Site icon

കേരള ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമെനെസ് റെക്കോർഡ് ബ്രേക്കിംഗ് സ്ട്രീക്കിന്റെ വക്കിൽ

Jesus Jimenez on the verge of record-breaking streak for Kerala Blasters

Jesus Jimenez on the verge of record-breaking streak for Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മോശം സമയത്തിലൂടെ ആണ് കടന്ന് പോകുന്നതെങ്കിലും, ബ്ലാസ്റ്റേഴ്‌സ് സ്ട്രൈക്കർ ജീസസ് ജിമിനാസ് ഓരോ മത്സരം കഴിയുമ്പോഴും തന്റെ വ്യക്തിഗത മികവ് മെച്ചപ്പെടുത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ, ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ, ക്ലബ്ബ് റെക്കോർഡ് പുസ്തകത്തിൽ തന്റെ പേര് ചേർത്തിരിക്കുകയാണ് ഈ സ്പാനിഷ് ഫോർവേഡ്.

Advertisement

കൊച്ചിയിൽ നടന്ന ഹൈദരാബാദിനെതിരായ മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയത് ജീസസ് ജിമിനാസ് ആയിരുന്നു. ഇതോടെ തുടർച്ചയായ അഞ്ചാമത്തെ മത്സരത്തിലും ജിമിനാസ് ഗോൾ നേടിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്ന കളിക്കാരനായി ദിമിത്രിയോസ് ഡയമന്റകോസിനൊപ്പം തന്റെ പേര് എഴുതി ചേർത്തിരിക്കുകയാണ് ജീസസ് ജിമിനാസ്. 2022-2024 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഡയമന്റകോസ്, 

Advertisement

2022 നവംബർ – ഡിസംബർ സമയത്താണ് തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഗോൾ സ്കോർ ചെയ്തത്. കൂടാതെ, 2023 ഡിസംബർ – 2024 ഫെബ്രുവരി കാലയളവിൽ ഗ്രീക്ക് സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തുടർച്ചയായി 4 മത്സരങ്ങളിൽ ഗോൾ നേടിയിട്ടുണ്ട്. ഇദ്ദേഹത്തെ കൂടാതെ, കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഇംഗ്ലീഷ് സ്ട്രൈക്കർ അന്റോണിയോ ജർമ്മനും തുടർച്ചയായ നാല് മത്സരങ്ങളിൽ മഞ്ഞ ജഴ്സിയിൽ ഗോൾ നേടിയിട്ടുണ്ട്. എന്തുതന്നെയായാലും, ജീസസ് ജിമിനാസ് തന്റെ ഗോൾ സ്ട്രീക്ക് തുടർന്നുകൊണ്ടിരിക്കുകയാണ്. 

Advertisement
Advertisement

നവംബർ 24-ന് ചെന്നൈയിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും ജീസസ് ജിമിനാസിന് ഗോൾ നേടാൻ സാധിച്ചാൽ, ഏറ്റവും കൂടുതൽ തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്ന കേരള ബ്ലാസ്റ്റേഴ്സ് താരം എന്ന പുതിയ റെക്കോർഡ് ജീസസ് ജിമിനാസ് സൃഷ്ടിക്കും. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതിനോടകം 8 മത്സരങ്ങൾ കളിച്ച ജീസസ് ജിമിനസിന്റെ ആകെ സമ്പാദ്യം 6 ഗോളുകളും ഒരു അസിസ്റ്റും ആണ്. അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചു വരാൻ സാധിക്കും എന്ന് പ്രതീക്ഷിക്കാം. 

Advertisement
Exit mobile version