“കളത്തിലുള്ള ഓരോ കളിക്കാരനും ടീമിനെ സഹായിക്കേണ്ടത് ഞങ്ങൾക്ക് അത്യാവശ്യമാണ്” സ്ഥാന മാറ്റത്തിൽ ലൂണയുടെ പ്രതികരണം
Adrian Luna ready to play any position for Kerala Blasters: കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിക്കളത്തിൽ സഹായിക്കുന്നതിനായി ഏത് പൊസിഷനിൽ കളിക്കാനും താൻ തയാറാണെന്ന് ക്ലബ്ബിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ചെന്നൈയിൻ എഫ്‌സിക്കെതിരായ ചരിത്ര വിജയത്തിന് ശേഷം, മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വീകരിക്കവേ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഐഎസ്എൽ വൃത്തങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗിൽ ഈ സീസണിൽ ചെന്നൈ ക്ലബ്ബിനെതിരെയുള്ള രണ്ടു മത്സരങ്ങളും ജയിച്ച് ലീഗ് ഡബിൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് […]