അടുത്ത 10 ഫിഫ ലോകകപ്പ് ജേതാക്കളെ ചാറ്റ്ജിപിടി പ്രവചിച്ചു, അർജന്റീനക്ക് ബമ്പർ

ലോക ഫുട്ബോളിനെ ആവേശം കൊള്ളിക്കുന്ന ലോകകപ്പ് മാമാങ്കത്തിന് ഇനി രണ്ട് വർഷത്തെ കാത്തിരിപ്പാണ് ബാക്കിയുള്ളത്. 2026-ലാണ് അടുത്ത ഫിഫ ലോകകപ്പ് നടക്കാനിരിക്കുന്നത്. ഏറ്റവും ഒടുവിൽ നടന്ന 2022 ഫിഫ ലോകകപ്പ് ലയണൽ മെസ്സി നായകനായ അർജന്റീന ആണ് ഉയർത്തിയത്. ഇപ്പോൾ, വൺ ഫുട്ബോൾ എന്ന സ്പോർട്സ് മാധ്യമം വ്യത്യസ്ത മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച് ചാറ്റ്ജിപിടി ഉപയോഗിച്ച് നടത്തിയ ഒരു പ്രവചനം ആണ് ശ്രദ്ധ നേടുന്നത്.

അടുത്ത 10 ഫിഫ ലോകകപ്പ് ജേതാക്കൾ ആരായിരിക്കും എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവചിച്ചിരിക്കുകയാണ്. മുൻകാല പ്രകടനങ്ങൾ നിലവിലെ ഫോം വളർന്നുവരുന്ന യുവതാരങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മാനദണ്ഡങ്ങൾ ആണ് ഈ പ്രവചനത്തിന് ആധാരം ആയിരിക്കുന്നത്. അർജന്റീന ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് സന്തോഷം നൽകുന്നതാണ് ഈ പ്രവചനം. മൂന്നാമത്തെ ഫിഫ ലോകകപ്പിനായി ദീർഘകാലം കാത്തിരുന്ന അർജന്റീനക്ക്‌, നാലാം തവണ കിരീടം ഉയർത്താൻ കാത്തിരിപ്പിന്റെ ആവശ്യമില്ല എന്ന് പ്രവചനം കണക്കാക്കുന്നു.

Ads

2026-ലും കിരീടം ഉയർത്തി അർജന്റീന തുടർച്ചയായി രണ്ടുതവണ ലോകകപ്പ് ജേതാക്കൾ ആകും എന്നാണ് ഈ പ്രവചനം പറയുന്നത്. 2030-ൽ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ബ്രസീൽ അവരുടെ ആറാമത്തെ ലോകകിരീടം ഉയർത്തും എന്നും പ്രവചനം കണക്കാക്കുന്നു. 2034-ൽ ഫ്രാൻസ്, 2038-ൽ ജർമ്മനി, 2042-ൽ സ്പെയിൻ എന്നിവർ ആയിരിക്കും ലോകകപ്പ് ജേതാക്കൾ എന്ന് ചാറ്റ്ജിപിടി പ്രവചനം വെളിപ്പെടുത്തുന്നു. 2046-ൽ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തും എന്നും,

2050-ൽ ഹോളണ്ടും, 2054-ൽ ഇറ്റലിയും ഫിഫ ലോകകപ്പ് ജേതാക്കൾ ആകും എന്നും പ്രവചനം കണക്കാക്കുന്നു. 2058-ൽ ആഫ്രിക്കൻ വമ്പൻമാരായ നൈജീരിയ ആയിരിക്കും ഫിഫ ലോകകപ്പ് ജേതാക്കൾ ആവുക എന്ന് പറയുന്ന പ്രവചനം, 2062-ൽ ഈ ഊഴം വീണ്ടും അർജന്റീനയിൽ എത്തിച്ചേരും എന്നും കണക്കാക്കുന്നു. അടുത്ത നാല് പതിറ്റാണ്ടിലെ ഫിഫ ലോകകപ്പ് ജേതാക്കളെ ഇപ്പോൾ പ്രവചിക്കുമ്പോൾ, ഫുട്ബോൾ മത്സര ഫലങ്ങൾ പ്രവചനാതീതമാണ് എന്ന സത്യം എപ്പോഴും നിലനിൽക്കുന്നു. ChatGPT has predicted the next 10 FIFA World Cup winners

ArgentinaBrazilWorld Cup