Site icon

ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 1 റൗണ്ടപ്പ്: ബയേണിനും റിയൽ മാഡ്രിഡിനും ലിവർപൂളിനും മിന്നും വിജയം

Champions League Juventus, Aston Villa, Liverpool, and Real Madrid Secure Wins

യുവേഫ ചാമ്പ്യൻസ് ലീഗ് 2024/25 മത്സരങ്ങൾക്ക് ആവേശകരമായ തുടക്കമായി. ആദ്യ ദിനം നടന്ന ആറ് മത്സരങ്ങളിലും വിജയികളെ നിർണയിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഒരു മത്സരം പോലും സമനിലയിൽ തിരിഞ്ഞില്ല. ഡച്ച് ടീം ആയ PSV-യെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുവന്റസ് പരാജയപ്പെടുത്തി. കെനൻ യിൽഡിസ്, വെസ്റ്റൺ മക്കന്നി, നികോളാസ് ഗോൻസാലസ് എന്നിവർ യുവന്റസിന് വേണ്ടി സ്കോർ ചെയ്തപ്പോൾ, 

Advertisement

ഇസ്മായിൽ സായ്ബരി ആണ് PSV-യുടെ ആശ്വാസ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ, സ്വിറ്റ്സർലൻഡ് ക്ലബ്‌ യങ് ബോയ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇംഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ല പരാജയപ്പെടുത്തി. യൂരി ടിൽമാൻസ്, ജേക്കബ് രാംസെ, അമാഡു ഒനാന എന്നിവരാണ് ആസ്റ്റൺ വില്ലയുടെ ഗോളുകൾ നേടിയത്. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്, 9-2 എന്ന സ്കോർ മാർജിനിൽ ക്രൊയേഷ്യൻ ക്ലബ്ബായ ഡൈനാമോ സാഗ്രെബിനെതിരെ കൂറ്റൻ വിജയം നേടി. മത്സരത്തിൽ ബയേണിന് വേണ്ടി 

Advertisement

ഹാരി കെയിൻ മൂന്ന് പെനാൽറ്റി ഗോളുകൾ ഉൾപ്പെടെ നാല് ഗോളുകൾ സ്കോർ ചെയ്തു. ഹാരി കെയ്ന്റെ ഹാട്രിക് പ്രകടനത്തിന് പുറമേ, മൈക്കിൾ ഒലിസെ രണ്ട് ഗോളുകളും, റാഫേൽ ഗുരേറോ, ലേറോയ് സനെ, ലിയോൺ ഗൊരെട്സ്കെ എന്നിവർ ഓരോ ഗോളുകളും സ്കോർ ചെയ്തു. സ്പോർട്ടിങ് സിപി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലില്ലിയെ പരാജയപ്പെടുത്തിയപ്പോൾ, ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ ഇറ്റാലിയൻ കരുത്തരായ മിലാനെതിരെ 3-1 ന് വിജയം നേടി. 

Advertisement
Advertisement

ക്രിസ്ത്യൻ പുലിസിക്കിലൂടെ മിലാൻ മത്സരത്തിൽ ആദ്യം മുന്നിൽ എത്തിയെങ്കിലും ഇബ്രാഹിമ കൊനാട്ടെ, വിർജിൽ വാൻ ഡിക്, ഡൊമിനിക് സ്സോബോസ്സിയ എന്നിവരിലൂടെ ലിവർപൂൾ തിരിച്ചുവരവ് നടത്തി. അതേസമയം ജർമ്മൻ ക്ലബ്ബ് വിഎഫ്ബി സ്റ്റട്ട്ഗാർട്ടിനെതിരെ 3-1 ന്റെ വിജയം റിയൽ മാഡ്രിഡ് സ്വന്തമാക്കി. സ്പാനിഷ് ക്ലബ്ബിനായി കൈലിയൻ എംബാപ്പെ, അന്റോണിയോ റുഡിഗർ, എൻഡ്രിക് എന്നിവർ ഗോളുകൾ സ്കോർ ചെയ്തു. 18-കാരനായ എൻഡ്രിക്കിന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റ മത്സരത്തിലെ ഗോൾ ചരിത്രത്തിൽ അടയാളപ്പെടുത്തി. Champions League: Juventus, Aston Villa, Liverpool, and Real Madrid Secure Wins

Advertisement
Exit mobile version