ഉസ്മാൻ ആഷിക്കും സന്തോഷ് ട്രോഫി നായകനും പുതിയ തട്ടകത്തിലേക്ക്, ഗംഭീര ട്രാൻസ്ഫർ അപ്ഡേറ്റ്

മലയാളി ഫുട്ബോൾ പ്രേമികൾക്ക്, പ്രത്യേകിച്ച് മലബാർ മേഖലയിൽ വലിയ ആരാധക പ്രീതിയുള്ള വിഭാഗമാണ് സെവൻസ് ഫുട്ബോൾ. പുതിയ സെവൻസ് ഫുട്ബോൾ സീസൺ ആരംഭിക്കാൻ ഇരിക്കവേ, വലിയ സൈനിങ്ങുകൾ ആണ് ക്ലബ്ബുകൾ നടത്തി വരുന്നത്. ‘സെവൻസ് ഫുട്ബോളിലെ ക്രിസ്ത്യാനോ റൊണാൾഡോ’ എന്ന് അറിയപ്പെടുന്ന ഉസ്മാൻ ആഷിക് പുതിയ തട്ടകത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. നിരവധി ടീമുകൾക്ക് വേണ്ടി സെവൻസ് ഫുട്ബോൾ കളിച്ച അനുഭവ സമ്പത്തുള്ള ഉസ്മാൻ ആഷിക്കിനെ കെഡിഎസ് എഫ്സി കിഴിശ്ശേരി ആണ് സൈൻ ചെയ്തിരിക്കുന്നത്. സെവൻസ് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ […]

ജോഷ്വാ സൊറ്റീരിയോ പരിശീലനത്തിൽ തിരിച്ചെത്തി, കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർമാരിൽ ആശയക്കുഴപ്പം

ഐഎസ്എൽ പുതിയ സീസൺ സെപ്റ്റംബർ 13-ന് തുടങ്ങാൻ ഇരിക്കെ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ അന്തിമ സ്‌ക്വാഡിൽ പൂർണ്ണത വന്നിട്ടില്ല. പ്രധാനമായും വിദേശ താരങ്ങളുടെ കാര്യത്തിൽ ആണ് ഈ അനിശ്ചിതത്വം നിലനിൽക്കുന്നത്. ഒരു ഐഎസ്എൽ ടീമിന് 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. നിലവിൽ ആറ് വിദേശ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ടെങ്കിലും,  ഒരു പ്രഗൽഭനായ വിദേശ സ്ട്രൈക്കറെ എത്തിക്കാനുള്ള പരിശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർന്നുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയൻ ഫോർവേർഡ് ജോഷ്വാ സൊറ്റീരിയോ, ഘാന ഫോർവേഡ് […]

സാഫ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ അണ്ടർ 20 ടീമിൽ കേരള ബ്ലാസ്റ്റേഴ്‌സ് തിളക്കം

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ് മികച്ച നിലവാരമുള്ള യുവ പ്രതിഭകളെ ഉൽപ്പാദിപ്പിക്കുന്ന പാരമ്പര്യം തുടർന്നു, അതിൻ്റെ വാഗ്ദാനങ്ങളായ മൂന്ന് കളിക്കാരായ എബിൻദാസ്, കോറൂ സിംഗ്, തോമസ് ചെറിയാൻ എന്നിവരെ SAFF U-20 2024 ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ (2024 ഓഗസ്റ്റ് 16) മുതൽ 28 വരെ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ടൂർണമെൻ്റ് നടക്കുക, അവിടെ ഇന്ത്യ ഗ്രൂപ്പ് ബിയിൽ മാലിദ്വീപിനെതിരെയും ഭൂട്ടാനെതിരെയും മത്സരിക്കും. Kerala Blasters players shine in India U-20 […]

ഒരു ടീം, പല ഭാഷകൾ: കേരള ബ്ലാസ്റ്റേഴ്സിൻ്റെ വൈവിധ്യമാർന്ന സ്ക്വാഡ് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു

ഇന്ന് നമ്മുടെ രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വൈവിധ്യങ്ങൾ ഏറെ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ഭാഷയിലും, സംസ്കാരത്തിലും, ഭക്ഷണരീതിയിലും എന്ന് തുടങ്ങി സകലതിലും വ്യത്യസ്തതകൾ ആണെങ്കിലും, ഇന്ത്യ എന്ന ഒരു വികാരത്തിന് കീഴിൽ എല്ലാവരും ഒരുമിക്കുന്നിടത്താണ് ഈ രാജ്യത്തിന്റെ ശ്രേഷ്ഠയും ഐക്യവും നിലകൊള്ളുന്നത്. ഈ ശബ്ദം ആണ്  78-ാം സ്വാതന്ത്ര്യ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സും പങ്കുവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. പല ഭാഷകളും രീതികളും […]

അലക്‌സാണ്ടർ കോഫിനൊപ്പം ആറ് വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് 29-ാം നമ്പർ ജേഴ്സി മടങ്ങി വരുമ്പോൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ അലക്സാണ്ടർ കോഫ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിന്റെ ഇറങ്ങിയ ഫ്രഞ്ച് താരം, ഉടനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ 29-ാം നമ്പർ ജേഴ്സി ആയിരിക്കും അലക്സാണ്ടർ കോഫ് ധരിക്കുക. 6 വർഷത്തിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ   29-ാം നമ്പർ മഞ്ഞ ജേഴ്സിയിൽ ഒരു താരം വീണ്ടും കളിക്കളത്തിൽ ഇറങ്ങുന്നത്. ഇതിന് മുൻപ് രണ്ട് താരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 29-ാം […]

അലക്സാണ്ടർ കോഫ് മഞ്ഞപ്പടക്കൊപ്പം മൈതാനത്തിറങ്ങി, ഫ്രഞ്ച് പ്രതിരോധതാരം ജഴ്‌സി നമ്പർ അനാവരണം ചെയ്തു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ലേറ്റസ്റ്റ് സൈനിംഗ് ആയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ടീമിനൊപ്പം ഉള്ള തന്റെ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കി. ഫ്രഞ്ച് താരത്തെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ അറിയിച്ചിരുന്നെങ്കിലും, അടുത്തിടെയാണ് താരം ഇന്ത്യയിൽ എത്തിയത്. ഡ്യുറണ്ട് കപ്പിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ ആയതിനാൽ,  അലക്സാണ്ടർ കോഫ് കൊൽക്കത്തയിൽ ആണ് എത്തിച്ചേർന്നത്. ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗ്രൂപ്പ് മത്സരം നടക്കുന്ന വേളയിലാണ് അലക്സാണ്ടർ കോഫ് ടീമിനൊപ്പം ചേർന്നത്. ഇതിന്റെ […]

ആരാധകരുടെ ആശങ്കൾക്ക് തൽക്കാല വിരാമം, കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നുള്ള അപ്ഡേറ്റ്

2023-2024 ഐഎസ്എൽ സീസണിൽ മികച്ച രീതിയിൽ തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ്, 2023 ഡിസംബറിൽ ഇന്റർ നാഷണൽ ബ്രേക്കിൽ ലീഗ് പിരിയുമ്പോൾ ടേബിൾ ടോപ്പ് ആയിരുന്നു. എന്നാൽ, പിന്നീട് പരിക്ക് എന്ന മഹാമാരി വലിയ രീതിയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ പിടിപെട്ടത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഗോൾകീപ്പർ സച്ചിൻ സുരേഷ്, സ്ട്രൈക്കർ ക്വാമി പെപ്ര തുടങ്ങിയ പ്രധാന താരങ്ങൾ എല്ലാവരും  പരിക്കിന്റെ പിടിയിൽ ആയതോടെ, അത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വലിയ രീതിയിൽ ബാധിച്ചു. ടേബിൾ […]

വീണ്ടും പ്രീ സീസൺ ടൂറിനായി കേരള ബ്ലാസ്റ്റേഴ്‌സ്, ഇത്തവണ മിഡിൽ ഈസ്റ്റിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ തായ്‌ലൻഡിൽ ആണ് അവരുടെ പ്രീ-സീസൺ ചെലവഴിച്ചത്. മൂന്ന് മത്സരങ്ങൾ തായ് ക്ലബ്ബുകൾക്കെതിരെ കളിക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ പട്ടായ ക്ലബ്ബിനെതിരെ പരാജയം നേരിട്ട കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ശേഷം, ഡ്യുറണ്ട് കപ്പിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ, മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ 16 ഗോളുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് അടിച്ചു കൂട്ടിയിരിക്കുന്നത്. മുംബൈ സിറ്റി, സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എന്നിവർക്കെതിരെ […]

ഇവാൻ വുകോമനോവിച്ചിന് പകരം മൈക്കൽ സ്റ്റാഹെ വരുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിൽ വന്ന മാറ്റത്തെ കുറിച്ച് ക്യാപ്റ്റൻ സംസാരിക്കുന്നു

കോച്ചിംഗ് സ്റ്റാഫിലും ടീമിലും കാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഒരു ധീരമായ പുതിയ യാത്ര ആരംഭിച്ചു. പുതിയ ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹെയുടെ കീഴിൽ ഒരു പുതിയ സമീപനം സ്വീകരിച്ചുകൊണ്ട് ടീം പഴയതിൽ നിന്ന് ശ്രദ്ധ മാറ്റി. തങ്ങളുടെ അവസാന ഐഎസ്എൽ ഫൈനലിൽ കളിച്ച ആദ്യ ഇലവനിൽ നിന്ന് നാല് കളിക്കാർ മാത്രമേ അവശേഷിക്കുന്നുള്ളൂ-സന്ദീപ് സിംഗ്, ഹോർമിപാം റൂയിവ, രാഹുൽ കെപി, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. മുൻ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിൻ്റെ […]

കഴിഞ്ഞ സീസണിലെ യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക്, ട്രാൻസ്ഫർ അപ്ഡേറ്റ്

ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് അർഹിച്ച ഫലം കാണുന്നു എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ ഡിമിത്രിയോസ് ഡയമന്റകോസ് ഒഴിച്ചിട്ട വിടവ് നികത്താൻ, യൂറോപ്പിൽ നിന്ന് ഒരു പ്രമുഖ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് എത്തിക്കും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  അതേസമയം, ഫിറ്റ് അല്ലാത്ത കളിക്കാരെ താൻ എടുക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാറെ അടുത്തിടെ […]