ലൂണ – പെപ്ര – സദൗയ് ത്രിമൂർത്തികൾക്കൊപ്പം പുതിയ സ്‌ട്രൈക്കർ!! കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫെർ പോളിസി

2024 – 2025 സീസണ് മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചിരിക്കുന്നത്. ഐഎസ്എല്ലിന് മുന്നോടിയായി നടക്കുന്ന ഡ്യുറണ്ട് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര പ്രകടനം പുറത്തെടുത്തു. മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ, ശക്തരായ പഞ്ചാബിനെതിരെ 1-1 സമനില വഴങ്ങി. പ്രീ സീസണിൽ തായ്‌ലൻഡ് ക്ലബ്ബുകൾക്കെതിരെയും കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് നടത്തിയത്.  ഗോൾ സ്കോർ ചെയ്യുന്നതിൽ യാതൊരു പിശുക്കും കാണിക്കാതയുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിവരുന്നത്. ഘാന ഫോർവേഡ് ക്വാമി പെപ്ര […]

“ഞങ്ങൾ ഒരു വലിയ കുടുംബമാണ്” കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് മനസ്സ് തുറന്ന് ക്വാമി പെപ്ര

ഡ്യുറണ്ട് കപ്പിൽ തന്റെ മികച്ച പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന ഫോർവേഡ് ക്വാമി പെപ്ര വരും സീസണിലേക്കുള്ള തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ്. കെബിഎഫ്സി ടിവി -യോട് സംസാരിക്കവേ ആണ് 23-കാരനായ ആഫ്രിക്കൻ താരം, വ്യക്തിപരമായി അദ്ദേഹത്തിന്റെയും ടീമിന്റെയും ലക്ഷ്യങ്ങൾ ചർച്ച ചെയ്തത്. ഒരു പ്രൊഫഷണൽ കളിക്കാരൻ എന്ന നിലയിൽ, താൻ  എല്ലാ സംവിധാനങ്ങളോടും പൊരുത്തപ്പെടാൻ തയ്യാറാണ് എന്ന് ക്വാമി പെപ്ര ഉറച്ചു പറയുന്നു. കഴിഞ്ഞ സീസണിൽ പുറത്തിരിക്കേണ്ടി വന്നതിനെക്കുറിച്ചും, ഇപ്പോൾ ടീമിൽ തിരിച്ചെത്തിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. […]

ഓരോ ഗോളിലും സ്നേഹം പകരട്ടെ!! ക്യാമ്പയിൻ ഏറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

മലയാളികൾ എന്നും ഫുട്ബോളിനോട് വലിയ സ്നേഹം വെച്ചുപുലർത്തുന്നവരാണ്. അതുകൊണ്ടുതന്നെയാണ്, ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ഫാൻ ബേസ് ഉള്ള ക്ലബ്ബുകളിൽ ഒന്നായി കേരള ബ്ലാസ്റ്റേഴ്സ് മാറിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട, മൈതാനത്ത് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെ ഗാലറിയിൽ ഇരുന്ന് സപ്പോർട്ട് ചെയ്യുന്നതിൽ ഉപരി, ടീമിനോടുള്ള തങ്ങളുടെ ഇഷ്ടം വ്യത്യസ്ത രീതിയിൽ പ്രകടിപ്പിക്കുന്നത് നമ്മൾ മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട്. ഇന്ന് കേരളം വലിയ ദുഃഖത്തിൽ ആണ് ഉള്ളത്, അതിന്റെ കാരണം വയനാട് ഉണ്ടായ […]

സ്വന്തം പരിശീലന കേന്ദ്രം നിർമ്മിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, പുതിയ അപ്ഡേറ്റ് ഗംഭീരം

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിൽ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം തുടരുകയാണ്. നേരത്തെ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് ഇന്ത്യയിൽ tതിരിച്ചെത്തുകയും കൊൽക്കത്തയിൽ പരിശീലനം തുടരുകയും ചെയ്തു. കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം എങ്കിലും, പനമ്പള്ളി നഗർ ഗ്രൗണ്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷങ്ങളിൽ എല്ലാം പരിശീലനം നടത്തിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ട്രെയിനിങ് ഗ്രൗണ്ട് ആയി കൊണ്ടുനടന്നിരുന്ന പനമ്പള്ളി നഗർ ഗ്രൗണ്ട്, ഇനി […]

രാഹുൽ കെപി പരിക്കിന്റെ പിടിയിൽ!! മലയാളി താരം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമോ

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹം ശക്തമായിരുന്ന വേളയിൽ, അദ്ദേഹത്തെ സൈൻ ചെയ്യാൻ സാധ്യത കൽപ്പിച്ചിരുന്ന ടീമുകളിൽ ഒന്നായിരുന്നു ഈസ്റ്റ് ബംഗാൾ. കേരള ബ്ലാസ്റ്റേഴ്സ് താരത്തെ കോൺട്രാക്ട് നീട്ടാൻ സമീപിച്ചിരുന്നെങ്കിലും, രാഹുൽ അതിന് തയ്യാറായിരുന്നില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹം ശക്തമായത്.  ഗോവ എഫ്സി, ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്സി ഇനി ടീമുകൾ ആണ് […]

കേരള ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ മുത്ത്, ക്വാമി പെപ്രയുടെ പ്രകടനം പ്രതീക്ഷ നൽകുന്നത്

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ മികച്ച പ്രകടനം തുടർന്ന് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രീതി പിടിച്ചു പറ്റുകയാണ് ഘാന ഫോർവേർഡ് ക്വാമി പെപ്ര. തായ്ലൻഡിൽ നടന്ന പ്രീ സീസണിൽ ഗോളുകളും അസിസ്റ്റുകളും ആയി മൈതാനത്ത് നിറഞ്ഞുകളിച്ച ക്വാമി പെപ്ര, തന്റെ മികച്ച ഫോം  ഡ്യുറണ്ട് കപ്പിലും തുടരുകയാണ്. ഇത് വരും ഐഎസ്എൽ സീസണിലേക്ക് തയ്യാറെടുപ്പ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്.  2023-ലാണ് ഈ യുവ ആഫ്രിക്കൻ താരത്തെ ഇസ്രായേലി ഫുട്ബോൾ ക്ലബ് ആയ ഹപൗൽ ഹാദേരയിൽ നിന്ന് […]

കേരള ഫുട്‍ബോളിന് തിളക്കം കൂട്ടാൻ സൂപ്പർ താരം എത്തുന്നു, ഇനി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കൊപ്പം

കേരള ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന വാർത്തകളാണ് സൂപ്പർ ലീഗ് കേരളയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുൻ ഇന്ത്യൻ ഇന്റർനാഷണലുകളായ അനസ് എടത്തൊടിക്കയും സികെ വിനീതും എല്ലാം ഇതിനോടകം സൂപ്പർ ലീഗ് കേരളയുടെ ഭാഗമായപ്പോൾ, ശ്രദ്ധേയരായ ഒരുപിടി വിദേശ താരങ്ങളും പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ പന്തു തട്ടും. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ  ബെൽഫോട്ട്, വിക്ടർ മോങ്കിൽ എന്നിവരെല്ലാം വിവിധ സൂപ്പർ ലീഗ് കേരള ഫ്രാഞ്ചൈസികളുടെ ഭാഗമാകും എന്ന് ഇതിനോടകം ഉറപ്പായത്തിന് പിന്നാലെ, ഇപ്പോൾ മുൻ […]

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൈനിംഗ്, ഐബൻഭ ഡോഹ്‌ലിംഗ്

കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരെ പരിചയപ്പെടുത്തലും ഉൾക്കാഴ്ചകളുമായി ‘ഫുട്‌ബോൾ എക്‌സ്‌ട്രാ’ ഇന്ന് മുതൽ “മീറ്റ് ദ പ്ലെയേഴ്‌സ്: ഫുട്‌ബോൾ എക്‌സ്‌ട്രാ” എന്ന പരമ്പര ആരംഭിക്കുകയാണ്. ഇക്കൂട്ടത്തിൽ ആദ്യ താരം, 1996 മാർച്ച് 23 ന് ഇന്ത്യയിൽ ജനിച്ച ഐബൻഭ ഡോഹ്‌ലിംഗ്, ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സിൻ്റെ ശക്തനായ ഡിഫൻഡറായി തരംഗമാകുന്നു. 2023 ഓഗസ്റ്റ് 29-ന് ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള അദ്ദേഹത്തിൻ്റെ യാത്ര ആരംഭിച്ചു, ക്ലബ് മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ചു, ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും […]

കേരള ബ്ലാസ്റ്റേഴ്‌സ് – പഞ്ചാബ് എഫ്സി മത്സരം സാധ്യത ലൈനപ്പ്, ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരം

കേരള ബ്ലാസ്റ്റേഴ്‌സ് 2024 ഡ്യൂറൻഡ് കപ്പിലെ ഗ്രൂപ്പ് സിയിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് എഫ്‌സിയെ നേരിടാൻ ഓഗസ്റ്റ് 4 ന് വൈകുന്നേരം 4 മണിക്ക് ഒരുങ്ങുകയാണ്. കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിലാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനത്തോടെ ടൂർണമെൻ്റ് ആരംഭിച്ചു, മുംബൈ സിറ്റിയെ 8-0 ന് പരാജയപ്പെടുത്തി, ക്ലബ്ബിൻ്റെ എക്കാലത്തെയും വലിയ വിജയമായി അടയാളപ്പെടുത്തി, ചരിത്രപരമായ മത്സരത്തിൻ്റെ ഏറ്റവും വലിയ വിജയത്തിന് തുല്യമായി. അത്തരമൊരു പ്രബലമായ തുടക്കത്തോടെ, കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ വിജയ പരമ്പര […]

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അടങ്ങുന്ന പഞ്ചാബ് എഫ്സി സ്‌ക്വാഡ്, മഞ്ഞപ്പടയ്ക്ക് ഡ്യൂറൻഡ് കപ്പിൽ രണ്ടാം മത്സരം

ഡ്യുറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിലെ ആവേശകരമായ വിജയത്തിന് പിന്നാലെ രണ്ടാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിക്കെതിരെ നേടിയ 8-0 ത്തിന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ എതിരാളികളായി എത്തുന്നത് പഞ്ചാബ് എഫ് സി ആണ്. ഗ്രൂപ്പ് ഘട്ടത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ  ശക്തരായ എതിരാളികളാണ് പഞ്ചാബ് എഫ്സി. കഴിഞ്ഞ സീസണിൽ ഐഎസ്എൽ പ്രമോഷൻ നേടിയ പഞ്ചാബ് എഫ് സി, വരും സീസണിലേക്ക് ഒരുപിടി മികച്ച സൈനിങ്ങുകൾ നടത്തി സ്ക്വാഡ് വിപുലമാക്കുന്നതിൽ […]