ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക് 5 അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ വാരം കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ സാധിച്ചിരുന്നു. മൊഹമ്മദൻസിനെതിരായ മത്സരത്തിൽ 2-1 ന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ഇപ്പോൾ, മാച്ച് വീക്ക് 5-ലെ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മികവ് എടുത്തു കാണിക്കുന്നതാണ് അഞ്ചാം വാരത്തിലെ ഐഎസ്എൽ ടീം ഓഫ് ദി വീക്ക്.
രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഐഎസ്എൽ ടീം ഓഫ് ദി വീക്കിൽ ഇടം നേടിയിരിക്കുന്നത്. മിഡ്ഫീൽഡിൽ മലയാളി താരം വിപിൻ മോഹനൻ ഉൾപ്പെട്ടു. മോഹൻ ബഗാന്റെ ഗ്രെഗ് സ്റ്റീവാർട്ട്, മുംബൈയുടെ വാൻ നീഫ് എന്നിവർക്കൊപ്പമാണ് വിപിൻ ഇടം നേടിയത്. ജംഷദ്പൂരിന്റെ ആൽബിനോ ഗോമസ് ആണ് ടീമിലെ ഗോൾകീപ്പർ. മുന്നേറ്റ നിരയിലാണ് മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് താരം ഇടം കണ്ടെത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കർ
ജീസസ് ജിമിനസ് ടീം ഓഫ് ദി വീക്കിൽ ഇടം നേടി. കഴിഞ്ഞ വാരം താരം ഒരു ഗോൾ നേടിയിരുന്നു. മോഹൻ ബഗാന്റെ ജാമി മക്ലാരൻ, ചെന്നൈയുടെ വിൽമർ ജോർദൻ എന്നിവർക്കൊപ്പമാണ് ജീസസ് ജിമിനസ് മുന്നേറ്റ നിരയിൽ ഇടം പിടിച്ചിരിക്കുന്നത്. പ്രതിരോധത്തിൽ ബംഗളൂരുവിന്റെ റോഷൻ നവോറം, ജംഷഡ്പൂരിന്റെ സ്റ്റീഫൻ എസെ, മോഹൻ ബഗാന്റെ ടോം ആൽഡ്രഡ്, മുംബൈയുടെ മെഹ്ത്താബ് സിംഗ് എന്നിവർ ഉൾപ്പെടുന്നു. മെഹ്ത്താബ് ടീമിന്റെ ക്യാപ്റ്റൻ.
ഐഎസ്എൽ ടീം ഓഫ് ദി വീക്കിന്റെ പരിശീലകനായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയെ തിരഞ്ഞെടുത്തിരിക്കുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ വിജയകരമായി മൈതാനത്ത് നടപ്പിലാക്കാൻ കഴിഞ്ഞു എന്നതിന്റെ പ്രതിഫലനമാണ്. ടീം ഓഫ് ദി വീക്കിൽ കൂടുതൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇടം നേടിയത്, ടീമിന്റെ പ്രകടനം മെച്ചപ്പെട്ടു എന്നാണ് കാണിക്കുന്നത്. ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ. ISL 2024-25 matchweek 5 team of the week Kerala Blasters players
A compelling backline coupled with an explosive midfield and attack! 🔥
— Indian Super League (@IndSuperLeague) October 23, 2024
Rate the Matchweek 5️⃣ #ISLTOTW!#ISL #LetsFootball | @JioCinema @Sports18 pic.twitter.com/lXcD07iW3p