കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എഫ്സി ഗോവയെ നേരിടാൻ തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം ഗ്രൗണ്ടിലെ കഴിഞ്ഞ മത്സരത്തിലെ വിജയം ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുമ്പോൾ, ലീഗിൽ തുടർച്ചയായ മൂന്നാം വിജയം ആണ് ഗോവയുടെ ലക്ഷ്യം. ഇതിനായി ഇരു ടീമുകളും ഇപ്പോൾ അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾവലക്ക് മുന്നിൽ സച്ചിൻ സുരേഷ് നിലയുറപ്പിക്കുമ്പോൾ, പ്രീതം കോട്ടൽ, ഹോർമിപാം, മിലോസ് ഡ്രിൻസിക്, നവോച്ച എന്നിവരടങ്ങുന്നതാണ് പ്രതിരോധ കോട്ട. മധ്യനിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, വിബിൻ മോഹനൻ, ഫ്രെഡ്ഡി എന്നിവർ കളത്തിൽ ഇറങ്ങുന്നു. മുന്നേറ്റ നിരയിലാണ് കേരള ബ്ലാസ്റ്റേഴ്സ് മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ച യുവ താരം കോറോ സിംഗിന് പകരം,
രാഹുൽ കെപി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തി. രാഹുലിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വേട്ടക്കാരായ ജീസസ് ജിമിനാസും, നോഹ സദോയിയും ആദ്യ ഇലവനിൽ കളിക്കുന്നു. അതേസമയം, ബോറിസ്, ഒഡേയ്, സന്ദേശ് ജിങ്കൻ, ആകാശ് എന്നിവരാണ് ഗോവയുടെ പ്രതിരോധനിരയിൽ ബൂട്ട് കെട്ടുന്നത്. ഹൃതിക് തിവാരി ആണ് ഗോൾ വല കാക്കുന്നത്. മധ്യനിരയിൽ സാഹിൽ, യാസിർ, ആയുഷ്, കാൾ മക്യു എന്നിവർ കളിക്കും.
ഐകർ, ഡ്രാസിക് എന്നിവർക്കാണ് ഗോവയുടെ മുന്നേറ്റ നിരയിൽ ഡ്യൂട്ടി. അവരുടെ ഗോൾ വേട്ടക്കാരനായ അർമാണ്ടോ സാധിക്കു ആദ്യ ഇലവനിൽ കളിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ അദ്ദേഹം പകരക്കാരന്റെ ഊഴം കാത്ത് ബെഞ്ചിൽ ഉണ്ട്. കോറോ സിംഗ്, കോഫ്, പെപ്ര, സന്ദീപ്, ഡാനിഷ് ഫാറൂഖ്, പ്രഭിർ ദാസ് തുടങ്ങിയ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ബെഞ്ചിലും ഇടം പിടിച്ചിട്ടുണ്ട്. Kerala Blasters vs FC Goa starting eleven
Your Blasters to face #TheGaurs tonight 🐘🟡#KeralaBlasters #KBFC #YennumYellow #ISL #KBFCFCG pic.twitter.com/SY2BnOQIW8
— Kerala Blasters FC (@KeralaBlasters) November 28, 2024