നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം ആരാണ്? ആരാധകർക്ക് വോട്ട് ചെയ്യാം

സമനിലയിൽ കലാശിച്ച കേരള ബ്ലാസ്റ്റേഴ്‌സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ മഞ്ഞപ്പടക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ കളിക്കാരനെ ആരാധകരുടെ അഭിപ്രായത്തിൽ തിരഞ്ഞെടുക്കാനുള്ള അവസരം എത്തിച്ചേർന്നിരിക്കുകയാണ്. മത്സരത്തിലെ മികച്ച കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ആരാധകരുടെ വോട്ടിംഗിൽ തിരഞ്ഞെടുത്ത് അവർക്ക് കെബിഎഫ്‌സി ഫാൻസ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നൽകും. ഇതിനായി ഇത്തവണ നാല് കളിക്കാരുടെ പേരുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നോമിനേറ്റ് ചെയ്തിരിക്കുന്നത്.

മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ സ്കോറർ ആയ നോഹ സദോയി തന്നെയാണ് ആദ്യ ഓപ്ഷൻ. മത്സരത്തിൽ ആദ്യം പിറകിലായ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ എത്തിച്ചത് നോഹയുടെ ഗോൾ ആണ്. ഈ മൊറോക്കൻ താരത്തെ കൂടാതെ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയവരുടെ കൂട്ടത്തിൽ 3 ഇന്ത്യൻ താരങ്ങളെ ആണ് കേരള ബ്ലാസ്റ്റേഴ്സ് കണക്കാക്കിയിരിക്കുന്നത്. ഇവരിൽ രണ്ട് മലയാളി താരങ്ങളും ഉൾപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിൽ മികച്ച നിലവാരമുള്ള കളികാഴ്ചവെച്ച 

Ads

താരമാണ് വിബിൻ മോഹനൻ. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം തന്നെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന വിബിന്റെ നിലവാരത്തെ പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഫാൻസ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കാനുള്ള അവസാന നാല് നോമിനേഷനുകളിൽ ഇടം നേടിയിരിക്കുന്ന മറ്റൊരു താരം മുഹമ്മദ്‌ ഐമാൻ ആണ്. രാഹുലിന് പകരം 60-ാം മിനിറ്റിൽ ആണ് ഐമാൻ കളിക്കളത്തിൽ എത്തിയത്. 

പകരക്കാരനായി ഐമാൻ എത്തിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾക്ക് വേഗത വർദ്ധിച്ചു. നോഹ സദോയ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ഐമാൻ ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രീതം കോട്ടൽ ആണ് ഈ പട്ടികയിൽ ഉള്ള അവസാനത്തെ താരം. മികച്ച പ്രകടനം ആണ് മത്സരത്തിലൂടനീളം ഈ താരം മൈതാനത്ത് കാഴ്ചവച്ചത്. ഇവരിൽനിന്ന് ഒരാളെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. KBFC Fans Player of the Match Award Kerala Blasters vs North East United

ISLKerala BlastersNoah Sadoui