കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒയുടെ ‘ആംചെയർ വാരിയേഴ്‌സ്’ പരാമർശം, ആരാധകർക്കിടയിൽ രോഷം ആളിക്കത്തുന്നു

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ ആശങ്കകളും, മാനേജ്മെന്റിന് എതിരെയുള്ള വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ആരാധകരെ പരിഹസിച്ച് കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് സിഇഒ നിഖിൽ നിമ്മഗദ്ദ നടത്തിയ പ്രസ്താവന ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വിദേശ സ്ട്രൈക്കറെ എത്തിക്കാൻ വൈകിയതും, കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസ് ഡയമന്റകോസിനെ 

ടീമിൽ നിലനിർത്താൻ സാധിക്കാതെ പോയതും, കഴിഞ്ഞ ഏറെക്കാലമായി കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ സജീവസാന്നിധ്യമായ ഇന്ത്യൻ മിഡ്ഫീൽഡർ ജിക്സൺ സിങ്ങിനെ നിലനിർത്താതിരുന്നതും മാനേജ്മെന്റിനെതിരെ ആരാധകരുടെ ശബ്ദം ഉയരാൻ കാരണമായിരുന്നു. കഴിഞ്ഞ 10 വർഷമായി ഒരു മേജർ ട്രോഫി കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തിയിട്ടില്ല എന്നതും, ഡ്യുറണ്ട് കപ്പ് 2024-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജേതാക്കൾ ആയതോടെ

Ads

ഒരു മേജർ ട്രോഫി വിജയിക്കാത്ത ഏക ഐഎസ്എൽ ടീമായി കേരള ബ്ലാസ്റ്റേഴ്സ് മാറിയത് ആരാധകരെ നിരാശരാക്കുകയും അവരുടെ വിമർശനങ്ങൾ വർധിക്കാൻ കാരണമാവുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളിൽ ഒന്നും ഇതുവരെ പ്രതികരിക്കാതിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ, കഴിഞ്ഞദിവസം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ, സോഷ്യൽ മീഡിയയിൽ ഉയരുന്ന എല്ലാ വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയായി ഒരു പ്രസ്താവന പുറത്തിറക്കിയപ്പോൾ, അതിൽ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന

ആളുകളെ ‘ചാരുകസേര യോദ്ധാക്കൾ (ആംചെയർ വാരിയേഴ്സ്)’ എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ നിഖിൽ പരാമർശിച്ചത്. ചില ചാരുകസേര യോദ്ധാക്കൾ തങ്ങളെ അവഹേളിക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നു എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടറുടെ ആരോപണം. എന്നാൽ ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുകയാണ്. ‘ആംചെയർ വാരിയേഴ്സ്’ എന്ന പേരിൽ നിരവധി അക്കൗണ്ടുകളും പോസ്റ്റുകളും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. Armchair Warriors unleashed Kerala Blasters fans fight back against CEO’s jibe

FansISLKerala Blasters