ക്ലബ് വളർത്തി കൊണ്ടുവരുന്ന യുവ താരങ്ങളെ അവരുടെ കരിയറിലെ മികച്ച നിലകളിൽ എത്തിച്ച ശേഷം, മറ്റു ക്ലബ്ബിലേക്ക് വിൽക്കുന്നു എന്ന പഴി എക്കാലവും കേൾക്കുന്ന ടീം ആണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ, മലയാളി താരം സഹൽ അബ്ദുൽ സമദ്, ഗോൾകീപ്പർ പ്രഭ്ഷുകൻ ഗിൽ എന്നിങ്ങനെ നീളുന്ന ലിസ്റ്റ് ഇപ്പോൾ എത്തിനിൽക്കുന്നത് ജീക്സൻ സിംഗിൽ ആണ്.
18 വയസ്സ് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു തുടങ്ങിയ ജീക്സൺ സിംഗ്, 5 വർഷത്തിനുശേഷമാണ് ഇപ്പോൾ ക്ലബ്ബ് വിട്ടിരിക്കുന്നത്. യുവ താരമായി ബ്ലാസ്റ്റേഴ്സിൽ എത്തിച്ചേർന്ന ജീക്സൻ, കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ അഭിവാജ്യ ഘടകമായി മാറിയിരുന്നു. എന്നാൽ, വലിയ ട്രാൻസ്ഫർ തുകക്ക് താരത്തെ ഈസ്റ്റ് ബംഗാളിന് നൽകിയിരിക്കുകയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്. ഇതോടെ, ജീക്സൺ സിംഗ് ഒഴിച്ചുവെച്ച
വിടവ് നികത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഏത് ഇന്ത്യൻ താരത്തെ ആയിരിക്കും പുതിയതായി എത്തിക്കുക എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യം ആരാധകർക്ക് മുന്നിൽ നിൽക്കുന്നു. എന്നാൽ, 23-കാരനായ ജീക്സണ് പകരം കേരള ബ്ലാസ്റ്റേഴ്സ് ആരെയും കൊണ്ടുവരില്ല എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ കാരണം ഫ്രെഡ്ഢി ലല്ലാവ്മവ്മ എന്ന മിസോറാം താരമാണ്. ജീക്സൺ സിംഗിന്റെ നാട്ടിൽ നിന്നുള്ള ഈ 22-കാരൻ ഡിഫൻസിവ് മിഡ്ഫീൽഡറിൽ
𝐏𝐥𝐚𝐲𝐞𝐫 𝐨𝐟 𝐭𝐡𝐞 𝐌𝐚𝐭𝐜𝐡: Freddy Lallawmawma (KBFC)#DurandCup || #KBFC || #KeralaBlasterspic.twitter.com/4Y9jBbGolH
— ബിനു ജോൺ 😎🤏 (@binu_bloods4) August 4, 2024
കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. 2023-ൽ പഞ്ചാബിൽ നിന്നാണ് ഫ്രഡ്ഢി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. എന്നാൽ, ജീകസൺ സിംഗ്, വിപിൻ മോഹനൻ എന്നിവരുടെ സാന്നിധ്യം കൊണ്ട് അദ്ദേഹത്തിന്റെ കളിക്കാൻ അധികം അവസരം ലഭിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതുവരെ 5 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഫ്രെഡ്ഢി ലല്ലാവ്മവ്മ, വരും സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാന താരമായി ഉയരും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. Freddy Lallawmawma is a replacement for Jeakson Singh in Kerala Blasters