ഇന്ന് പെരിന്തൽമണ്ണയിൽ ലോകോത്തര ഫൈനൽ, ഫിഫ മഞ്ചേരി vs അഭിലാഷ് എഫ്സി കുപ്പൂത്ത്

FIFA Manjeri vs Abhilash FC Kupputh in Kadarali Trophy 2024 Finale: മലയാളി ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ധാരാളം ഭാഗത്ത് അഖിലേന്ത്യ  സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ജനുവരി 17, പെരിന്തൽമണ്ണയിൽ നടക്കുന്ന 52-ാമത് കാദറലി ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം അരങ്ങേറുകയാണ്. 2024 ഡിസംബർ 20 മുതൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ 

അവസാന അങ്കത്തിൽ, ഇന്ന് ബിയാൻകോ ഖത്തർ ഫിഫ മഞ്ചേരിയും കാർഗിൽ ജൂബിലി അഭിലാഷ് എഫ്സി കുപ്പൂത്തും തമ്മിൽ ഏറ്റുമുട്ടും. സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് അഭിലാഷ് എഫ്സി കുപ്പൂത്ത് ഫൈനിൽ എത്തിയത്. അതേസമയം, റിയാൽ എഫ്സി തെന്നലയെ തകര്‍ത്താണ് ഫിഫ മഞ്ചേരി ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. സീസണിൽ മികച്ച ഫോമിൽ തുടരുന്ന ഫിഫ മഞ്ചേരി ഇതിനോടകം തന്നെ രണ്ട് കിരീടങ്ങൾ ഉയർത്തിയിട്ടുണ്ട്. 

Ads

ഗോൾകീപ്പർ സലാം, പ്രതിരോധ താരം ഷാനവാസ് തുടങ്ങിയവർ ബൂട്ട് കെട്ടുന്ന ഫിഫ മഞ്ചേരി, ഈ സീസണിൽ രണ്ട് തവണയാണ് ഫൈനലിൽ എത്തിയത്. ഫൈനലിൽ എത്തിയ രണ്ട് തവണയും കിരീടം നേടി എന്നത് ശ്രദ്ധേയമാണ്. അതേസമയം, അഭിലാഷ് എഫ്സി കുപ്പൂത്ത് ഈ സീസണിൽ ഒരു ഫൈനൽ ആണ് കളിച്ചത്. ആ മത്സരത്തിൽ അവർക്ക്‌ പരാജയം നേരിടേണ്ടി വന്നു. അഭിലാഷ് എഫ്സി കുപ്പൂത്ത് സീസണിലെ ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ, 

സീസണിൽ ഫൈനലിലെ നൂറ് ശതമാനം വിജയം നിലനിർത്തുകയും മൂന്നാമത്തെ കിരീടവും ആണ് ഫിഫ മഞ്ചേരിയുടെ ലക്ഷ്യം. കാദറലി ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം വീക്ഷിക്കാനായി പതിനായിരക്കണക്കിന് കാണികളെ ആണ് പ്രതീക്ഷിക്കുന്നത്. 130 രൂപയാണ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക്. കാണികളുടെ തിരക്ക് മാനിച്ച് വൈകിട്ട് 4 മണിക്ക് തന്നെ ടിക്കറ്റ് കൗണ്ടറുകൾ ഓപ്പൺ ചെയ്തു. ഫൈനൽ മത്സരം കാണാനുള്ള ആകാംക്ഷയിലാണ് സെവൻസ് ഫുട്ബോൾ ആരാധകർ. 

All India Sevens FootballKeralaSevens Football