Site icon

കഴിഞ്ഞ ആഴ്ച്ചയിലെ മികച്ച ഐഎസ്എൽ ടീം, പ്രതിരോധ നിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സാന്നിധ്യം

Hormipam Ruivah isl tow

Indian Super League 2024-25 Matchweek 15 Team of the Week: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിന്റെ പതിനഞ്ചാം മത്സര വാരത്തിലെ മികച്ച ഇലവൻ പ്രഖ്യാപിച്ചു. 15-ാം മാച്ച് വീക്കിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ 1-0 ത്തിന്റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ ശക്തിയിൽ ആണ് ടീം വിജയം നേടിയത്. ഇതിന്റെ ഫലമായി ടീം ഓഫ് ദി വീക്ക് മാച്ച് വീക്ക്‌ 15 ഐഎസ്എൽ 2024-25 ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക സാന്നിധ്യമായി

Advertisement

Hormipam Ruivah picked in ISL TOTW 15 പ്രതിരോധ താരം ഹോർമിപാം ഇടം പിടിച്ചു. ടീമിൽ മോഹൻ ബഗാന്റെ സുഭാഷിഷ് ബോസ്, മൊഹമ്മദൻസിന്റെ ഫ്ലോരെന്റ് ഒഗിയർ എന്നിവർക്കൊപ്പം ആണ് സെന്റർ ബാക്ക് പൊസിഷനിൽ ഹോർമിപാം ഇടം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച നടന്ന ബംഗളൂരുവിനെതിരായ മത്സരത്തിൽ ജംഷഡ്പൂരിന് വേണ്ടി ഗംഭീരമായ വിജയ ഗോൾ നേടിയ മലയാളി താരം മുഹമ്മദ് ഉവൈസ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ റെഡീം ടിയാങ് എന്നിവരും ടീം ഓഫ് ദി വീക്കിൽ പ്രതിരോധനിരയിൽ സ്ഥാനം പിടിച്ചു. 

Advertisement

ഗോവൻ താരങ്ങളായ ബ്രൈസൻ ഫെർണാണ്ടസ്, ബോർജ ഹെരെര എന്നിവർ മധ്യനിരയിൽ ഇടം കണ്ടെത്തിയപ്പോൾ, മോഹൻ ബഗാന്റെ ലിസ്റ്റൺ കൊളാസോക്കും ടീമിൽ മിഡ്ഫീൽഡി ഇടം ലഭിച്ചു. കഴിഞ്ഞ ആഴ്ചയിലെ ഗോൾ സ്കോറർമാരായ മുംബൈ സിറ്റിയുടെ നിക്കോളാസ് കരേളിസ്, ജംഷഡ്പൂരിന്റെ ജോർദാൻ മറേ എന്നിവരാണ് ഫോർവേഡുകളായി ടീമിൽ ഇടം നേടിയത്. മോഹൻ ബഗാൻ ഗോൾകീപ്പർ വിശാൽ കയ്ത്, കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോൾകീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 

Advertisement
Advertisement

ബംഗളൂരുവിനെതിരെ വിജയം നേടിയ ജംഷഡ്പൂർ പരിശീലകൻ ഖാലിദ് ജമീൽ കഴിഞ്ഞ വാരതത്തിലെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. ഐഎസ്എൽ 2024-25 സീസൺ അതിന്റെ പതിനാറാം വാരത്തിലേക്ക് കടക്കുമ്പോൾ, ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ജനുവരി 13-ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഈ വർഷത്തെ (2025-ലെ) കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം കൂടിയാണ് ഇത്. 

The best XI for the fifteenth match week of the Indian Super League 2024-25 season has been announced. In the 15th match week, Kerala Blasters had a good 1-0 victory over Punjab. The team won the match on the strength of Kerala Blasters’ defense. As a result, defender Hormipam was the only presence for Kerala Blasters in the Team of the Week Match Week 15 ISL 2024-25.

Advertisement
Exit mobile version