അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും, ഇന്ത്യയിലേക്ക് എത്തുന്നുത് സംബന്ധിച്ച് പുതിയ അപ്ഡേറ്റ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ഫോറിൻ സൈനിങ്‌ ആയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. അലക്സാണ്ടർ കോഫിനെ സൈൻ ചെയ്ത കാര്യം പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് അദ്ദേഹത്തെ സംബന്ധിച്ച കാര്യങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ, ഡ്യുറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.  ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കി. നേരത്തെ മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയെ സൈൻ ചെയ്തതായി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചതിന് […]

“ഞങ്ങൾ ഒരു സ്ട്രൈക്കറെ തിരയുകയാണ്” കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ലക്ഷ്യം പങ്കുവെച്ച് പരിശീലകൻ

പല ഐഎസ്എൽ ക്ലബ്ബുകളും ഇതിനോടകം അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും ഒരു ഒഴിവ് ബാക്കി കിടക്കുകയാണ്. ഒരു വിദേശ സ്ട്രൈക്കറെ കൂടി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാൻ ഇരിക്കെ, ഇതുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുകയും, ആരാധകർ അവരുടെ ആഗ്രഹങ്ങളും ആശങ്കകളും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നത് തുടരുന്നു. ഇപ്പോൾ, ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് മൈക്കിൽ സ്റ്റാറെ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. ഒരു വിദേശ മാധ്യമത്തിന് നൽകിയ […]

“എനിക്കും ബ്യോണിനും ഒരുമിച്ചുള്ള 10 വർഷത്തെ ഒരു നീണ്ട ചരിത്രമുണ്ട്” സഹപരിശീലകനെ കുറിച്ച് മനസ്സ് തുറന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച്

സ്റ്റൈലിഷ് ലുക്ക് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകരിൽ ഇതിനോടകം ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ബ്യോൺ വെസ്‌ട്രോമിൻ. മെയ് അവസാനം ഒബിയിലെ സ്‌പോർടിംഗ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് ബ്യോൺ വെസ്‌ട്രോമിനെ പുറത്താക്കിയെങ്കിലും, ഇപ്പോൾ അദ്ദേഹം ഇന്ത്യൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹപരിശീലകനാണ്. മുൻ ഒബി മേധാവിയുടെ സമീപനത്തെക്കുറിച്ച് ഡാനിഷ് ജേണൽ ടിപ്‌സ്‌ബ്ലാഡെറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌രെയോട് സംസാരിച്ചു. മെയ് അവസാനം സൂപ്പർലിഗയിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതിൻ്റെ അനന്തരഫലമായി സ്വീഡിഷുകാരനായ ബിയോൺ വെസ്‌ട്രോമിനെ OB സ്‌പോർട്‌സ് […]

കേരള ബ്ലാസ്റ്റേഴ്സിന്റെ പവർ ഫ്രഞ്ച് ബാക്ക്, സെഡ്രിക് ഹെങ്ബാർട്ട് ഇന്ന് മാനേജർ

കേരള ബ്ലാസ്റ്റേഴ്സിനെ മലയാളി ഫുട്ബോൾ ആരാധകർ ഹൃദയത്തോട് ചേർത്ത് നിർത്തി സ്നേഹിക്കുന്നതിനാൽ തന്നെ, ഒരു തവണയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുള്ള കളിക്കാരെ, ആരാധകർ ഇന്നും ഓർത്തിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരത്തിൽ ഇന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഓർമ്മകളിൽ നിലകൊള്ളുന്ന താരമാണ് ഫ്രഞ്ച് ഡിഫൻഡർ സെഡ്രിക് ഹെങ്ബാർട്ട്. പ്രഥമ ഐഎസ്എൽ സീസണിൽ  കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന സെഡ്രിക് ഹെങ്ബാർട്ട്, സീസണിൽ 13 മത്സരങ്ങൾ കളിക്കുകയുണ്ടായി. ഐഎസ്എൽ ഫൈനലിലേക്ക് കേരള ബ്ലാസ്റ്റേഴ്സിനെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സെഡ്രിക് […]

കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയ അവസരം, ഇൻ്റർ കാശി പുതിയ ഉയരങ്ങളിലേക്ക്

ഇന്ത്യൻ ഫുട്ബോളിലെ പുതിയ ശക്തികൾ ആകാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ടീം ആണ് ഇന്റർ കാശി. 2023-ൽ രൂപം കൊണ്ട ടീം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നിയമപ്രകാരം, 2023-24 ഐലീഗ് സീസണിലേക്കുള്ള ബിഡ് സ്വന്തമാക്കി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ വാരണാസി അടിസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസി സ്പോൺസർ ചെയ്തിരിക്കുന്നത് ആർഡിപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്.  2023-24 ഐലീഗ് സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്റർ കാശി, വരും സീസണിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യൻ സൂപ്പർ […]

ഇത് വയനാടിനായി!! മഞ്ഞപ്പടയുടെ സ്നേഹം കൈമാറി, ആദരം അർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

മലയാളികൾ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുള്ള ഫുട്ബോൾ ക്ലബ്ബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് എന്നത് കേരള ഫുട്ബോൾ പ്രേമികൾക്ക് ഒരു വികാരം തന്നെയാണ്. ഹോം മത്സരങ്ങളിൽ മാത്രം അല്ല, ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങളിലും മഞ്ഞപ്പടയുടെ ട്രാവൽ ഫാൻസ് എത്തിച്ചേരാറുണ്ട്. എതിരാളികൾ പലപ്പോഴും അവരുടെ ഹോം മൈതാനത്ത് കളിക്കുമ്പോൾ, ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ  സ്റ്റേഡിയം ആണോ എന്ന് ചിന്തിച്ച് പോയിട്ടുണ്ടെങ്കിൽ അതിൽ അതിശയം ഒന്നും തന്നെ തോന്നേണ്ടതില്ല. മലയാളി ഫുട്ബോൾ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന […]

തിരിച്ചുവരവിന്റെ പാതയിൽ കാവൽമാലാഖ!! സച്ചിൻ സുരേഷ് പരിശീലനം വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ് പരിക്ക് മാറി മൈതാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. സച്ചിൻ പരിക്ക് മാറി ടീമിനൊപ്പം ചേർന്നു എന്ന് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. തുടർന്ന് ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹത്തെ കളിപ്പിച്ചിരുന്നില്ല. ഇതോടെ സച്ചിൻ പൂർണമായി പരിക്കിൽ നിന്ന് മുക്തനായിട്ടില്ലേ എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സംശയിച്ചു പോയി. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള […]

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സംഘം!! പ്രാദേശിക തലത്തിൽ നിന്ന് രാജ്യാന്തര തലത്തേക്ക്

കേരളത്തിൽ നിന്നുള്ള ടീം എന്ന നിലക്ക് കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും പ്രാദേശിക താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ വലിയ പരിഗണന നൽകാറുണ്ട്. ആഭ്യന്തര ഫുട്ബോളിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച്, അവർക്ക് അവസരം നൽകുകയും, അവരെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കാലയളവിൽ വലിയ പങ്ക് വഹിച്ചു.  സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി എന്നിങ്ങനെ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്റർനാഷണൽ മലയാളി താരങ്ങളുടെ പട്ടികയിലേക്ക് ഈ സീസണിലും ഒരു […]

ജീക്സൺ സിംഗിന് പകരം പുതിയ ഇന്ത്യൻ താരം വേണ്ട!! അതിന് കാരണം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെയുണ്ട്

ക്ലബ്‌ വളർത്തി കൊണ്ടുവരുന്ന യുവ താരങ്ങളെ അവരുടെ കരിയറിലെ മികച്ച നിലകളിൽ എത്തിച്ച ശേഷം, മറ്റു ക്ലബ്ബിലേക്ക് വിൽക്കുന്നു എന്ന പഴി എക്കാലവും കേൾക്കുന്ന ടീം ആണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ, മലയാളി താരം സഹൽ അബ്ദുൽ സമദ്, ഗോൾകീപ്പർ പ്രഭ്ഷുകൻ ഗിൽ എന്നിങ്ങനെ നീളുന്ന ലിസ്റ്റ് ഇപ്പോൾ എത്തിനിൽക്കുന്നത് ജീക്സൻ സിംഗിൽ ആണ്.  18 വയസ്സ് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു തുടങ്ങിയ ജീക്സൺ സിംഗ്, 5 വർഷത്തിനുശേഷമാണ് ഇപ്പോൾ […]

പരിക്കിൽ നിന്ന് മുക്തി നേടി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തിരിച്ചെത്തി, പരിശീലനം ആരംഭിച്ചു

കഴിഞ്ഞ ഐഎസ്എൽ സീസണിൽ മികച്ച തുടക്കം ലഭിച്ച കേരള ബ്ലാസ്റ്റേഴ്സിന്, ഒന്നിലധികം താരങ്ങൾക്ക് സീസൺ മധ്യേ ഏറ്റ പരിക്കാണ് സീസൺ അവസാനത്തിൽ തിരിച്ചടി നേരിടാൻ കാരണമായത്. ഇത്തവണയും പരിക്കിന്റെ ആശങ്കകൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് വന്നിരുന്നെങ്കിലും, ഇപ്പോൾ ഒരു ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി  പരിക്കിന്റെ പിടിയിൽ ആയിരുന്നു. ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ അംഗമായിട്ടും, ആദ്യ രണ്ട് മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് […]