Site icon

ഐഎസ്എൽ ആറാം ആഴ്ചയിലെ ടീം പുറത്ത്, കേരള ബ്ലാസ്റ്റേഴ്‌സ് സാന്നിധ്യം

Jesus Jimenez picked in Sofascore Football ISL TOTW six

ഇന്ത്യൻ സൂപ്പർ ലീഗ് 2024-ന്റെ ആറാമത്തെ മാച്ച് വീക്ക് അവസാനിച്ചിരിക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ ആഴ്ചയിലെ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കളിക്കാരുടെ ടീം പുറത്തു വിട്ടിരിക്കുകയാണ് ഫുട്ബോൾ കണക്കുകളും നിരീക്ഷണങ്ങളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമമായ സോഫസ്കോർ ഫുട്ബോൾ. കഴിഞ്ഞ ആഴ്ച മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാർക്ക്‌ അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി റേറ്റിംഗ് നൽകി കൊണ്ടാണ് ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisement

ഈ ടീമിൽ ഒരു കേരള ബ്ലാസ്റ്റേഴ്സ് താരവും ഉൾപ്പെട്ടിരിക്കുന്നു. അതേസമയം, സീസണിലെ ആദ്യ ജയം കുറിച്ച ഹൈദരാബാദ് എഫ്സിയിൽ നിന്നും മുംബൈയ്ക്കെതിരെ സമനില നേടിയ ഒഡീഷയിൽ നിന്നും ആണ് ഏറ്റവും കൂടുതൽ താരങ്ങൾ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ഹൈദരാബാദിന്റെ ഡിഫൻഡർമാരായ ശ്രീവാസ് (8.6), സാപിക്ക് (8.0), ഫോർവേഡ് പോളിസ്റ്റോ (8.4) എന്നിവർ ഈ ടീമിൽ ഇടം നേടിയിരിക്കുന്നു. ഒഡീഷയിൽ നിന്ന് ഡിഫൻഡർ മോർത്തദാ ഫാൾ (8.4), അഹമ്മദ് ജാഹൂ (7.9), ഗോൾകീപ്പർ അമരീന്ദർ സിംഗ് (7.8) എന്നിവർ ടീമിൽ ഇടം നേടി. 

Advertisement

സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് മാത്രമാണ് ടീമിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് താരം. കഴിഞ്ഞ വാരം ബംഗളൂരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നെങ്കിലും, മത്സരത്തിൽ ഒരു ഗോൾ ഉൾപ്പെടെ മികച്ച പ്രകടനം നടത്തിയ ജീസസ് ജിമിനസ് 8.2 റേറ്റിംഗ് ആണ് നേടിയിരിക്കുന്നത്. അതേസമയം, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുന്നേറ്റ നിര താരങ്ങളായ പാർതിക് ഗോഗോയ് (9.0), അജാരെയ് (10.0) എന്നിവരും ടീമിൽ ഇടം നേടി. 

Advertisement
Advertisement

ഗോവയുടെ ഉദാന്ത സിംഗ് (7.9), കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇരട്ട ഗോളുകൾ നേടിയ ബംഗളൂരു ഫോർവേഡ് എഡ്ഗർ മെൻഡസ് (8.6) എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റു രണ്ടുപേർ. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഒക്ടോബർ 30 ബുധനാഴ്ച ഐഎസ്എൽ ഏഴാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കം ആകും. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ ഹൈദരാബാദിനെ നേരിടും. Jesus Jimenez picked in Sofascore Football ISL TOTW six

Advertisement
Exit mobile version