ഡുഷാൻ ലഗേറ്റർ വരുമ്പോൾ ആര് പുറത്തുപോകേണ്ടി വരും? കേരള ബ്ലാസ്റ്റേഴ്‌സ് നീക്കം

Kerala Blasters to make the final decision on who will give a registration slot to Dusan Lagator: കേരള ബ്ലാസ്റ്റേഴ്സ് ഈ 2025 വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു വിദേശ സൈനിംഗ് നടത്തിയിരിക്കുകയാണ്. മോണ്ടിനെഗ്രിൻ താരം ഡുഷാൻ ലഗേറ്ററെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. നേരത്തെ, മൂന്ന് ഇന്ത്യൻ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നെങ്കിലും, അവ പ്രീ-കോൺട്രാക്ട് ധാരണ ആയിരുന്നു. അതായത് പുതിയ സീസണിന്റെ തുടക്കത്തിൽ മാത്രമേ അവർ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുകയുള്ളൂ. എന്നാൽ, ലഗേറ്റർ ഇപ്പോൾ തന്നെ

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുകയാണ്. ഈ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നിലവിലെ സ്ക്വാഡിൽ നിന്ന് ഒരു കളിക്കാരനെ പുറത്താക്കേണ്ടി വരും. ഐഎസ്എൽ നിയമപ്രകാരം സ്‌ക്വാഡിൽ 7 വിദേശ കളിക്കാരെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കേണ്ടത് നിർബന്ധമായിരിക്കുകയാണ്. ആരെ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുക എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക്

Ads

ഇപ്പോൾ ഏറെക്കുറെ വ്യക്തമായ മറുപടി ആയിരിക്കുന്നു. ഫ്രഞ്ച് മിഡ്ഫീൽഡർ അലക്സാണ്ടർ കോഫിന്റെ പകരക്കാരനായി ആയിരിക്കും ഡുഷാൻ ലഗേറ്റർ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉൾപ്പെടുക. നേരത്തെ, മിലോസ് ഡ്രിൻസിക്, ക്വാമി പെപ്ര തുടങ്ങിയവരുടെ പേരുകൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഴിവാക്കൽ അഭ്യൂഹങ്ങളുമായി പുറത്തുവന്നിരുന്നെങ്കിലും, അലക്സാണ്ടർ കോഫ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയുക എന്ന കാര്യം ഇപ്പോൾ ദേശീയ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഒരു വർഷത്തെ കരാറിൽ ആണ് ഈ സീസണിന്റെ തുടക്കത്തിൽ അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. 32-കാരനായ താരത്തെ ഒരിക്കലും കേരള ബ്ലാസ്റ്റേഴ്സ് ഭാവി മുതൽക്കൂട്ടായി കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് 2 വർഷത്തെ കരാറിൽ ഒപ്പുവച്ചിരിക്കുന്ന 30-കാരനായ ഡുഷാൻ ലഗേറ്റർ, കോഫിന് പകരം ടീമിൽ എത്തുന്നത്. സെന്റർ മിഡ്ഫീൽഡർ, ഡിഫൻസിവ് മിഡ്ഫീൽഡർ തുടങ്ങിയ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള ഡുഷാൻ ലഗേറ്റർ, ഉടൻതന്നെ ടീമിനൊപ്പം ചേരും. 

Summary: Dusan Lagator is expected to replace Alexandre Coeff

Alexandre CoeffDusan LagatorKerala Blasters