Site icon

കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് മാറ്റേണ്ടി വരും, പരിശീലനത്തിനായി പൃഥ്വിരാജ് സുകുമാരന്റെ ക്ലബ്

Kerala Blasters are shifting training from Panampally Nagar to a new facility

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾക്ക് തയ്യാറെടുക്കുകയാണ്. നേരത്തെ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ശേഷം ടീം കൊൽക്കത്തയിൽ പരിശീലനം തുടരുകയാണ്. ഓഗസ്റ്റ് 1-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഡ്യൂറൻഡ് കപ്പ് മത്സരം. അതേസമയം, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ ആശയക്കുഴപ്പത്തിൽ ആക്കുന്ന ഒരു റിപ്പോർട്ട് ആണ് കേരളത്തിൽ നിന്ന് പുറത്തുവരുന്നത്. 

Advertisement

കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം എങ്കിലും, പനമ്പള്ളി നഗർ ഗ്രൗണ്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷങ്ങളിൽ എല്ലാം പരിശീലനം നടത്തിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ട്രെയിനിങ് ഗ്രൗണ്ട് ആയി കൊണ്ടുനടന്നിരുന്ന പനമ്പള്ളി നഗർ ഗ്രൗണ്ട്, ഇനി കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമായേക്കില്ല എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഇതിന്റെ കാരണം സൂപ്പർ ലീഗ് കേരള, 

Advertisement

ക്ലബ്ബുകളായ ഫോഴ്സ കൊച്ചിയും, തൃശ്ശൂർ മാജിക് എഫ്സിയും അവരുടെ പരിശീലനങ്ങൾക്കായി പനമ്പള്ളി നഗർ ഗ്രൗണ്ട് ആണ് നോക്കി വെച്ചിരിക്കുന്നത്. ആരംഭിക്കാനിരിക്കുന്ന പ്രഥമ സൂപ്പർ ലീഗ് കേരള സീസണ് മുന്നോടിയായി, ടീമുകൾക്ക് പരിശീലനം നടത്താനാണ് പനമ്പള്ളി നഗർ ഗ്രൗണ്ട് പ്ലാൻ ചെയ്യുന്നത്. സെപ്റ്റംബർ മാസത്തിലാണ് സൂപ്പർ ലീഗ് കേരള ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, വരും ആഴ്ചകളിൽ ടീമുകൾ 

Advertisement
Advertisement

പരിശീലനം ആരംഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഒരു ഗ്രൗണ്ട് കണ്ടെത്തേണ്ടതുണ്ട്. 6 ടീമുകളാണ് പ്രഥമ സൂപ്പർ ലീഗ് കേരള സീസണിന്റെ ഭാഗമാകുന്നത്. ഇവയിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ഉടമയായ ടീമാണ് ഫോഴ്സ കൊച്ചി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് ഉൾപ്പെടെയുള്ളവരെ സ്വന്തമാക്കിയിട്ടുള്ള ടീമാണ് തൃശ്ശൂർ മാജിക് എഫ്സി. ആദ്യ സീസൺ ആയതുകൊണ്ട് തന്നെ, ടീമുകൾക്ക് എല്ലാം തന്നെ മികച്ച പരിശീലനം ആവശ്യമായി വരും. Kerala Blasters are shifting training from Panampally Nagar to a new facility

Read More: പഴയ കേരള ബ്ലാസ്റ്റേഴ്‌സ് പുലികൾ ഒന്നിച്ചു!! അനസ് എടത്തൊടിക്കയും വിക്ടർ മോങ്കിലും സൂപ്പർ ലീഗ് കേരളയിൽ

Advertisement
Exit mobile version