സന്ദീപ് സിംഗിന്റെ കോൺട്രാക്ട് നീട്ടാനുള്ള കാരണം വിശദമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ
റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാർ നീട്ടൽ. 2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ, പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണ് ഈ 29-കാരൻ. ക്ലബ്ബിനായി 57 മത്സരങ്ങൾ കളിച്ച സന്ദീപ് മികച്ച പ്രകടനവും സ്ഥിരതയും കാഴ്‌ചവെച്ചു. പ്രതിരോധത്തിൽ നടത്തിയ സംഭാവനകൾക്ക് പുറമെ, 2022-23 ഐഎസ്എൽ സീസണിൽ ഒഡീഷ എഫ്‌സിക്കെതിരെ അവിസ്മരണീയമായ ഒരു വിജയ […]