രാഹുലിന് പകരക്കാരെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്, ടോപ് ടാർഗെറ്റിൽ രണ്ട് താരങ്ങൾ

Kerala Blasters target for the replacement of Rahul KP: കഴിഞ്ഞ അഞ്ച് വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായി തുടർന്ന രാഹുൽ കെപി, ഇപ്പോൾ ഒഡിഷ എഫ്സിയിലേക്ക് ചേക്കേറിയതോടെ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താൻ നിർബന്ധിതരായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുന്നേറ്റ നിരയിൽ ഒരു ഇന്ത്യൻ സാന്നിധ്യം, കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മുഖം, വിംഗിൾ സജീവമായി കളിക്കാൻ സാധിക്കുന്ന ഒരു യുവ താരം എന്നീ നിലകളിൽ രാഹുലിനെ കാണാൻ സാധിച്ചിരുന്നതിനാൽ, 

Jithin MS is top target of Kerala Blasters : ഇവയെല്ലാം സംയോജിതമായ ഒരു കളിക്കാരനെ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നത്. രാഹുലിന് പകരം മറ്റൊരു മലയാളി താരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അതിയായി ആഗ്രഹിക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജിതിൻ എംഎസിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ടോപ് ടാർഗറ്റ് ആയി കണക്കാക്കുന്നത്. 2024 ഡ്യുറണ്ട് കപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ജിതിൻ, നോർത്ത് ഈസ്റ്റ് മുന്നേറ്റ നിരയിൽ മികച്ച നിലവാരത്തോടു കൂടിയ പ്രകടനമാണ് നടത്തുന്നത്. ഇദ്ദേഹത്തോടൊപ്പം, 

Ads

മറ്റൊരു താരത്തെ കൂടി കേരള ബ്ലാസ്റ്റേഴ്സ് നോക്കിവെക്കുന്നു. മുംബൈ സിറ്റിയുടെ ബിപിൻ സിംഗ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടാർഗറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു താരം. 29-കാരനായ ബിപിൻ, 2018 മുതൽ മുംബൈ സിറ്റിയുടെ താരമാണ്. മുംബൈ സിറ്റിക്ക്‌ വേണ്ടി 117 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് അദ്ദേഹം 25 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. വിംഗർ എന്ന നിലക്ക് മികച്ച പ്രകടനം മുന്നേറ്റ നിരയിൽ നടത്താൻ പ്രതിഭയുള്ള താരമാണ് ബിപിൻ സിംഗ്. എന്നിരുന്നാലും, 

ഒരു മലയാളി താരം എന്ന നിലക്ക് ജിതിന് നേരിയ പരിഗണന കൂടുന്നു. 26-കാരനായ ജിതിൻ, നേരത്തെ 2017-19 കാലത്ത് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഭാഗമായിരുന്നു. പിന്നീട് ഗോകുലം കേരളയിലേക്കും, ശേഷം 2022-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്കും മാറി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി 49 ഐഎസ്എൽ മത്സരങ്ങൾ കളിച്ച ജിതിൻ 9 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 5 അസിസ്റ്റുകൾ ആണ് ജിതിന്റെ സംഭാവന. ഇന്ത്യൻ ടീമിലും ഇതിനോടകം അരങ്ങേറ്റം കുറിച്ചു. 

ISLKerala BlastersTransfer News