ഡ്യുറണ്ട് കപ്പ് 2024-ന്റെ ഗ്രൂപ്പ് ഘട്ടം അതിന്റെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്ന ഓരോ മത്സരങ്ങളും, ടീമുകൾക്ക് മുന്നോട്ട് പോകാൻ നിർണായകമായി മാറിയിരിക്കുന്നു. 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രമാണ് നേരിട്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പാക്കുക. തുടർന്ന്, എല്ലാ ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരെ താരതമ്യം ചെയ്ത്,
അവരിൽ രണ്ട് ടീമുകൾക്ക് കൂടി ക്വാർട്ടർ ഫൈനലിൽ എത്താൻ സാധിക്കും. ഇത്തരത്തിൽ നിലവിൽ ഒരു ഗ്രൂപ്പിലെ മത്സരങ്ങൾ മാത്രമാണ് പൂർണമായി അവസാനിച്ചിരിക്കുന്നത്. അത് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുന്ന ഗ്രൂപ്പ് സി ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും സഹിതം 7 പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് തുല്ല്യ പോയിന്റ് നേടിയ പഞ്ചാബ് എഫ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്,
ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ആണ്. കേരള ബ്ലാസ്റ്റേഴ്സ് 3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ സ്കോർ ചെയ്യുകയും ഒരു ഗോൾ വഴങ്ങുകയും ചെയ്തപ്പോൾ, പഞ്ചാബ് സ്കോർ ചെയ്തത് ഏഴ് ഗോളുകൾ ആണ്, വഴങ്ങിയത് ഒരു ഗോളും. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പാക്കുകയും, പഞ്ചാബ് കാത്തിരിക്കുകയും ചെയ്യുന്നു. ഗ്രൂപ്പ് ബി-യിൽ ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ടെങ്കിലും, ഇതുവരെ കളിച്ച 3 മത്സരങ്ങളിലും വിജയം നേടിയ ബംഗളൂരു എഫ്സി ഇതിനോടകം തന്നെ ഗ്രൂപ്പ് ചാമ്പ്യൻ പദവി ഉറപ്പിച്ചു.
ഇനി പോരാട്ടം ക്വാട്ടേർ ഫൈനലിൽ 🥁
— Kerala Blasters FC (@KeralaBlasters) August 11, 2024
As group toppers, we head into the Durand Cup 2024 Quarterfinals with momentum in our stride! #IndianOilDurand #KBFC #KeralaBlasters pic.twitter.com/bfV3YyS2Xq
ഗ്രൂപ്പ് എ-യിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഒന്നാം സ്ഥാനത്തിന് വേണ്ടി പോരടിക്കുമ്പോൾ, ഗ്രൂപ്പ് ഡി-യിൽ ജംഷെഡ്പൂരും ആർമി റെഡും ആണ് ഒന്നാം സ്ഥാനത്തിന് വേണ്ടി ഫൈറ്റ് ചെയ്യുന്നത്. ഗ്രൂപ്പ് ഇ-യിൽ ക്വാർട്ടർ ഫൈനൽ സാധ്യതയിൽ മുന്നിൽ നിൽക്കുന്നത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണെങ്കിലും, ബോഡോലാൻഡ് എഫ്സി, ഒഡീഷ എഫ്സി എന്നിവരുടെ സാധ്യതയും തള്ളിക്കളയാൻ ആകില്ല. ഗ്രൂപ്പ് എഫിൽ ഗോവയും ലജോങ്ങും ആണ് ക്വാർട്ടർ പ്രവേശനത്തിനായി മത്സര രംഗത്ത് ഉള്ളത്. Durand Cup 2024 Kerala Blasters Secure Quarter-Final Spot