കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ വേട്ടക്ക് പിന്നിൽ പ്രവർത്തിക്കുന്ന എഞ്ചിനിയർ, ഇത് മഞ്ഞപ്പടയുടെ പോരാളി

ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ, ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ആകെ 16 ഗോളുകൾ ആണ് മഞ്ഞപ്പട സ്കോർ ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ 6 ഗോളുകൾ നോഹ സദോയിയും 4 ഗോളുകൾ ക്വാമി പേപ്രയും സ്കോർ ചെയ്തപ്പോൾ, ഇഷാൻ പണ്ഡിത, മുഹമ്മദ്‌ ഐമൻ എന്നിവർ രണ്ട് വീതം ഗോളുകളും സ്കോർ ചെയ്തു. മുഹമ്മദ്‌ അസ്ഹർ, നവോച്ച സിംഗ് എന്നിവർ ഓരോ ഗോൾ വീതവും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടി ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഇടം […]

മാച്ച് ഹൈലൈറ്റ്സ് വീഡിയോ: 7-0ന് ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു

ഡുറാൻഡ് കപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവച്ചു, CISF പ്രൊട്ടക്‌ടേഴ്‌സിനെതിരെ 7-0 ന് വിജയം ഉറപ്പിച്ചു. മൊറോക്കൻ ഫോർവേഡ് നോഹ സദൂയിയാണ് മത്സരത്തിലെ താരം, മിന്നുന്ന ഹാട്രിക്ക് വലകുലുക്കി-ക്ലബിന് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ഹാട്രിക്ക്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം ഉറപ്പാക്കിയപ്പോൾ സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സ് ടൂർണമെൻ്റിൽ നിന്ന് പുറത്തായി. കേവലം ആറാം മിനിറ്റിൽ ഘാനയുടെ സ്‌ട്രൈക്കർ ക്വാമെ പെപ്ര കേരള ബ്ലാസ്റ്റേഴ്‌സിനായി സ്‌കോറിംഗ് തുറന്നതോടെ മത്സരം പൊട്ടിത്തെറിയോടെ […]

“എനിക്ക് അവരോട് ബഹുമാനം തോന്നുന്നു” പ്ലയർ ഓഫ് ദി മാച്ച് നോഹ സാദോയ് സംസാരിക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിൽ വീണ്ടും ഒരു മിന്നും വിജയം സ്വന്തമാക്കിയപ്പോൾ, ഗോൾ വേട്ടയിൽ ഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ് നോഹ സദോയ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നോഹ സദോയ്, ഇതുവരെ 3 മത്സരങ്ങൾ ആണ് ടീമിനൊപ്പം കളിച്ചിരിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങളിലും അദ്ദേഹം ഹാട്രിക് നേട്ടം കൈവരിച്ചിരിക്കുന്നു. ഇന്ന് നടന്ന സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ മത്സരത്തിൽ  കേരള ബ്ലാസ്റ്റേഴ്സ് 7-0 ത്തിന് വിജയിച്ചപ്പോൾ മൂന്ന് ഗോളുകൾ സ്കോർ ചെയ്ത് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം […]

എതിരാളികളെ സെവനപ്പാക്കി കേരള ബ്ലാസ്റ്റേഴ്‌സ്, ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി മഞ്ഞപ്പട

ഡ്യുറണ്ട് കപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗംഭീരമായ വിജയം സ്വന്തമാക്കി. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ എതിരില്ലാത്ത ഏഴ് ഗോളുകളുടെ വിജയം ആണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ഹാട്രിക് പ്രകടനം നടത്തി. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ സദോയ് നേടുന്ന രണ്ടാമത്തെ ഹാട്രിക് ആണിത്.  ആറാം മിനിറ്റിൽ ഘാനയുടെ സ്‌ട്രൈക്കർ ക്വാമെ പെപ്രയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതൽ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് […]

ആദ്യ പകുതിയിൽ ആറാടി കേരള ബ്ലാസ്റ്റേഴ്‌സ്, ഡ്യൂറൻഡ് കപ്പിൽ സിഐഎസ്എഫിനെതിരെ സമ്പൂർണ്ണ ആധിപത്യം

സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ ഡ്യുറണ്ട് കപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം നേടി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗ്രൂപ്പ് മത്സരം ആദ്യപകുതി പിന്നിടുമ്പോൾ, മഞ്ഞപ്പട 6 ഗോളുകൾക്ക് മുന്നിൽ ആണ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഘാന സ്ട്രൈക്കർ ക്വാമി പെപ്രയിലൂടെ മത്സരത്തിന്റെ 6-ാം മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം  നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. മൊറോക്കൻ ഫോർവേഡ് ഗോൾ നേടിയതിന് […]

ഡ്യുറണ്ട് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരം, സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ്

കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പിലെ അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുകയാണ്. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എഫ്ടിയാണ് നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ചില മാറ്റങ്ങളോടുകൂടിയാണ് ഈ മത്സരത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച പ്രതിരോധ ലൈനപ്പിൽ 2 മാറ്റങ്ങൾ  കേരള ബ്ലാസ്റ്റേഴ്സ് വരുത്തിയിട്ടുണ്ട്. സെന്റർ ബാക്ക് ഹോർമിപാമിന് പകരം പ്രീതം കോട്ടൽ ആണ് ഇന്ന് കളിക്കുന്നത്. അതുപോലെ ലെഫ്റ്റ് ബാക്ക് ഐബാൻ ഡോഹ്ലിംഗിന് പകരം […]

ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ എത്തുമോ, ഇന്നത്തെ മത്സരം നിർണ്ണായകം

ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുകയാണ്. സിഐഎസ്എഫ് പ്രൊടെക്ടെഴ്സ് ആണ് ഓഗസ്റ്റ് 10-ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും ഉൾപ്പെടെ 4 പോയിന്റുകൾ കൈവശമുള്ള കേരള ബ്ലാസ്റ്റേഴ്സ്   ഗ്രൂപ്പ്‌ സി-യിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 4 പോയിന്റ് ഉള്ള പഞ്ചാബ് എഫ്സി ഗോൾ ഡിഫറെൻസിൽ ബ്ലാസ്റ്റേഴ്സിനോട് പിറകിൽ ആയതിനാൽ നിലവിൽ രണ്ടാം […]

“ലൂണ പോരാളിയാണ്, എല്ലാ ക്ലബ്ബിനും പോരാളികൾ ആവശ്യമാണ്” കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ പറയുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണുകളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, ടീമിലെ പ്രധാന താരമായി ഉയർന്നുവന്നത് ഉറുഗ്വായൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയാണ്. 2021-ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ലൂണ, കഴിഞ്ഞ മൂന്ന് സീസണുകളിലും ശ്രദ്ധേയമായ പ്രകടനം നടത്തി. എന്നാൽ, 2023-2024 സീസണിൽ പരിക്ക് വില്ലനായി എത്തിയതോടെ, സീസണിലെ പാതി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.  അഡ്രിയാൻ ലൂണ സൈഡ് ലൈനിൽ ആയത് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ പ്രകടനത്തെ വലിയ തോതിൽ ബാധിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ പൂർണ്ണ ഫിറ്റ്നസോടെ […]

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി vs സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സ് എഫ്ടി: ഡ്യൂറൻഡ് കപ്പ് 2024 മാച്ച് പ്രിവ്യൂ

ഡ്യൂറൻഡ് കപ്പ് 2024 പുരോഗമിക്കുമ്പോൾ, ഓഗസ്റ്റ് 10 ന് CISF പ്രൊട്ടക്‌ടേഴ്‌സ് എഫ്‌ടിയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നിർണായക പോരാട്ടത്തിന് ഒരുങ്ങുകയാണ്. മുംബൈ സിറ്റി എഫ്‌സിക്കെതിരെ 8-0 ന് ആധിപത്യം നേടിയ ശേഷം, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പഞ്ചാബിനെതിരായ മത്സരത്തിൽ 1-1 സമനില പാലിച്ചു. ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ, പഞ്ചാബിനെതിരായ കേരളത്തിൻ്റെ സമനില അവരുടെ ശക്തമായ ഫോമിന് അടിവരയിടുന്നു, മാത്രമല്ല പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കാൻ അവരുടെ സ്ഥിരത ആവശ്യമാണ്. സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സ് എഫ്‌ടിയ്‌ക്കെതിരായ വിജയം […]

വെൽക്കം കൂട്ടുകാരാ!! കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്ന് സൂപ്പർ താരം കേരളത്തിലേക്ക്

ഒരുകാലത്ത് ലൂയി സുവാരസ്, എഡിസൺ കവാനി തുടങ്ങിയ ഉറുഗ്വായൻ സൂപ്പർതാരങ്ങളെ ആരാധിച്ചിരുന്ന മലയാളി ഫുട്ബോൾ ആരാധകർക്ക്, ഇന്ന് അടുത്ത് അറിയാനും തങ്ങളുടെ സ്വന്തം എന്ന നിലയിൽ സ്നേഹിക്കാനും സാധിച്ച ഉറുഗ്വായൻ താരമാണ് അഡ്രയാൻ ലൂണ. പണ്ട് നിങ്ങളുടെ ഫേവറേറ്റ് ഉറുഗ്വായൻ ഫുട്ബോളർ ആരാണെന്ന ചോദ്യത്തിന്, മലയാളികൾക്കിടയിൽ വ്യത്യസ്തമായ മറുപടി ഉണ്ടായിരുന്നെങ്കിൽ, ഇന്ന് ഭൂരിഭാഗം പേർക്കും  അഡ്രിയാൻ ലൂണ എന്നായിരിക്കും മറുപടി പറയാൻ ഉണ്ടാവുക. മൂന്ന് വർഷങ്ങൾക്കു മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ലൂണ, ഇന്ന് മഞ്ഞപ്പടയുടെ നായകനായി […]