Site icon

കേരള ഫുട്‍ബോളിന് തിളക്കം കൂട്ടാൻ സൂപ്പർ താരം എത്തുന്നു, ഇനി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കൊപ്പം

 Joseba Beitia will join with former Kerala Blasters players in Super League Kerala

കേരള ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന വാർത്തകളാണ് സൂപ്പർ ലീഗ് കേരളയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുൻ ഇന്ത്യൻ ഇന്റർനാഷണലുകളായ അനസ് എടത്തൊടിക്കയും സികെ വിനീതും എല്ലാം ഇതിനോടകം സൂപ്പർ ലീഗ് കേരളയുടെ ഭാഗമായപ്പോൾ, ശ്രദ്ധേയരായ ഒരുപിടി വിദേശ താരങ്ങളും പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ പന്തു തട്ടും. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ 

Advertisement

ബെൽഫോട്ട്, വിക്ടർ മോങ്കിൽ എന്നിവരെല്ലാം വിവിധ സൂപ്പർ ലീഗ് കേരള ഫ്രാഞ്ചൈസികളുടെ ഭാഗമാകും എന്ന് ഇതിനോടകം ഉറപ്പായത്തിന് പിന്നാലെ, ഇപ്പോൾ മുൻ മോഹൻ ബഗാൻ താരം ജോസ്ബ ബെയ്റ്റിയ, സൂപ്പർ ലീഗ് കേരളയിൽ കളിക്കാൻ എത്തുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. 33-കാരനായ സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ, 2019 – 2020 ഐലീഗ് സീസണിൽ മോഹൻ ബഗാന് വേണ്ടി കളിച്ചിട്ടുണ്ട്. ശേഷം ഇന്ത്യയിൽ തുടർന്ന താരം,

Advertisement

റൗണ്ട് ഗ്ലാസ് പഞ്ചാബ്, രാജസ്ഥാൻ യുണൈറ്റഡ് എന്നീ ടീമുകൾക്ക് വേണ്ടി ഐ ലീഗിലും, 2023-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിലും കളിച്ചു. കഴിഞ്ഞ സീസണിൽ ഐലീഗ് ക്ലബ്ബ് ഡൽഹിയുടെ ഭാഗമായിരുന്നു ജോസ്ബ ബെയ്റ്റിയ. സ്പാനിഷ് ക്ലബ്ബ് റിയൽ സോസിഡാഡിന്റെ യൂത്ത് പ്രോഡക്റ്റ് ആയ ജോസ്ബ ബെയ്റ്റിയ, സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഭാഗമാകും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

Advertisement
Advertisement

ജോസ്ബ ബെയ്റ്റിയയെ സൈൻ ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിൽ ആണ് മലപ്പുറം എഫ്സി എന്നാണ് അറിയാൻ സാധിക്കുന്നത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ വിക്ടർ മോങ്കിലും മലപ്പുറം എഫ്സിയുടെ ഭാഗമാകും എന്നാണ് അറിയാൻ സാധിക്കുന്നത്. അനസ് എടത്തൊടിക, ഫസലു റഹ്മാൻ തുടങ്ങിയ ശ്രദ്ധേയരായ മലയാളി താരങ്ങളെയും ഇതിനോടകം മലപ്പുറം എഫ്സി സൈൻ ചെയ്തു കഴിഞ്ഞു. മുൻ ചെന്നൈയിൻ എഫ്സി പരിശീലകൻ ജോൺ ഗ്രിഗറിയാണ് മലപ്പുറം എഫ്സിയുടെ ഹെഡ് കോച്ച്. Joseba Beitia will join with former Kerala Blasters players in Super League Kerala

Advertisement
Exit mobile version