ഡ്യുറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗംഭീര വിജയം ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മുംബൈ സിറ്റിയെ എതിരില്ലാത്ത 8 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയപ്പോൾ, അത് അവരുടെ ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം ആയി മാറി. അതേസമയം, അരങ്ങേറ്റക്കാരൻ നോഹ സദൗയിയുടെ തിളക്കമാർന്ന പ്രകടനം എടുത്തു പറയേണ്ടതാണ്.
കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ തന്റെ ആദ്യ മത്സരത്തിൽ നോഹ സദൗയ് ഹാട്രിക് പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വേട്ടക്ക് 32-ാം മിനിറ്റിൽ തുടക്കം കുറിച്ച നോഹ സദൗയ്, 50-ാം മിനിറ്റിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോളും, 76-ാം മിനിറ്റിൽ ഹാട്രിക്കും പൂർത്തിയാക്കി. ഈ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ താരത്തെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ശേഷം അദ്ദേഹം തന്റെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ആദ്യ മത്സരത്തെക്കുറിച്ച് സംസാരിച്ചു.
ഗോൾ നേടുന്നതിന് വേണ്ടിയുള്ള പരിശ്രമം ഫലം കണ്ടു എന്നും, ആത്യന്തികമായി ടീമിന്റെ വിജയത്തിനു വേണ്ടിയാണ് പരിശ്രമിക്കുന്നത് എന്നും നോഹ പറഞ്ഞു. ഗോൾ നേടാൻ സാധിച്ചതിലും കേരള ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചതിലും തനിക്ക് അതിയായ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ നോഹ, ടീം ഗെയിം ഇന്നത്തെ മത്സരത്തിൽ വളരെ മികച്ചു നിന്നു എന്നും കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ആദ്യ മത്സരത്തിലെ നോഹയുടെ മിന്നും പ്രകടനം
𝐏𝐥𝐚𝐲𝐞𝐫 𝐨𝐟 𝐭𝐡𝐞 𝐌𝐚𝐭𝐜𝐡: Noah Wail Sadaoui (Kerala Blasters FC)#MCFCKBFC #IndianOilDurandCup #PoweredByCoalIndia #DurandCup2024 #133rdEditionofDurandCup #ManyChampionsOneLegacy #IndianFootball pic.twitter.com/SmqEEIh2DN
— Durand Cup (@thedurandcup) August 1, 2024
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും സന്തോഷവും ശുഭപ്രതീക്ഷയും നൽകുന്നതാണ്. ഗോവയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഈ മൊറോക്കൻ താരം, സീസണിൽ മഞ്ഞപ്പടക്കായി മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. ആരാധകർ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം ശരിവെക്കുന്ന പ്രകടനമാണ് അരങ്ങേറ്റ മത്സരത്തിൽ നോഹ പുറത്തെടുത്തിരിക്കുന്നത്. Durand Cup player of the match Noah Sadaoui speaks about Kerala Blasters