കേരള ബ്ലാസ്റ്റേഴ്‌സ് നാളെ (സെപ്റ്റംബർ 22) നടക്കുന്ന ഈ ഐഎസ്എൽ സീസണിലെ രണ്ടാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഈസ്റ്റ് ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെപി പഞ്ചാബ് ക്യാപ്റ്റൻ ലൂക്കാ മാച്ചനെതിരെ നടത്തിയ പരുക്കൻ നീക്കവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോഴും അവസാനിക്കുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് – ഒഡിഷ മത്സരത്തിൽ, പഞ്ചാബിന് വേണ്ടി ആദ്യ ഗോൾ നേടിയ നിഹാൽ സുധീഷ്, തന്റെ ഗോൾ പരിക്കേറ്റ് പുറത്ത് ഇരിക്കുന്ന തന്റെ ക്യാപ്റ്റന് അർപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്ലെ സഹോദരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറും തങ്ങളുടെ സഹതാരമായ രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തി. മാത്രമല്ല, പഞ്ചാബ് ക്യാപ്റ്റന്റെ പെരുമാറ്റത്തിൽ
നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ലൂക്കാ മാച്ചനെതിരെ രാഹുൽ മനപ്പൂർവ്വം ഫൗൾ ചെയ്തത് അല്ല എന്നും, അത് സ്വാഭാവികമായി സംഭവിച്ചു പോയതാണ് എന്നും മുഹമ്മദ് ഐമൻ അഭിപ്രായപ്പെട്ടു. “ലൂക്കയെ രാഹുൽ ഫൗൾ ചെയ്തത് മനപ്പൂർവ്വം ആയിരുന്നില്ല, [അന്നേരം] പന്ത് ഒന്നിച്ചായിരുന്നു, അത് മനപ്പൂർവമാണെന്ന് പറയാനാകില്ല,” മുഹമ്മദ് ഐമൻ പറഞ്ഞു. അതേസമയം, മത്സരത്തിലെ ആദ്യ ഗോൾ സ്കോർ ചെയ്തതിനുശേഷം ലൂക്കാ മാച്ചൻ നടത്തിയ ഗോൾ സെലിബ്രേഷൻ ശരിയായില്ല എന്ന് മുഹമ്മദ് അസ്ഹർ അഭിപ്രായപ്പെട്ടു.
Mohammed Aimen 🗣️“Rahul's foul on Luka wasn't intentional, it was with the ball coming together, we can't say that it was intentional.” @manoramanews #KBFC
— KBFC XTRA (@kbfcxtra) September 21, 2024
മത്സരത്തിൽ സമനില തെറ്റിച്ചുകൊണ്ട് ലുക്ക മാച്ചൻ പെനാൽറ്റി സ്പോട്ടിൽ നിന്ന് ആദ്യ ഗോൾ നേടിയ ശേഷം, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രകോപിപ്പിക്കുന്ന വിധമാണ് സെലിബ്രേഷൻ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അസ്ഹർ പറയുന്നത് ഇങ്ങനെ, “കൊച്ചിയിൽ നടന്ന മത്സരത്തിനിടെ ലൂക്ക മാച്ചന്റെ ഗോൾ ആഘോഷം അതിരുകടന്നതായിരുന്നു. എന്റെ അഭിപ്രായത്തിൽ, ക്ലബ്ബിന്റെ പതാക നീക്കംചെയ്ത് ആഘോഷിക്കുന്നത് അനാദരവാണ്.” എന്നാൽ തന്റെ ആഘോഷം അതിരുകടക്കാൻ കാരണം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ പരിഹസിച്ചതാണ് എന്ന് ലൂക്ക മാച്ചൻ നേരത്തെ വിശദീകരണം നൽകിയിരുന്നു. Kerala Blasters brothers Aimen Azhar defend Rahul KP and slam Punjab captain