കേരള ബ്ലാസ്റ്റേഴ്സ് വിദേശ സ്‌ട്രൈക്കർ അർജന്റീനയിൽ നിന്ന്, ഷോർട്ട്‌ലിസ്റ്റിൽ യുവതാരം

കേരള ബ്ലാസ്റ്റേഴ്സ് ഒരു സൗത്ത് അമേരിക്കൻ സ്ട്രൈക്കറെ സ്‌ക്വാഡിൽ എത്തിക്കാനുള്ള ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ഏറെ നാളായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. അർജന്റീനിയൻ യുവ താരമാണ് എന്നുവരെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, ആരാണ് അദ്ദേഹം എന്നതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും ലഭ്യമായിരുന്നില്ല. എന്നാൽ, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരുമായാണ് ചർച്ച നടത്തി വരുന്നത്  

എന്ന കാര്യം വ്യക്തമായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത സ്ട്രൈക്കർമാരിൽ ഒരാൾ,  അർജന്റീനിയൻ താരമായ ഫിലിപ്പെ പാസഡോർ ആണ്. ഇന്ത്യൻ ഫുട്ബോൾ മാധ്യമമായ 90ndstoppage ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 24-കാരനായ താരം കഴിഞ്ഞ സീസണിൽ ബൊളിവിയൻ ക്ലബ്ബ് ആയ സാൻ അന്റോണിയോ ബുലോ ബുലോക്ക്‌ വേണ്ടിയാണ് കളിച്ചത്. 2023-2024 സീസണിൽ 

Ads

34 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയ ഫിലിപ്പെ പാസഡോർ, ബൊളിവിയൻ ലീഗിലെ ടോപ്പ് സ്കോറർ ആയിരുന്നു. 2024 ജൂണിൽ ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതോടെ, ഫിലിപ്പെ പാസഡോർ നിലവിൽ ഫ്രീ ഏജന്റ് ആയി തുടരുകയാണ്. ഈ യുവ സ്ട്രൈക്കറുമായി നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ, താരവുമായി കഴിഞ്ഞ രാത്രി വരെ കരാറോ വാക്കാലുള്ള ഉറപ്പോ ഉണ്ടായിട്ടില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, 

ഇദ്ദേഹത്തെ കൂടാതെ 2 കളിക്കാർ കൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ മൂന്ന് പേരിൽ ഒരാളെ ടീമിൽ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്ന തീയതി അടുക്കുന്ന സാഹചര്യത്തിൽ, ഉടൻ തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ, കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം ഫൈനലൈസ് ചെയ്യും എന്നും ദേശീയ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Felipe Pasadore is one of the shortlisted striker by Kerala Blasters FC

ISLKerala BlastersTransfer News