കൊച്ചിയിൽ മുതല ഇറങ്ങി!! പുതിയ വിദേശ താരത്തെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters FC signs Montenegrin midfielder Dušan Lagator: ഹംഗേറിയൻ ക്ലബ്ബ് ഡെബ്രെസെനി വിഎസ്‌സിയിൽ നിന്ന് വെളിപ്പെടുത്താത്ത ട്രാൻസ്ഫർ ഫീസിൽ മോണ്ടിനെഗ്രിൻ ഡിഫൻസീവ് മിഡ്‌ഫീൽഡർ ഡുഷാൻ ലഗേറ്ററുമായി കരാർ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. 30 കാരനായ അദ്ദേഹം 2026 മെയ് വരെ ബ്ലാസ്റ്റേഴ്‌സിൽ തുടരുന്ന ഒരു കരാറിൽ ഒപ്പുവച്ചു. വിവിധ യൂറോപ്യൻ ക്ലബ്ബുകൾക്കായി ഏകദേശം 300 മത്സരങ്ങൾ കളിച്ചിട്ടുള്ള ലാഗേറ്റർ, മോണ്ടിനെഗ്രോ ദേശീയ ടീമിലെ അംഗമെന്ന നിലയിൽ അന്താരാഷ്ട്ര പരിചയസമ്പത്തിനൊപ്പം ടീമിന് ധാരാളം […]

“എനിക്ക് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരണം” ഒഡിഷ നീക്കത്തെ കുറിച്ച് രാഹുൽ കെപി

Rahul KP opens up about his transfer to Odisha: മലയാളി താരം രാഹുൽ കെപി ഈ 2025 വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡിഷയിലേക്ക് മാറിയത് ആരാധകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. നേരത്തെ, സീസൺ ആരംഭിക്കുന്നതിന് മുൻപ് രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ ഗെയിം പ്ലാനിൽ രാഹുൽ ഉണ്ടായിരുന്നതിനാൽ അദ്ദേഹം ടീമിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ,  സീസൺ പുരോഗമിക്കവേ രാഹുലിന് ബ്ലാസ്റ്റേഴ്സിൽ മത്സര സമയം […]

പ്രീമിയർ ലീഗ് വമ്പന്മാർക്കെതിരെ കുഞ്ഞന്മാർ തിളങ്ങി, സർപ്രൈസ് ഒളിപ്പിച്ച മത്സരങ്ങൾ

Premier League Matchday 21: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗംഭീരമായ മത്സരങ്ങളാണ് കഴിഞ്ഞ രാത്രി നടന്നത്. വമ്പൻ ടീമുകളെ കുഞ്ഞൻ ടീമുകൾ ഞെട്ടിക്കുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം കണ്ടത്. പ്രീമിയർ ലീഗ് 2024-25 സീസൺ 21-ാം മാച്ച്ഡേയിൽ ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ എല്ലാം കഴിഞ്ഞ രാത്രിയിൽ മത്സരത്തിനിറങ്ങി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബേൺമൗത്ത് ആയിരുന്നു ചെൽസിയുടെ എതിരാളികൾ.  ലേറ്റ് ഗെയിം ഗോൾ കണ്ട മത്സരം, 2-2 സമനിലയിൽ പിരിയുകയായിരുന്നു. കോൾ പാമറിലൂടെ […]

“ടീമിന്റെ മാനസികാവസ്ഥ എനിക്ക് വളരെ ഇഷ്ടമാണ്” കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം ഒഡിഷ പരിശീലകൻ പ്രതികരണം

തിങ്കളാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് തോൽവി വഴങ്ങിയെങ്കിലും ഒഡീഷ എഫ്‌സിയുടെ മുഖ്യ പരിശീലകൻ സെർജിയോ ലോബേര തന്റെ കളിക്കാരുടെ പോരാട്ടവീര്യത്തെ പ്രശംസിച്ചു. കലിംഗ വാരിയേഴ്‌സ് മികച്ച രീതിയിലാണ് മത്സരം തുടങ്ങിയത്, നാലാം മിനിറ്റിൽ ജെറിയിലൂടെ ആദ്യ ഗോൾ നേടിയതോടെ അവർ പകുതി സമയം വരെ ലീഡ് നിലനിർത്തി. എന്നിരുന്നാലും, രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായി രംഗത്തെത്തി, രണ്ട് പെട്ടെന്നുള്ള ഗോളുകൾ നേടി. പിന്നീട്, ഒഡീഷ എഫ്‌സി വീണ്ടും ഡോറിയൽട്ടണിലൂടെ ഒപ്പമെത്തി. […]

കേരള ബ്ലാസ്റ്റേഴ്സ് എലൈറ്റ് ലിസ്റ്റിൽ ഇടം നേടി കോറൂ സിംഗ്, ഐഎസ്എൽ റെക്കോർഡ്

Korou Singh joins the elite list of Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിൽ സെൻസേഷൻ ആയി മാറിക്കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കോറൂ സിംഗ് തനൗജം. അരങ്ങേറ്റ ഐഎസ്എൽ മത്സരത്തിൽ തന്നെ ഒരു അസിസ്റ്റ് നൽകി, ഐഎസ്എൽ ചരിത്രത്തിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് കോറൂ സിംഗ് സൃഷ്ടിച്ചിരുന്നു. ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ എലൈറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ഈ 18-കാരൻ.  പതിനെട്ട് വയസ്സിൽ ഐഎസ്എല്ലിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് […]

“ഞങ്ങൾ ഇതുപോലെ മുന്നോട്ട് പോകും” ഒഡിഷക്കെതിരെ പയറ്റി വിജയിച്ച തന്ത്രം വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Kerala Blasters interim coach TG Purushothaman reveals second-half strategy in Odisha win: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷക്കെതിരെ നേടിയ വിജയത്തിൽ, രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നടത്തിയ തിരിച്ചുവരവാണ് ടീമിന്റെ ഗെയിം പ്ലാനിന്റെ അടിത്തറയെന്ന് താൽക്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമൻ പറഞ്ഞു. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ടീമിന്റെ വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീഷ എഫ്‌സിക്കെതിരായ ഹോം ഗ്രൗണ്ടിൽ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ അപരാജിത കുതിപ്പ് നിലനിർത്തി. […]

ഒഡിഷക്കെതിരായ ഗംഭീര വിജയം, പ്ലെയർ ഓഫ് ദി മാച്ച് ആയി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

Player Of The Match in Kerala Blasters vs Odisha FC: കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡീഷ എഫ്‌സിയെ 3-2ന് പരാജയപ്പെടുത്തി. മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് കൊമ്പൻമാരുടെ തിരിച്ചുവരവ്. പുതിയ താൽക്കാലിക പരിശീലകൻ പുരുഷോത്തമൻ്റെ കീഴിൽ മൂന്നിൽ രണ്ട് മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സിന് നാലാം മത്സരത്തിലും അതേ മൊമെൻ്റം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു. ആവേശപൂർവം തുടങ്ങിയ […]

കൊച്ചിയിൽ കലിംഗ വാരിയേഴ്സിനെ ചാമ്പലാക്കി കേരള ബ്ലാസ്റ്റേഴ്‌സ്, മാച്ച് ഹൈലൈറ്റ്സ്

Kerala Blasters FC defeated Odisha FC by 3-2 at Kochi: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ആവേശജയം. കൊച്ചി ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് കൊമ്പൻമാരുടെ തിരിച്ചുവരവ്. ആതിഥേയർക്കായി ക്വമെ പെപ്ര (60′), പരിക്കിൽ നിന്നും മുക്തനായി കളിക്കളത്തിൽ തിരിച്ചെത്തിയ ജീസസ് ജിമെനെസ് (73′), മൊറോക്കൻ വിങ്ങർ നോവ സദൗയി (90+5′) എന്നിവർ ലക്ഷ്യം കണ്ടു. കലിംഗൻ ടീമിനായി […]

ഇന്ന് കൊച്ചിയിൽ മഞ്ഞപ്പടയുടെ പ്രതിഷേധ റാലി

Manjappada rallying against KBFC management: ഒഡിഷക്ക്‌ എതിരായ ഐഎസ്എൽ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്ന വേളയിൽ, കൊച്ചിയിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മോശം ഫോമിൽ തുടരുന്ന വേളയിൽ, മാനേജ്മെന്റിനോട് ഒന്നിലധികം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നേരത്തെ തന്നെ മഞ്ഞപ്പട രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതിനെ വഴിതിരിച്ചുവിടാൻ മറ്റു ചില മാർഗങ്ങളാണ് മാനേജ്മെന്റ്  നടത്തി വരുന്നത് എന്ന് ആരോപിച്ചാണ് ആരാധക കൂട്ടായ്മ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. […]

രാഹുൽ കെപി കൊച്ചിയിൽ കളിക്കരുത്!! ഒഡിഷക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വ്യവസ്ഥ

ഇന്ത്യൻ സൂപ്പർ ലീഗിൽ 2025-ലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് (ജനുവരി 13) കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ സീസണിൽ ഇരു ടീമുകളും നേരത്തെ ഒഡീഷയിൽ ഏറ്റുമുട്ടിയപ്പോൾ, മത്സരം 2-2 സമനിലയിൽ കലാശിക്കുകയായിരുന്നു. അതേസമയം, ഇരു ടീമുകൾ തമ്മിലുള്ള സീസണിലെ രണ്ടാമത്തെ മത്സരത്തിന് കളം ഒരുങ്ങുമ്പോൾ  മലയാളി താരം രാഹുൽ കെ പി ശ്രദ്ധേയനാവുകയാണ്. നേരത്തെ, ഒഡിഷയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ […]