Site icon

കേരളീയരെ നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു, കാലിക്കറ്റ് താരം കെർവൻസ് ബെൽഫോർട്ട് വാക്കുകൾ

Former Kerala Blasters star Kervens Belfort share love towards Kerala fan

സൂപ്പർ ലീഗ് കേരള പ്രഥമ സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയും, സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്ത കാലിക്കറ്റ് എഫ്സി ടീമിന്റെ ഭാഗമായ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കെർവൻസ് ബെൽഫോർട്ട് അടുത്തിടെ മാധ്യമങ്ങളെ കണ്ടപ്പോൾ കേരളത്തിനോടുള്ള തന്റെ സ്നേഹവും കേരള ജനതയ്ക്ക് തന്നോടുള്ള ഇഷ്ടവും അദ്ദേഹം വാക്കുകൾ കൊണ്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. 

Advertisement

നിലവിൽ ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റിന്റെ ടോപ് സ്കോറർ കൂടിയാണ് കെർവൻസ് ബെൽഫോർട്ട്. 7 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ ഈ മുൻ ഹെയ്തി ഇന്റർനാഷണൽ ഇതിനോടകം നേടി കഴിഞ്ഞു. കേരളത്തിനോടുള്ള സ്നേഹം കൊണ്ടാണ് താൻ സൂപ്പർ ലീഗ് കേരളയിൽ എത്തിയത് എന്ന് ബെൽഫോർട്ട് തുറന്നു പറഞ്ഞു. സൂപ്പർ ലീഗ് കേരളയിൽ താൻ ഗോൾ നേടുമ്പോൾ എതിർ ടീമിന്റെ ആരാധകർ വരെ കൈയ്യടിക്കുന്നു എന്ന് പറഞ്ഞ ബെൽഫോർട്ട്, ഇത് തനിക്ക്

Advertisement

കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത് കൊണ്ട് ലഭിച്ചതാണ് എന്നതും മറച്ചു വെച്ചില്ല. “ഞാൻ സ്കോർ ചെയ്യുമ്പോൾ, പലരും എന്റെ ഗോൾ ആഘോഷിക്കുന്നത് ഞാൻ കാണുന്നു, എതിർ ടീമിലെ ആരാധകർ പോലും. മലപ്പുറത്ത് ‘ബെൽഫോർട്ട് ബെൽഫോർട്ട്’ എന്ന് ആരാധകർ വിളിക്കുന്നു. ഞാൻ അവരെ വളരെയധികം സ്നേഹിക്കുന്നു,” ബെൽഫോർട്ട് പറഞ്ഞു. ഇതുകൊണ്ടാണ് താൻ ഓരോ തവണ സ്കോർ ചെയ്യുമ്പോഴും കേരളം വിട്ടതിൽ മാപ്പ് പറയാൻ ആരാധകരോട് കൈ തുറക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. 

Advertisement
Advertisement

കേരള ബ്ലാസ്റ്റേഴ്സിന് ശേഷം ജംഷഡ്പൂരിലും കളിച്ച ബെൽഫോർട്ട്, പിന്നീട് ബംഗ്ലാദേശിലേക്കും ഇന്തോനേഷ്യയിലേക്കും പോയി. എന്നാൽ സൂപ്പർ ലീഗ് കേരളയിൽ നിന്ന് ക്ഷണം ലഭിച്ചപ്പോൾ അദ്ദേഹത്തിന് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. “എനിക്ക് ധാരാളം ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും, കോഴിക്കോടിന് സൈൻ ചെയ്യാമെന്ന് പറഞ്ഞു, കാരണം ഞാൻ ഇവിടെ തിരിച്ചെത്തിയാൽ എനിക്ക് എന്ത് സംഭവിക്കും എന്ന് എനിക്കറിയാം. ഇവിടെ വരുന്നതിനു മുമ്പ് ഈ ലീഗ് ഇങ്ങനെയാകും എന്ന് കരുതിയിരുന്നില്ല. എസ്എൽകെ ആരംഭിച്ചു കഴിഞ്ഞപ്പോൾ, ഞാൻ വളരെ ആശ്ചര്യപ്പെട്ടു, ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ബെൽഫോർട്ട് പറഞ്ഞു. Former Kerala Blasters star Kervens Belfort share love towards Kerala fan

Advertisement
Exit mobile version