കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം ലാലിഗ സ്‌ട്രൈക്കർ, യുവ സ്പാനിഷ് താരം സൂപ്പർ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ രംഗത്ത് സജീവമാണെങ്കിലും, ഒരു മികച്ച വിദേശ സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ഇതുവരെ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയെ ടീമിൽ എത്തിച്ച ബ്ലാസ്റ്റേഴ്സ്, ഇനി ലക്ഷ്യം വെക്കുന്നത് ക്ലബ്‌ വിട്ട ദിമിത്രിയോസ് ഡയമന്റകോസിന്റെ പകരക്കാരനെയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി  ഗോളുകൾ അടിച്ചുകൂട്ടിയ ദിമി ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, വലിയ ഒരു വിടവാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ കാണപ്പെടുന്നത്. ഈ വിടവ് നികത്താനായി ഒരു യൂറോപ്യൻ […]

അന്തിമ പട്ടികയിൽ ഒരു വിദേശ താരം പുറത്തേക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനം

ഐഎസ്എൽ ക്ലബ്ബുകൾ അവരുടെ സ്ക്വാഡിൽ അവസാന മിനിക്കു പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജൂലൈ 27-ന് ഡ്യൂറണ്ട് കപ്പും അതിന് പിന്നാലെ ഐഎസ്എൽ സീസണും ആരംഭിക്കാതിരിക്കാൻ, ട്രാൻസ്ഫർ രംഗത്ത് എല്ലാ ടീമുകളും സജീവമായിരിക്കുന്നു. പല ക്ലബ്ബുകളും അവരുടെ ആറ് വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ അവരുടെ അന്തിമ  വിദേശ താരങ്ങളുടെ പട്ടിക സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ആറ് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോശ്വ സൊറ്റീരിയോ, ഘാന സ്ട്രൈക്കർ ക്വാമി […]

ദിമിക്ക് പകരം സെർബിയൻ സ്‌ട്രൈക്കർ!! കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം യൂറോപ്പ്യൻ താരം

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണ് മുന്നോടിയായി ഒരു വിദേശ സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ അടി യന്ത്രമായിരുന്ന ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗോൾ അടിക്കാൻ പ്രാപ്തനായ ഒരു വിദേശ സ്ട്രൈക്കറെ  കേരള ബ്ലാസ്റ്റേഴ്സ് തകൃതിയിൽ അന്വേഷിക്കുന്നത്. വിവിധ സോഴ്സുകളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഒരു യൂറോപ്യൻ സ്ട്രൈക്കറെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. അതേസമയം, ഈ സാധ്യതയിലേക്ക് […]

കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ ഇന്ത്യൻ താരം, ഇനി അർജന്റീനിയൻ ക്ലബ്ബിൽ കളിക്കും

അർജൻ്റീനിയൻ ക്ലബ്ബിനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായി അബ്നീത് ഭാരതി മാറി. 25 കാരനായ ഡിഫൻഡർ ചെക്ക് റിപ്പബ്ലിക്കിൻ്റെ എഫ്‌കെ വാർൻസ്‌ഡോർഫിൽ നിന്ന് ലോണിൽ മൂന്നാം ഡിവിഷൻ അർജൻ്റീനിയൻ ക്ലബ്ബായ സോൾ ഡി മായോയിൽ ചേർന്നു. സ്ഥാപിതമായ വിദേശ ലീഗുകളിൽ ഇന്ത്യൻ കളിക്കാർക്ക് അവസരങ്ങൾ വിരളമായതിനാൽ ഈ നീക്കം ഇന്ത്യൻ ഫുട്ബോളിന് ഒരു സുപ്രധാന നാഴികക്കല്ലാണ്. ടോർണിയോ ഫെഡറൽ എ ലീഗിലെ ഭാരതിയുടെ അരങ്ങേറ്റം, ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനം പകർന്നുകൊണ്ട് ഒരു വിദേശ വേദിയിൽ […]

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പൂട്ടിട്ട ഡിഫൻഡൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗംഭീരം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കൂടുതൽ തിരഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങളുടെ പുതിയ താരമായ അലക്സാണ്ടർ കോഫിന്റെ ഭൂതകാല വിശേഷങ്ങൾ ആണ്. 32-കാരനായ ഫ്രാൻസ് ഡിഫൻഡർ, തന്റെ 14 വർഷം നീണ്ടുനിൽക്കുന്ന സീനിയർ കരിയറിൽ ലാലിഗ, ലീഗ് 1 തുടങ്ങിയ യൂറോപ്പിലെ പ്രധാന ലീഗുകളിൽ എല്ലാം കളിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ നിരവധി പ്രമുഖ താരങ്ങൾക്ക് ഒപ്പവും അവർക്ക് എതിരായും അലക്സാണ്ടർ കോഫ് കളിച്ചിട്ടുണ്ട്. 2010-ൽ ഫ്രഞ്ച് ക്ലബ്ബ് ലെൻസിലൂടെ സീനിയർ കരിയർ ആരംഭിച്ച അലക്സാണ്ടർ കോഫ്, 2013-ൽ 5 വർഷത്തെ […]

“ഇത് വളരെ അപൂർവമായേ അനുഭവിച്ചിട്ടുള്ളൂ” കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിംഗ് ആദ്യ പ്രതികരണം

കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം. ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്. 32-കാരനായ കോഫ് ലീഗ് 2 ക്ലബ്ബായ കെയ്നിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്.  ക്ലബ്‌ വിട്ട സെർബിയൻ സെന്റർ ബാക്ക് മാർക്കോ ലെസ്ക്കോവിക്കിന്റെ പകരക്കാരനായി ആണ് കേരള ബ്ലാസ്റ്റേഴ്സ് അലക്സാണ്ടർ കോഫിനെ സൈൻ ചെയ്തിരിക്കുന്നത്. […]

കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കരുത്തായി ഫ്രഞ്ച് പടയാളി, പുതിയ സൈനിംഗ് പ്രഖ്യാപിച്ച് മഞ്ഞപ്പട

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിന്റെ സൈനിങ് പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനൽ പൊസിഷൻ സെന്റർ ബാക്ക് ആണെങ്കിൽ പോലും ഡിഫെൻസിവ് മിഡ്‌ഫീൽഡറായും, റൈറ്റ് ബേക്കായും അലക്‌സാണ്ടർ കോഫ് കഴിവ് തെളിയിച്ചിട്ടുണ്ട്. ഫ്രാൻസിൽ ജനിച്ച കോഫ്, വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു ഫുട്ബോൾ യാത്ര നടത്തിയിട്ടുണ്ട്.2008-ൽ RC […]

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരത്തിന് പരിക്ക്!! സീസൺ ആരംഭിക്കുന്നതിന് മുന്നേ തിരിച്ചടി

പുതിയ സീസണിലേക്ക് മികച്ച തയ്യാറെടുപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഇതിനോടകം തന്നെ മികച്ച സൈനിങ്ങുകൾ നടത്തിക്കഴിഞ്ഞു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, സീസൺ ആരംഭിക്കുന്നതിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ ഒരാൾക്ക് പരിക്ക് ഏറ്റിരിക്കുകയാണ്.  കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ ഫോർവേഡ് ജോഷുവ സൊറ്റീരിയോ ആണ് പരിക്കിന്റെ പിടിയിൽ ആയിരിക്കുന്നത്. 28-കാരനായ താരത്തിന് പരിക്ക് മൂലം കഴിഞ്ഞ സീസൺ മുഴുവനായും നഷ്ടമായിരുന്നു. തുടർന്ന്, ഈ സീസണിൽ […]

അവസാനമായി ചിലത് പറയാനുണ്ട്, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ജീക്സൺ സിംഗ്

ഇന്ത്യൻ ഇൻ്റർനാഷണൽ മിഡ്‌ഫീൽഡർ ജീക്‌സൺ സിംഗ് തൻ്റെ കരിയറിലെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഒരുങ്ങുകയാണ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള ആറ് വർഷത്തെ ബന്ധം അദ്ദേഹം അവസാനിപ്പിച്ചു. ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പൂർത്തിയാക്കാൻ ജീക്‌സന് ഒരു വർഷം ബാക്കിയുണ്ടായിരുന്നെങ്കിലും, തൻ്റെ കരിയറിലെ ഈ പുതിയ ചുവടുവയ്പ്പ് ഒരു പുതിയ ക്ലബ്ബിനൊപ്പം എടുക്കാനുള്ള ശരിയായ നിമിഷമാണിതെന്ന് ജീക്‌സൺ കരുതുന്നു. തൻ്റെ നീക്കത്തിന് പിന്നാലെ, ക്ലബ്ബിൻ്റെ മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് ഹൃദയംഗമമായ നന്ദി […]

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മലയാളി അവതാരം, ഒരു കോഴിക്കോടൻ സ്‌ട്രൈക്കർ

Kerala Blasters rising star Malayali Muhammad Ajsal: പ്രതിപാദനരായ മലയാളി ഫുട്ബോളർമാരെ കണ്ടെത്തി വളർത്തിക്കൊണ്ടുവരുന്നതിൽ കഴിഞ്ഞ പതിറ്റാണ്ടിൽ നിർണായക പങ്കാണ് കേരള ബ്ലാസ്റ്റേഴ്സ് വഹിച്ചിരിക്കുന്നത്. സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, സച്ചിൻ സുരേഷ് എന്നിങ്ങനെ ആ പട്ടിക തുടർന്നുകൊണ്ടിരിക്കുന്നു. നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ എട്ടോളം കേരള താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിൽ, വരും സീസണിലേക്ക്  കേരള ബ്ലാസ്റ്റേഴ്സ് കരുതിവെച്ചിരിക്കുന്ന താരങ്ങളിൽ ഒരാളാണ് മുഹമ്മദ് അജ്സൽ. കോഴിക്കോട് സ്വദേശിയായ ഈ ഫോർവേഡ്, 2023-ൽ കേരള […]