അഡ്രിയാൻ ലൂണയുടെ ഉറ്റചങ്ങാതി ഐഎസ്എല്ലിൽ, ഇരുവരും ഇനി എതിർ പാളയത്തിൽ

ഐഎസ്എൽ ട്രാൻസ്ഫർ രംഗം ചൂടുപിടിക്കുമ്പോൾ, മികച്ച താരങ്ങളെ സ്വന്തമാക്കാൻ എല്ലാ ക്ലബ്ബുകളും തമ്മിൽ പോരടിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ഓസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ. എ-ലീഗിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ഇപ്പോൾ ഐഎസ്എല്ലിൽ എത്തിയിരിക്കുകയാണ്. വിവിധ ക്ലബ്ബുകൾക്കായി എ-ലീഗിൽ 215 മത്സരങ്ങളിൽ നിന്ന് 150 ഗോളുകൾ നേടിയ   ജാമി മക്ലാരനെ മോഹൻ ബഗാൻ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജാമി മക്ലാരന് വേണ്ടി ഒന്നിലധികം ഐഎസ്എൽ ക്ലബുകൾ രംഗത്തുണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മോഹൻ […]

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഇപ്പോൾ സൂപ്പർ ഹാപ്പി, ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ച് അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ ഇന്ന് മലയാളികൾ തങ്ങളിൽ ഒരുവനായി ആണ് കാണുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹം കാണിക്കാറുണ്ട്. 2022-ൽ ലൂണയുടെ 6 വയസ്സുകാരിയായ മകൾ ജുലീറ്റ ദീർഘകാലമായി പിടിപെട്ട സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഖത്തോട് പോരാടി ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്, ബ്ലാസ്റ്റേഴ്സ് ആരാധകരെയും ദുഃഖിതരാക്കിയിരുന്നു. തന്റെ വിഷമം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, തന്റെ വ്യക്തിജീവിതത്തിലെ ഒരു സന്തോഷവാർത്ത ആരാധകരുമായി […]

പെപ്രയോ സൊറ്റീരിയോയോ? വിദേശ സ്‌ട്രൈക്കറുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആശയക്കുഴപ്പത്തിൽ

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ വരും സീസണിലേക്കുള്ള വിദേശ താരങ്ങളുടെ സൈനിങ്ങിൽ ആകെ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ്. ഒരു ഐഎസ്എൽ ടീമിനെ 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ നിലനിർത്താൻ സാധിക്കുക. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിലവിൽ ആറ് വിദേശ താരങ്ങൾ പൂർത്തിയായി കഴിഞ്ഞു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഡിഫൻഡർ മിലോസ് ഡ്രിൻസിക് എന്നിവരെ നിലനിർത്തിയപ്പോൾ,  മൊറോക്കൻ സ്ട്രൈക്കർ നോഹ സദൗയിയെ കേരള ബ്ലാസ്റ്റേഴ്സ് പുതിയതായി സൈൻ ചെയ്തു. ഇദ്ദേഹത്തെ കൂടാതെ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോയിഫിനെ ബ്ലാസ്റ്റേഴ്സ് സൈൻ […]

എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തുരഞ്ഞെടുത്തു? നായകൻ അഡ്രിയാൻ ലൂണയുടെ മറുപടി

കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബ് രൂപീകരിക്കപ്പെട്ടിട്ട് 10 വർഷങ്ങൾ പിന്നിട്ടു. ഇതിനോടകം നിരവധി പ്രമുഖ വിദേശ – ഇന്ത്യൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്തുതട്ടി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയങ്ങളിൽ ഇന്നും തങ്ങിനിൽക്കുന്ന നിരവധി പേരുകൾ ഉണ്ട്. അവരെയെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസങ്ങളായി ആരാധകർ കണക്കാക്കുന്നു. ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു താരമാണ് അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ക്യാപ്റ്റൻ. സൗത്ത് അമേരിക്കൻ കളി ശൈലി ഒരുപാട് ഇഷ്ടപ്പെടുന്ന മലയാളികൾക്ക് […]

ടീമിൽ തുടരണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, മുഖം തിരിച്ച് രാഹുൽ കെപി

കേരള ബ്ലാസ്റ്റേഴ്സിലൂടെ ദേശീയ ടീമിൽ കയറിയ മലയാളി താരമാണ് രാഹുൽ കെ പി. ഇന്ത്യക്ക് വേണ്ടി 2017 ഫിഫ അണ്ടർ 17 ലോകകപ്പ് കളിച്ച തൃശ്ശൂർ, മണ്ണുത്തി സ്വദേശിയായ രാഹുൽ കെ പി, 2019 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരമാണ്. ഇതിനോടകം 5 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച രാഹുൽ, 77 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.  ഇപ്പോൾ, 24-കാരനായ രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ […]

വീഡിയോ: തായ് പ്രീമിയർ ലീഗ് ക്ലബ്ബിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 4 ഗോളിന്റെ മിന്നും വിജയം

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മൂന്നാം പ്രീ-സീസൺ മത്സരത്തിൽ തായ്‌ലൻഡിൽ 4-1 എന്ന സ്‌കോർലൈനിൽ തായ് പ്രീമിയർ ലീഗ് ക്ലബ്ബായ റാച്ചബുരി എഫ്‌സിയെ പരാജയപ്പെടുത്തി. ഈ വിജയം പ്രീ-സീസണിലെ അവരുടെ തുടർച്ചയായ രണ്ടാം വിജയത്തെ അടയാളപ്പെടുത്തുന്നു, അവരുടെ വർദ്ധിച്ചുവരുന്ന ശക്തിയും ടീം വർക്കും പ്രകടമാക്കുന്നു. ടീമിൻ്റെ ആഴവും വൈദഗ്ധ്യവും പ്രതിഫലിപ്പിക്കുന്ന മത്സരത്തിൽ പരിചയസമ്പന്നരും യുവതാരങ്ങളും ഗണ്യമായ സംഭാവനകൾ നൽകി. കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയ ലക്ഷദ്വീപ് മിഡ്ഫീൽഡർ മുഹമ്മദ് അയ്മനാണ് സ്കോറിംഗ് തുറന്നത്. അദ്ദേഹത്തിന് പിന്നാലെ ഘാന […]

പ്രീ-സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഹീറോ, മുഹമ്മദ് സഹീഫ് അഭിമുഖം

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തായ്‌ലൻഡിൽ അവരുടെ മൂന്ന് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ പട്ടായ യുണൈറ്റഡ്നോട് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് നടന്ന മത്സരങ്ങളിൽ സമൂത് പ്രകാൻ എഫ്സിയേയും രച്ചബൂരി എഫ്സിയേയും യഥാക്രമം 3-1, 4-1 എന്നീ ഗോൾ നിലക്ക് പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് വിജയിച്ച രണ്ടു മത്സരങ്ങളിലും, ഗോൾ നേട്ടക്കാരുടെ പട്ടികയിൽ ഇടം പിടിച്ച  മലയാളി താരമാണ് മുഹമ്മദ് സഹീഫ്. കേരള ബ്ലാസ്റ്റേഴ്സിന്റെ 12-ാം നമ്പർ ജേഴ്സി അണിയുന്ന […]

ഇന്ത്യൻ പുരുഷ സീനിയർ ഫുട്ബോൾ ടീമിൻ്റെ പുതിയ ഹെഡ് കോച്ചായി മനോളോ മാർക്വേസിനെ നിയമിച്ചു

ഇന്ത്യൻ ഫുട്‌ബോളിൻ്റെ സുപ്രധാന സംഭവവികാസത്തിൽ, ഇന്ത്യൻ പുരുഷ സീനിയർ ടീമിൻ്റെ പുതിയ മുഖ്യ പരിശീലകനായി മനോലോ മാർക്വേസ് ചുമതലയേൽക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജൂലൈ 20 ശനിയാഴ്ച പ്രഖ്യാപിച്ചു. നിലവിൽ എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകനായ മാർക്വേസ്, ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് ഇന്ത്യ പുറത്തായതോടെ സ്ഥാനം നഷ്‌ടമായ ഇഗോർ സ്റ്റിമാക്കിൻ്റെ പിൻഗാമിയാകും. അന്താരാഷ്ട്ര വേദിയിൽ ദേശീയ ടീമിൻ്റെ പ്രകടനം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ നീക്കമാണ് നിയമനം. 2024-25 സീസണിലുടനീളം എഫ്‌സി ഗോവയുടെയും […]

കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം, മൂന്നാം പ്രീസീസൺ മത്സരത്തിൽ രണ്ട് മലയാളി സ്കോറർമാർ

മൂന്നാം പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. തായ്‌ലൻഡിൽ നടന്ന മത്സരത്തിൽ, തായ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ രച്ചാബുരി എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. പ്രീ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി  രണ്ട് മലയാളി താരങ്ങൾ ഗോൾ വല കുലുക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത് ലക്ഷദ്വീപ് മിഡ്ഫീൽഡർ മുഹമ്മദ് അയ്‌മൻ ആണ്. ശേഷം, […]

വ്യത്യസ്തമായ ലുക്കിൽ മഞ്ജു വാര്യർ!! പുതിയ ഹെയർസ്റ്റൈൽ മേക്കോവർ

Manju Warrier new hair makeover: മലയാള ചലച്ചിത്ര വ്യവസായത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വാഴ്ത്തപ്പെടുന്ന മഞ്ജു വാര്യർ തൻ്റെ ചാരുതയും കഴിവും കൊണ്ട് പ്രേക്ഷകരെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ശക്തമായ പ്രകടനങ്ങൾക്ക് പേരുകേട്ട മഞ്ജു, 1995-ലെ അരങ്ങേറ്റം മുതൽ അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിന്നീട് ഒരു ഇടവേളയെടുത്തെങ്കിലും ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. മലയാള സിനിമയിലും ടെലിവിഷനിലും സോഷ്യൽ മീഡിയയിലും സജീവവും സ്വാധീനവുമുള്ള സാന്നിധ്യമായിരുന്നു. വ്യത്യസ്ത സിനിമകളിൽ നിരൂപക […]