Site icon

ഇന്നാണ് മൈക്കൽ സ്റ്റാഹെക്ക് ആദ്യ പരീക്ഷണം, കേരള ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരിക താരസമ്പന്നരായ ബംഗളൂരുവിനെ

Bengaluru FC will be the first major test for Kerala Blasters coach Mikael Stahre today

ഡ്യുറണ്ട് കപ്പ് 2024-ന്റെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് ക്വാർട്ടർ ഫൈനലിൽ എത്തിനിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നാണ് യഥാർത്ഥ പരീക്ഷണം നേരിടാൻ ഒരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് വിജയങ്ങളും ഒരു സമനിലയും സഹിതം ഗ്രൂപ്പ് ചാമ്പ്യന്മാരായി ആണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തതെങ്കിലും, എതിരാളികൾ ദുർബലരായിരുന്നു എന്നത് ഒരു വസ്തുതയാണ്. കൂട്ടത്തിൽ ഫുൾ സ്ക്വാഡുമായി എത്തിയ പഞ്ചാബ് എഫ്സി 

Advertisement

ശക്തരായ എതിരാളികൾ ആയിരുന്നു. ആ മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് വമ്പൻമാരായ ബംഗളൂരു എഫ്സിയെ ആണ്. സർവ്വ സന്നാഹങ്ങളോടെയാണ് ബംഗളൂരു എഫ്സി എത്തുന്നത്. മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നയിക്കുന്ന ബംഗളൂരു എഫ് സി യിൽ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ജോർജെ പെരേര ഡയസ് ഉൾപ്പടെ ഒരുപിടി സൂപ്പർതാരങ്ങൾ അണിനിരക്കുന്നു. 

Advertisement

ബംഗളൂരുവിന്റെ ഗോൾ വല കാക്കുന്നത് ഇന്ത്യയുടെ നമ്പർവൺ കീപ്പർ ഗുർപ്രീത് സിംഗ്. രാഹുൽ  ഭേക്കെ, സുരേഷ് സിംഗ് വാങ്ജം, ജസൽ കാർനീറോ, ഹാളിചരൻ നെർസാരി, നിഖിൽ പൂജാരി, റോഷൻ സിംഗ്, ശിവശക്തി നാരായണൻ തുടങ്ങിയ പ്രതിപാദനരായ ഇന്ത്യൻ താരങ്ങൾക്ക് ഒപ്പം, റിയാൻ വില്യംസ്, ആൽബർട്ടോ നോഗ്വേര, എഡ്ഗർ മെൻഡസ്, പെഡ്രോ കപോ തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്ന ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സിന് കടുപ്പമേറിയ എതിരാളികൾ തന്നെയാണ്. 

Advertisement
Advertisement

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിനുശേഷം, മൈക്കിൽ സ്റ്റാഹെ നേരിടുന്ന ആദ്യത്തെ കടുത്ത വെല്ലുവിളി ആണ് ഇന്നത്തെ മത്സരം. ഈ മത്സരം വിജയിക്കാൻ സാധിച്ചാൽ അത് കേരള ബ്ലാസ്റ്റേഴ്സിനെ ഡ്യൂറൻഡ് കപ്പ് സെമി ഫൈനലിലേക്ക് കൊണ്ടുപോകും എന്ന് മാത്രമല്ല, ഐഎസ്എൽ 11-ാം സീസണിന് തയ്യാറെടുക്കുന്ന ടീമിന് വലിയ ആത്മവിശ്വാസം പകർന്നു നൽകുകയും ചെയ്യും. മാത്രമല്ല, ബംഗളൂരു എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തെ ഇരു ടീമുകളുടെയും ആരാധകർ വൈകാരികതയോടെയാണ് നോക്കിക്കാണുന്നത്. Bengaluru FC will be the first major test for Kerala Blasters coach Mikael Stahre today

Advertisement
Exit mobile version