Site icon

പഞ്ചാബിനെതിരായ വിജയത്തിൽ സർപ്രൈസ് പ്ലെയർ ഓഫ് ദി മാച്ച്, കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡ് ബോസ്

Freddy Lallawmawma selected as Player Of The Match KBFC vs PFC

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ജയം. ഡൽഹിയിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിലെ ജയം മറുപടിയില്ലാത്ത ഒരു ഗോളിന്. മിലോസ് ഡ്രിൻസിച്ചും ഐബൻഭ ഡോഹ്‌ലിംഗും ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ വിജയ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ താരം നോവ സദൗയിയാണ്. ഇന്നത്തെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 15 മത്സരങ്ങളിൽ നിന്നും അഞ്ച് ജയവും രണ്ട് സമനിലയും എട്ട് തോൽവിയുമായി

Advertisement

17 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. പഞ്ചാബ് എഫ്‌സിയാകട്ടെ ലീഗിലെ ഏഴാമത്തെ തോൽവി വഴങ്ങി 13 മത്സരത്തിൽ നിന്നും ആറ് ജയത്തോടെ 18 പോയിന്റുകളോടെ തൊട്ടുമുന്നിൽ നിൽക്കുന്നു. രണ്ട് ചുവപ്പുകാർഡുകൾ കണ്ട ശേഷം ലീഗിൽ ഒരു മത്സരം ജയിക്കുന്ന മൂന്നാമത്തെ ടീം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഗോൾ വഴങ്ങാതിരിക്കാൻ കേരളത്തിന്റെ മധ്യനിരയിൽ നിർണായകമായ ഫ്രഡിയാണ് മത്സരത്തിലെ മികച്ച താരം. ആദ്യ മിനിറ്റുകളിൽ കേരളം പതിയെ കളം പിടിക്കുന്ന കാഴ്ചക്കാണ് ഡൽഹിയിലെ കാണികൾ സാക്ഷ്യം വഹിച്ചത്. പൊസഷൻ നിലനിർത്തി ടീം പതിയെ അവസരങ്ങൾ രൂപപെടുത്തിയെടുക്കാൻ തുടങ്ങി.

Advertisement

പക്ഷെ, ആദ്യ പത്ത് മിനിറ്റിൽ എതിരാളികളുടെ ഫൈനൽ തേർഡിൽ പല തവണ കടന്ന് കയറിയെങ്കിലും ഗോൾകീപ്പറെ പരീക്ഷിക്കാവുന്ന ഷോട്ടുകൾ രൂപപ്പെട്ടില്ല. സമാനമായ അവസ്ഥയായിരുന്നു പഞ്ചാബിനും. മുൻ മത്സരങ്ങളിലേതിന് സമാനമായി നോവ സദൗയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നടന്നത്. പക്ഷെ, തുടക്കത്തിൽ അതിന് കൃത്യമായി തടയിടാൻ ഷേർസിന് സാധിച്ചു. 22-ാം മിനിറ്റിൽ മത്സരത്തിൽ ലീഡ് നേടാൻ പഞ്ചാബ് എഫ്‌സിക്ക് മുന്നിലെത്തിയത് വമ്പൻ അവസരം. അസ്മിർ സുല്ജിച് ബോക്സിന് പുറത്ത് നിന്ന് വലത് കാലുകൊണ്ട് തൊടുത്ത ഷോട്ട് കേരളത്തിന്റെ പെനാൽറ്റി ബോക്സിൽ തട്ടി തെറിച്ചത് അതിഥികൾക്ക് ആശ്വാസമേകി. ഡ്രിങ്ക്സ് ഇടവേളക്ക് ശേഷം ആദ്യ പകുതിയുടെ അവസാന പത്ത് മിനിറ്റിലേക്ക് നീങ്ങിയതോടെ മത്സരത്തിന് ചൂട് പിടിച്ചു. 

Advertisement
Advertisement

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ, പെപ്രയിൽ നിന്നുള്ള പന്ത് സ്വീകരിച്ച് നോവ വലത് വിങ്ങിൽ തന്റെ സ്വത്വ സിദ്ധമായ നീക്കത്തിലൂടെ ബോക്സിലേക്ക് കയറി. ആ നീക്കത്തെ തടയിടാനുള്ള സുരേഷ് മീറ്റിയുടെ ടാക്കിൾ അവസാനിച്ചത് പെനാൽറ്റിയിലേക്കുള്ള റഫറിയുടെ വിസിലിൽ. ടീമിന്റെ ടോപ് സ്‌കോറർ ജീസസ് ജിമെനെസിന്റെ അഭാവത്തിൽ സ്പോട്ടിൽ നിന്നും വലം കാലുകൊണ്ടുള്ള ഷോട്ടെടുത്ത മൊറോക്കൻ വിങ്ങറിന് പിഴച്ചില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഡൽഹിയിൽ മുന്നിൽ. സ്കോർ 0-1. രണ്ടാം പകുതിയുടെ അവസാനത്തിൽ  ഏഴ് മിനിറ്റുകൾ നീണ്ടു നിന്ന ഇഞ്ചുറി സമയത്തിന് ശേഷം റഫറി ഫൈനൽ വിസിൽ മുഴക്കുമ്പോൾ, ഈ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനോടേറ്റ തോൽവിക്ക് പകരം വീട്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. Freddy Lallawmawma selected as Player Of The Match KBFC vs PFC

Advertisement
Exit mobile version