പ്ലേ ഓഫ് സ്പോട്ടിലേക്ക് അടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ഇന്നത്തെ മത്സരം നിർണ്ണായകം

Chennaiyin FC host Kerala Blasters in a pivotal ISL battle for play-off hopes: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരായ അപ്രതീക്ഷിത തോൽ‌വിയിൽ നിന്നും കരകയറാനും ആക്കം തിരിച്ചു പിടിക്കാനും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വ്യാഴാഴ്ച ഇറങ്ങുന്നു. ജനുവരി 29-ന് രാത്രി 7:30ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെയാണ് മത്സരം. ഈ സീസണിൽ ഇരു ടീമുകളും ആദ്യത്തെ മത്സരത്തിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ, ജയം കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായിരുന്നു.

ഈ സീസണിൽ ഇതുവരെ 18 മത്സരങ്ങൾ കളിച്ച ചെന്നൈയിൻ എഫ്‌സി നാല് ജയവും ആറ് സമനിലയും എട്ട് തോൽവിയുമായി 14 പോയിന്റുകളോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാകട്ടെ അതെ എണ്ണം മത്സരങ്ങളിൽ നിന്നും ആറ് ജയവും മൂന്ന് സമനിലയും ഒൻപത് തോൽവിയുമായി 21 പോയിന്റുകളോടെ എട്ടാം സ്ഥാനത്താണ്. നാല് പോയിന്റുകൾ അകലെയാണ് ടീം ഉന്നം വെക്കുന്ന പ്ലേ ഓഫ് സ്പോട്ട്.

Ads

അവസാനത്തെ ആറ് മത്സരങ്ങളിൽ നിന്നും ഒരു ജയം പോലുമില്ലാതെയാണ് ചെന്നൈയിൻ എഫ്‌സി സ്വന്തം മൈതാനത്തിറങ്ങുന്നത്. അവസാന അഞ്ചിൽ രണ്ടെണ്ണം തോൽവിയിലും മൂന്നെണ്ണം സമനിലയിലും കലാശിച്ചു. കേരള ബ്ലാസ്റ്റേഴ്‌സാകട്ടെ അവസാന അഞ്ചിൽ രണ്ടെണ്ണത്തിൽ വീതം ജയവും തോൽവിയും നേരിട്ടു. ഒരെണ്ണത്തിൽ സമനിലയിൽ കുരുങ്ങി. പ്ലേ ഓഫ് സ്ഥാനത്തേക്ക് പോരാട്ടം ശക്തിപ്പെടുത്താൻ ഇരു ടീമുകൾക്കും ബാക്കിയുള്ളത് ആറ് മത്സരങ്ങൾ. നിലവിലെ സാഹചര്യത്തിൽ ഇവർ തമ്മിലുള്ള പോരാട്ടം പ്ലേ ഓഫിലേക്കുള്ള കുതിപ്പിനെയും ശക്തമായി സ്വാധീനിക്കും.

ഇടക്കാല പരിശീലകനിൽ നിന്നും ലഭിച്ച ആക്കം പാതിവഴിയിലായി നഷ്ടപ്പെടുത്തിയ സ്ഥിതിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ. ടിജി പുരുഷോത്തമൻ സ്ഥാനമേറ്റടുത്ത ശേഷം ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും ജയം കണ്ടെത്തിയ ടീമിന് അവസാന രണ്ടിൽ സമാനമായ ഫലം രൂപപെടുത്തിയെടുക്കാൻ സാധിച്ചിട്ടില്ല. നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനോട് സമനിലയിൽ കുരങ്ങിയപ്പോൾ, ഈസ്റ്റ് ബംഗാൾ എഫ്‌സിയോട് തോൽവി വഴങ്ങി. നഷ്ടപ്പെട്ട ആ ആക്കം തിരിച്ചുപിടിക്കാനും ചെന്നൈയിൻ എഫ്‌സിക്കെതിരെ ലീഗ് ഡബിൾ തേടിയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചെന്നൈയിൽ ഇറങ്ങുന്നത്.

Chennaiyin FCISLKerala Blasters