നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തുകൾ
Resilient Kerala Blasters secure a point against Northeast United: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുപ്പതാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ഐബെൻബ ദോഹലിംഗ് പുറത്തുപോയപ്പോൾ ബാക്കിയുള്ള അറുപത് മിനിറ്റുകളും ആതിഥേയർ കളിച്ചത് പത്ത് പേരുമായി. ഐബെൻ കളം വിട്ട ശേഷം, ഇടത് വിങ് ബാക്കിലേക്ക് സ്ഥാനം മാറിയ വിങ്ങർ കോറൂ സിംഗാണ് മത്സരത്തിലെ മികച്ച താരം. […]