Site icon

ഇത് എനിക്ക് ഒരു അംഗീകാരമാണ് !! നവോച്ചയുടെ കാര്യത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters announced extension of Naocha Singh till 2028

ഇന്ത്യൻ ലെഫ്റ്റ് ബാക്ക് നവോച്ച സിംഗിന്റെ സേവന കാലാവധി ദീർഘിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2023-24 സീസണിൽ ലോൺ അടിസ്ഥാനത്തിൽ മുംബൈ സിറ്റിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നവോച്ച, സീസണിൽ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്റെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരപ്പെടുത്തുകയായിരുന്നു. നേരത്തെ ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് നവോച്ച ഒപ്പ് വെച്ചിരുന്നത്. എന്നാൽ,

Advertisement

ഇപ്പോൾ അത് ദീർഘിപ്പിച്ചിരിക്കുകയാണ്. നിലവിൽ 2028 വരെ നീണ്ടുനിൽക്കുന്ന കോൺട്രാക്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സും നവോച്ച സിംഗും സൈൻ ചെയ്തിരിക്കുന്നത്. 2028 വരെ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം തുടരാൻ തീരുമാനിച്ചതിന് പിന്നാലെ 25-കാരനായ നവോച്ച പ്രതികരിച്ചു, “ക്ലബ്ബുമായി ഒരു കരാർ വിപുലീകരണത്തിൽ ഒപ്പുവെച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. ഈ ക്ലബ്ബിനും അതിൻ്റെ അവിശ്വസനീയമായ ആരാധകർക്കും വേണ്ടി കളിക്കുന്നത് ഒരു അംഗീകാരമാണ്. എന്നെ വിശ്വസിച്ചതിന് ഹെഡ് കോച്ചിനും അദ്ദേഹത്തിൻ്റെ സ്റ്റാഫിനും ക്ലബ് മാനേജ്‌മെൻ്റിനും ഞാൻ നന്ദി പറയുന്നു.”

Advertisement

“ക്ലബ്ബിനും അതിൻ്റെ പിന്തുണക്കാർക്കും സന്തോഷം പകരാൻ എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അവസാനമായി, എൻ്റെ യാത്രയുടെ ഓരോ ഘട്ടത്തിലും എൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവരുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” നവോച്ച സിംഗ് കൂട്ടിച്ചേർത്തു. അതേസമയം, നവോച്ചയുടെ കരാർ നീട്ടിയതിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പ്രതീക്ഷ പങ്കുവെച്ചു.

Advertisement
Advertisement

“ഞങ്ങളുടെ ക്ലബ്ബിൽ ചേർന്ന നിമിഷം മുതൽ നാവോച്ച ഓരോ ദിവസവും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. അവൻ്റെ വികസനത്തിലും വിശ്വസ്തതയിലും ഞാൻ വളരെ സന്തുഷ്ടനാണ്. അദ്ദേഹം ഞങ്ങളുടെ ക്ലബിലെ വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്, അടുത്ത മൂന്ന് സീസണുകളിലും അദ്ദേഹം മികച്ച പ്രകടനങ്ങൾ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കരോലിസ് സ്കിൻകിസ് പറഞ്ഞു. Summary: Kerala Blasters announced extension of Naocha Singh till 2028

Advertisement
Exit mobile version