Site icon

മുംബൈയോട് ഏറ്റ പരാജയം പെപ്രയുടെ തലയിൽ വെച്ച് തടിയൂരാൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സാധിക്കുമോ

Coach Stahre strategy questioned as Kerala Blasters suffer consecutive setbacks

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ ബംഗളൂരുവിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്, ഏറ്റവും ഒടുവിൽ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോറ്റു. ഈ മത്സരശേഷം പരാജയത്തിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന വേളയിൽ, 

Advertisement

മത്സരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയത് ക്വാമി പെപ്രയുടെ റെഡ് കാർഡ് ആണെന്ന് പരിശീലകൻ മൈക്കിൾ സ്റ്റാഹ്റെ പറയുകയുണ്ടായി. തോൽവിയുടെ പ്രധാന കാരണമായി പെപ്ര ജഴ്സി ഊരി സെലിബ്രേറ്റ് ചെയ്തതിനെ തുടർന്ന് രണ്ടാമത്തെ മഞ്ഞക്കാർഡ് വാങ്ങി പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സ് 10 പേരിലേക്ക് ചുരുങ്ങി എന്നും, അത് ടീമിന്റെ പ്രകടനത്തെ മോശമായി ബാധിച്ചു എന്നും പരിശീലകൻ പറഞ്ഞു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ മുംബൈയോട് ഏറ്റ പരാജയം 

Advertisement

ക്വാമി പെപ്രയുടെ തലയിൽ വെച്ച് തടിയൂരാൻ ബ്ലാസ്റ്റേഴ്സ് പരിശീലകന് സാധിക്കുമോ? ഒരിക്കലും ഇല്ല. പെപ്ര അദ്ദേഹത്തിന്റെ അശ്രദ്ധ മൂലം റെഡ് കാർഡ് വാങ്ങിയത് ടീമിനെ മത്സരത്തിൽ പ്രതികൂലമായി ബാധിച്ചു എന്നത് ശരിവെക്കുമ്പോൾ തന്നെ, സ്റ്റാഹ്രെയുടെ ഭാഗത്ത് പിഴവുകൾ സംഭവിക്കുന്നുണ്ട് എന്നത് മറച്ചുവെക്കാൻ സാധിക്കില്ല. സച്ചിൻ സുരേഷ് പരിക്ക് മൂലം പുറത്തിരിക്കുമ്പോൾ, യുവ ഗോൾകീപ്പർ സോം കുമാറിനാണ് സ്റ്റാഹ്രെ അവസരം നൽകിയത്. എന്നാൽ, മത്സരത്തിലെ പരിചയക്കുറവ് 

Advertisement
Advertisement

സോം കുമാറിന്റെ ഭാഗത്തുനിന്ന് മൈതാനത്ത് കഴിഞ്ഞ മത്സരങ്ങളിൽ പ്രകടമായിരുന്നു. പല ഗോളുകൾ വഴങ്ങാനും ഇത് കാരണമായി. എന്നാൽ അദ്ദേഹത്തെ മാറ്റി ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ പരീക്ഷിക്കാൻ സ്റ്റാഹ്രെ തയ്യാറായില്ല എന്നത്, തുടർച്ചയായുള്ള സോം കുമാറിന്റെ പിഴവും അതുമൂലം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയും നേരിടാൻ കാരണമായി. മറ്റൊന്ന് മത്സരത്തിൽ വലിയ ഇമ്പാക്ട് സൃഷ്ടിക്കാത്ത അലക്സാണ്ടർ കോഫിന് മധ്യനിരയിൽ കൂടുതൽ അവസരങ്ങൾ നൽകുകയും, പ്രതിരോധത്തിൽ ടീമിന്റെ ഊർജ്ജമായ 

മിലോസ് ഡ്രിൻസിക്കിനെ ബെഞ്ചിൽ ഇരുത്തുന്നതും തുടർച്ചയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവുകൾക്ക് കാരണമാകുന്നു. പ്രീതം കോട്ടൽ – ഹോർമിപാം സഖ്യത്തിൽ നിന്ന് തുടർച്ചയായി പിഴവുകൾ സംഭവിക്കുന്നത് ബ്ലാസ്റ്റേഴ്സിനെ പ്രതികൂലമായി ബാധിക്കുന്നു. മുഹമ്മദ്‌ അസ്ഹർ, മുഹമ്മദ്‌ ഐമാൻ എന്നീ കളിക്കാർക്ക് മതിയായ അവസരങ്ങൾ നൽകാത്തതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. Coach Stahre strategy questioned as Kerala Blasters suffer consecutive setbacks

Advertisement
Exit mobile version