Bengaluru FC social media taunts Kerala Blasters fans: ഇന്ത്യൻ ഫുട്ബോളിൽ വലിയ ആരാധക പിന്തുണ ഉള്ള രണ്ട് ക്ലബ്ബുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരുവും. അതുകൊണ്ടുതന്നെ, മൈതാനത്തെ പോരാട്ടത്തിന് അപ്പുറം പിച്ചിന് പുറത്തും ഇരു ടീമുകളും ആരാധകരാൽ ഏറ്റുമുട്ടാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിലുള്ള മത്സരം എല്ലായിപ്പോഴും വലിയ ആവേശം സൃഷ്ടിക്കാറുണ്ട്. മത്സരത്തിന്റെ മുന്നോടിയായി സാമൂഹ്യ മാധ്യമങ്ങളിൽ ഇരു ഭാഗത്തുനിന്നും വെല്ലുവിളികൾ ഉയരാർ ഉണ്ടെങ്കിൽ, മത്സരശേഷം
വിജയിച്ച ടീമിന്റെ സന്തോഷപ്രകടനവും എതിരാളികളെ പരിഹസിക്കുന്നതും എല്ലാം കാണാൻ സാധിക്കുന്നു. ഇപ്പോൾ, ഇരു ടീമുകളും ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ, ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2 ന് ബംഗളൂരു വിജയിക്കുകയാണ് ഉണ്ടായത്. ഇതിന് ശേഷം ബംഗളൂരുവിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലൂടെ, കേരള ബ്ലാസ്റ്റേഴ്സിനെ പരിഹസിക്കുന്ന പോസ്റ്റുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. മത്സരശേഷം, ഒരു മലയാളി മൂവി റിവ്യൂ പറയുന്നതിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട്
ബംഗളൂരു ഇങ്ങനെ തലക്കെട്ട് നൽകി, “നല്ല തലവേദന. ഞാൻ ഒന്ന് കിടക്കട്ടെ.” കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിക്കുന്നതിനാണ് ഈ വാചകം ഉപയോഗിച്ചിരിക്കുന്നത്. നേരത്തെയും, കേരളത്തിനെതിരെ വിജയം നേടുമ്പോൾ എല്ലാം തന്നെ ബംഗളൂരു അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ മലയാള വാചകങ്ങൾ പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ ബംഗളൂരു സോഷ്യൽ മീഡിയ ഹാൻഡിലിന്റെ അഡ്മിൻമാരിൽ മലയാളികൾ ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പറഞ്ഞിരുന്നു. ഇപ്പോൾ,
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഹാട്രിക് നേടിയ ബംഗളൂരു നായകൻ സുനിൽ ഛേത്രിയുടെ ചിത്രം അവർ പങ്കുവെച്ചപ്പോൾ, കമന്റ് ബോക്സിൽ ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ “മറ്റേ മലയാളി അഡ്മിൻ ലീവ് ആണോ, ഇന്ന് ഒന്നും കാണുന്നില്ല” എന്ന് പറഞ്ഞപ്പോൾ, “മടുത്തു ബ്രോ” എന്നാണ് ബംഗളൂരു മറുപടി നൽകിയത്. എന്നിരുന്നാലും, തങ്ങൾക്കും ഇങ്ങനെ ഒരു അവസരം ലഭിക്കും എന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നത്, നിരവധി ആളുകൾ അത്തരം പ്രതികരണങ്ങൾ നടത്തുകയും ചെയ്യുന്നു.
നല്ല തലവേദന. ഞാൻ ഒന്നു കിടക്കട്ടെ. 🙏
— Bengaluru FC (@bengalurufc) December 7, 2024
Goodnight. 💤 #WeAreBFC #BFCKBFC pic.twitter.com/mbvSuzBIPN