“അങ്ങനെ സംഭവിച്ചാൽ അത്ഭുതപ്പെടാനില്ല” കേരള ബ്ലാസ്റ്റേഴ്സിന്റെ ആഭ്യന്തര – വിദേശ ട്രാൻസ്ഫർ ബിഗ് അപ്ഡേറ്റ്
തുടക്കത്തിൽ ട്രാൻസ്ഫർ ജാലകത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ കേരള ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ അക്കാര്യത്തിൽ ഇഴയുന്ന കാഴ്ചയാണ് കാണുന്നത്. ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ടുപോകുന്നു എന്നത്, ക്ലബ്ബ് മാനേജ്മെന്റിനെതിരെ ആരാധക രോഷം പുകയാനും കാരണമായിരിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവൊ. നിരവധി ചോദ്യങ്ങളും സംശയങ്ങളും ആണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തോട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിംഗ് […]