ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങുമ്പോൾ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സംസാരിക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയിൽ എത്തുകയാണ്. ഹോം ഗ്രൗണ്ടിൽ നടന്ന ഏറ്റവും അവസാനത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനോട് പരാജയം വഴങ്ങിയിരുന്നു. ശേഷം മുംബൈയിൽ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ലീഗിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം, ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും എത്തുമ്പോൾ, തങ്ങളുടെ ആരാധകരോട് ചില കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും 

പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയും പങ്കുവെച്ചിരിക്കുകയാണ്. ഹൈദരാബാദിനെതിരായ മത്സരം ലീഗിലെ മറ്റേതൊരു മത്സരത്തെ പോലെ തന്നെ നിങ്ങൾക്ക് നിർണായകമാണ് എന്ന് അഡ്രിയാൻ ലൂണ പറയുന്നു. “ഹൈദരാബാദിനെതിരായ അടുത്ത ഹോം മത്സരത്തിനായി ഞങ്ങൾ കാത്തിരിക്കുമ്പോൾ, ഓരോ മത്സരവും ഞങ്ങൾക്ക് എത്ര നിർണായകമാണെന്ന് ഊന്നി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ഒരു ഐഎസ്എൽ ക്യാമ്പയിനിലൂടെയുള്ള യാത്ര ആവശ്യപ്പെടുന്നതാണ്,

Ads

ഓരോ ഗെയിമും ഹോം (ഗ്രൗണ്ടിൽ) വിജയിക്കാനുള്ള ഞങ്ങളുടെ അഭിലാഷവും ദൃഢനിശ്ചയവും തീവ്രമാക്കുന്നു,” അഡ്രിയാൻ ലൂണ പറഞ്ഞു. “അവരുടെ (ആരാധകരുടെ) ഊർജ്ജം ഞങ്ങളെ മുന്നോട്ടു നയിക്കുന്നു, അത് ഞങ്ങൾ പൂർണ്ണഹൃദയത്തോടെ ആശ്രയിക്കുന്ന ഒന്നാണ്” കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ആരാധകരെ സംബന്ധിച്ച് സമാന അഭിപ്രായം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയും പങ്കുവെച്ചു. 

“കൊച്ചിയിൽ നമുക്ക് ചുറ്റുമുള്ള അതുല്യമായ അന്തരീക്ഷത്തെ അഭിനന്ദിക്കാതിരിക്കാൻ ആവില്ല. സ്റ്റേഡിയം, നഗരം, ഏറ്റവും പ്രധാനമായി ആരാധകർ ഉണ്ടാക്കുന്നു. കേരളത്തിൽ കഴിക്കുന്നത് ശരിക്കും ഒരു പ്രത്യേകതയാണ്,” മൈക്കിൾ സ്റ്റാഹ്രെ പറഞ്ഞു. നവംബർ 6 വ്യാഴാഴ്ച വൈകിട്ട് 7:30 ന് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിലുള്ള മത്സരം ആരംഭിക്കും. ഐഎസ്എൽ പോയിന്റ് പട്ടികയിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തും ഹൈദരാബാദ് പതിനൊന്നാം സ്ഥാനത്തുമാണ്. 

Summary: Coach Stahre and captain Luna rally Kerala Blasters fans ahead of Hyderabad match

Adrian LunaKerala BlastersMikael Stahre