സീനിയർ അരങ്ങേറ്റത്തിൽ സോം കുമാർ തിളങ്ങി, കേരള ബ്ലാസ്റ്റേഴ്സിന്റെ കൗമാര കാവൽക്കാരൻ
കേരള ബ്ലാസ്റ്റേഴ്സ് യുവ താരങ്ങൾക്ക് എല്ലായിപ്പോഴും പരിഗണന നൽകുന്ന ടീമാണ്, പ്രത്യേകിച്ച് യുവ ഗോൾകീപ്പർമാർക്ക്. ഇതിന്റെ ഉദാഹരണങ്ങളാണ് മുൻകാല താരങ്ങളായ ധീരജ് സിംഗ്, പ്രഭ്ഷുകൻ സിംഗ്, ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയ സച്ചിൻ സുരേഷ് തുടങ്ങിയ താരങ്ങൾ. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ പുതിയ ഒരു കൂട്ടിച്ചേർക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുകയാണ്. സോം കുമാർ, ഡ്യുറണ്ട് കപ്പിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ സീനിയർ കരിയറിലെ ആദ്യ മത്സരം കൂടിയാണ്. […]