കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പരാജയങ്ങൾക്ക് കാരണമായ ഏറ്റവും വലിയ പ്രശ്നം തുറന്ന് പറഞ്ഞ് നോഹ സദോയ്

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ ആദ്യ മത്സരത്തിലെ പരാജയം ഒഴിച്ച് നിർത്തിയാൽ, പിന്നീട് അങ്ങോട്ട് തുടർച്ചയായ നാല് മത്സരങ്ങളിൽ മികച്ച നിലവാരമുള്ള പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിരുന്നത്. എന്നാൽ, തുടർന്നുള്ള മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയതയാണ് കാണാൻ സാധിച്ചത്. ഏറ്റവും ഒടുവിൽ നടന്ന പല മത്സരങ്ങളിലും, എതിർ ടീമിനേക്കാൾ മികച്ച കളി പുറത്തെടുത്തിട്ടും കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിക്കാതെ പോയിരുന്നു. 

പലപ്പോഴും ടീമിനെ പരാജയത്തിലേക്ക് തള്ളിവിട്ടത് ഏതെങ്കിലും ഒന്നോ രണ്ടോ കളിക്കാരുടെ ഭാഗത്തുനിന്ന് സംഭവിക്കുന്ന അശ്രദ്ധയോ പിഴവോ ആയിരുന്നു. ആരാധകർ ഇക്കാര്യം എല്ലായിപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും തുറന്നു പറയാറുണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ തന്റെ കളിക്കാരെ പൂർണമായി വിശ്വസിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഒരു കളിക്കാരന്റെ ഭാഗത്തുനിന്ന് വരുന്ന പിഴവ് മത്സരഫലങ്ങളെ സ്വാധീനിക്കും എന്ന് സമ്മതിച്ച പരിശീലകൻ, 

Ads

എന്നാൽ തന്റെ താരങ്ങൾ ആ തെറ്റിൽ നിന്ന് ശരി പഠിക്കും എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. അതേസമയം, ഏറ്റവും ഒടുവിൽ നടന്ന അഞ്ച് മത്സരങ്ങളിൽ ഒരു വിജയവും നാല് പരാജയങ്ങളും ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ഇതിൽ തന്നെ ഏറ്റവും ഒടുവിലെ ഉദാഹരണം എടുത്താൽ, ഗോവക്കെതിരെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ കളിച്ചെങ്കിലും, ഒരു നിമിഷം ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലം വഴങ്ങിയ ഒരു ഗോളിന്റെ ബലത്തിലാണ് ഗോവ 3 പോയിന്റുകൾ സ്വന്തമാക്കിയത്. 

ഇപ്പോൾ, ഇതുമായി പ്രതികരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം നോഹ സദോയ്. “ഞങ്ങൾ ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഞാൻ കരുതുന്നു. [എന്നാൽ] വ്യക്തിപരമായ തെറ്റുകൾ ഏറ്റവും വലിയ പ്രശ്നമാണെന്ന് എനിക്ക് തോന്നി,” നോഹ പറഞ്ഞു. വരും മത്സരങ്ങളിൽ ആത്മവിശ്വാസം കൈവിടാതെ പോരാടാനുള്ള തന്റെ കരുതൽ നോഹയുടെ വാക്കുകളിൽ പ്രകടമാണെങ്കിലും, ടീമിന്റെ ഫലത്തെ ബാധിക്കുന്ന പോരായ്മ അദ്ദേഹം എടുത്തുപറയുകയും ചെയ്യുന്നു. Kerala Blasters bright performances overshadowed by costly errors

ISLKerala BlastersNoah Sadoui