കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ ശ്രമം നടത്തി ഗോവ എഫ്സി, ലക്ഷ്യം മഞ്ഞപ്പടയുടെ വിജയ കോമ്പോ

ഐഎസ്എൽ ക്ലബ്ബുകൾ വിദേശ താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ, ഇന്ത്യൻ ഫുട്ബോളിൽ കളിച്ച് പരിചയമുള്ള താരങ്ങൾക്ക് മുൻഗണന നൽകാറുണ്ട്. ഇത്തരത്തിലാണ് മുൻ എഫ്സി ഗോവ താരമായിരുന്ന നോഹ സദോയിയെ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ സൈൻ ചെയ്തത്. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണയെ ടീമിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരിക്കുകയാണ് എഫ്സി ഗോവ. ഉരുഗ്വായൻ താരം ഗോവയുമായി 

ചർച്ച നടത്തുകയും ചെയ്തതായി മാർക്കസ് മെർഗുൽഹാവൊ റിപ്പോർട്ട് ചെയ്തു. എഫ്സി ഗോവ ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ചില നിർണായക നീക്കങ്ങൾക്ക് ശ്രമിച്ചിരുന്നു എന്നും, എന്നാൽ അവസാന നിമിഷം അത് പരാജയപ്പെടുകയായിരുന്നു എന്നും ആണ് ടൈംസ് ഓഫ് ഇന്ത്യ ഫുട്ബോൾ ജേണലിസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. അഡ്രിയാൻ ലൂണക്കായി വളരെ മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുകയും, തുടർന്ന് ലൂണ ഗോവയുമായി ചർച്ചകൾ നടത്തുകയും, 

Ads

ശേഷം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ തീരുമാനിക്കുകയും ആയിരുന്നു. കൂടാതെ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും മുംബൈ സിറ്റി ഫോർവേഡും ആയിരുന്നു ജോർജെ പെരേര ഡയസിനെ സൈൻ ചെയ്യാനും ഗോവ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ വിജയ കൂട്ടുകെട്ട് ആയിരുന്ന ഡയസ് – ലൂണ സഖ്യത്തെ ഒരുമിച്ച് കൊണ്ടുവരാൻ ആയിരുന്നു ഗോവ ലക്ഷ്യം വെച്ചത്. എന്നാൽ, ലൂണ കേരള ബ്ലാസ്റ്റേഴ്സ് തന്നെ തിരഞ്ഞെടുത്തപ്പോൾ, ഡയസിനായുള്ള ഗോവയുടെ ഓഫർ  

അവസാന നിമിഷം ബംഗളൂരു എഫ്സി മറികടക്കുകയായിരുന്നു. നിലവിൽ അർജന്റീന സ്ട്രൈക്കർ ബംഗളൂരു എഫ്സിയുടെ താരമാണ്. 34-കാരനായ താരം ഇത്തവണത്തെ ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയിരുന്നു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ തീരുമാനിച്ച അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സുമായി 2027 വരെ കരാർ നീട്ടി. സെപ്റ്റംബർ 22 ഞായറാഴ്ച ഈസ്റ്റ് ബംഗാളിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. FC Goa made very serious offer to Kerala Blasters captain Adrian Luna

Adrian LunaKerala BlastersTransfer News