Site icon

“ടീമിനെ താനാണ് പ്രതിസന്ധിയിൽ ആക്കിയതെന്ന് അവനറിയാം” പെപ്രയെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Coach Mikael Stahre says Kwame Peprah red card celebration costly for Kerala Blasters

കളിക്കളത്തിൽ നിർണായകമായ നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പഠിക്കണമെന്ന് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിൽ മുംബൈ എഫ്‌സിക്ക് എതിരായ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സമനില ഗോൾ നേടിയ ശേഷം പത്ത് പേരായി ചുരുങ്ങിയത്, മത്സരത്തിന്റെ ബാക്കിയുള്ള മിനിറ്റുകളിൽ വീണ്ടും ഗോൾ വഴങ്ങാൻ കേരളത്തിന് കാരണമായി. ആദ്യ പകുതിയിൽ കേരളം മോശം പ്രകടനം കാഴ്ച്ചവെച്ചെന്ന് പരിശീലകൻ വ്യക്തമാക്കി.

Advertisement

മത്സരത്തിലേക്ക് തിരികെ വരാൻ ടീം ശ്രമിച്ചതിൽ അഭിമാനമുണ്ടെന്നും എന്നാൽ ജയം അർഹിച്ച മത്സരം കൈവിട്ടതിൽ കടുത്ത നിരാശയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ നിർണായക നിമിഷത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വരുത്തുന്ന പിഴവ്, ടീമിന് ഈ സീസണിൽ വലിയ തിരിച്ചടികൾ നൽകുകയാണ്. അത്തരം നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.  “മത്സരത്തിലെ നിർണായക നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ നമ്മൾ പഠിക്കണം. കളി നന്നായി ആരംഭിക്കുന്നത് മാത്രമല്ല, ഫൗളുകളും മഞ്ഞ-ചുവപ്പ് കാർഡുകളും ഉപയോഗിച്ച് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ അവർക്ക് കഴിഞ്ഞെന്നാണ് എന്റെ നിഗമനം,” സ്റ്റാറെ പറഞ്ഞു.

Advertisement

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ആദ്യ ഗോളിന് വഴി ഒരുക്കുകയും, രണ്ടാമത്തെ ഗോൾ നേടുകയും ചെയ്ത പെപ്ര ഒരു വേളയിൽ കളിയിൽ മഞ്ഞപ്പടയുടെ ഹീറോ ആയി മാറുകയും, അശ്രദ്ധ മൂലം റെഡ് കാർഡ് വാങ്ങി അദ്ദേഹം തന്റെ ടീമിന്റെ മത്സര ഫലം പ്രതികൂലമാക്കുകയും ചെയ്തതിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരിച്ചു. മത്സരത്തിൽ ഗോൾ നേടിയ ശേഷം ക്വമെ പെപ്ര നടത്തിയ അതിരുവിട്ട ആഹ്ലാദ പ്രകടനം അദ്ദേഹത്തിന് മത്സരത്തിലെ രണ്ടാമത്തെ മഞ്ഞക്കാർഡിന് വഴിവെച്ചിരുന്നു. അദ്ദേഹം കളത്തിന് പുറത്തേക്ക് പോയതോടെ കേരളം പത്ത് പേരായി ചുരുങ്ങിയിരുന്നു. മത്സരശേഷം ഉടൻ തന്നെ ലോക്കർ റൂമിൽ ഈ വിഷയത്തെ കുറിച്ച്

Advertisement
Advertisement

അദ്ദേഹവുമായി സംസാരിച്ചെന്നും ഇനി ഈ തെറ്റ് അദ്ദേഹം ആവർത്തിക്കില്ലെന്നും പരിശീലകൻ വ്യക്തമാക്കി. “ഒന്നാമതായി, പലരും ഇതിനെക്കുറിച്ച് (ആഹ്ലാദ പ്രകടനം) അദ്ദേഹത്തെ ഓർമ്മിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. ലോക്കർ റൂമിൽ വെച്ച് ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചു, അവൻ ഇനി ഒരിക്കലും ഈ തെറ്റ് വരുത്തില്ല. ഈ വൈകുന്നേരം പെപ്ര നടത്തിയ പ്രകടനത്തിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. കരുത്തും വേഗതയുമുള്ള അവൻ എപ്പോഴും എതിരാളികൾക്ക് ഭീഷണിയാണ്. അവൻ ഞങ്ങൾക്കായി ഒരു പെനാൽറ്റി നേടിതന്നു, ഒരു ഗോളുമടിച്ചു. എന്നാൽ, ഇത് അദ്ദേഹത്തിന് ഒരു പാഠമായിരിക്കും. ടീമിനെ താനാണ് പ്രതിസന്ധിയിലാക്കിയതെന്ന് അവനറിയാം. ഞങ്ങൾ ഇതിനകം അദ്ദേഹവുമായി ഇതിനെക്കുറിച്ച് ( ചുവപ്പ് കാർഡ്) സംസാരിച്ചു. ഇനി മുന്നോട്ട് നീങ്ങാനുള്ള സമയമാണ്.” – സ്റ്റാറെ അറിയിച്ചു.

Summary: Coach Mikael Stahre says Kwame Peprah red card celebration costly for Kerala Blasters

Advertisement
Exit mobile version