“എനിക്ക് എല്ലാം എന്റെ കുടുംബമാണ്” കേരളീയരോടുള്ള സ്നേഹവും തുറന്ന് പറഞ്ഞ് അഡ്രിയാൻ ലൂണ

Kerala Blasters captain Adrian Luna talks about his family: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (നവംബർ 28) ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവക്ക്‌ എതിരായ തങ്ങളുടെ ഹോം മത്സരത്തിന് ഇറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെതിരെ വിജയം നേടാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം കാണികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങാൻ തയ്യാറെടുക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ടും, തന്റെ വ്യക്തിപരമായ ചില കാര്യങ്ങളും ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ.

കേരള ബ്ലാസ്റ്റേഴ്സിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവേ, കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്നേഹം ഉറുഗ്വായൻ ഫുട്ബോളർ പങ്കുവെച്ചു. “എനിക്ക് കേരളത്തിലെ ആളുകളെ ഇഷ്ടമാണ്, കാരണം ഞാൻ ഇവിടെ എത്തിയതിനുശേഷം അവർ എന്നോട് വളരെയധികം സ്നേഹവും ബഹുമാനവും കാണിക്കുന്നു, അവർ എനിക്ക് എല്ലാം നൽകുന്നു, അത് കളിക്കളത്തിൽ തിരികെ നൽകാൻ ഞാൻ ശ്രമിക്കുന്നു. എനിക്കിവിടെ തുടരുന്നതിൽ സന്തോഷമുണ്ട്, വളരെ കാലം ഇവിടെ ഉണ്ടായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ലൂണ പറഞ്ഞു. അതേസമയം,

Ads

തന്റെ കുടുംബത്തെ പിരിഞ്ഞ് നിൽക്കുന്നതിന്റെ വേദനയും 32-കാരനായ ലൂണ മറച്ചുവെച്ചില്ല. നേരത്തെ അദ്ദേഹത്തിന് കുഞ്ഞ് പിറന്ന വേളയിൽ, സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായിരുന്നു. മുൻ സീസണുകളിൽ എല്ലാം ലൂണക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും കേരളത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ നവജാത ശിശുവിന്റെ ആരോഗ്യം കണക്കിലെടുത്താണ്, ലൂണയുടെ കുടുംബം യാത്ര ഒഴിവാക്കി അവരുടെ മാതൃരാജ്യത്ത് തുടരുന്നത്. എന്നാൽ, തനിക്ക് എല്ലാം തന്റെ കുടുംബമാണ്

എന്ന് പറഞ്ഞ ലൂണ, അവർ എന്ന് കേരളത്തിൽ എത്തും എന്നും പറഞ്ഞു. “എനിക്ക് എല്ലാം എന്റെ കുടുംബമാണ്, ജനുവരിയിൽ അവർ ഇവിടെ കൊച്ചിയിൽ എത്തും,” ലൂണ പറഞ്ഞു. തന്റെ പ്രായമുള്ള ഒരു കളിക്കാരന് പിച്ചിലും പുറത്തും ഒരു മാതൃകയാകേണ്ടത് വളരെ പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണിൽ നേരത്തെ താരതമ്യേന അത്ര മികച്ച ഫോമിൽ അല്ലാതിരുന്ന ലൂണ, കഴിഞ്ഞ ചെന്നൈനെതിരായ മത്സരത്തിൽ ഒരു അസിസ്റ്റ് ഉൾപ്പെടെ മികച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുത്തിരുന്നു. വരും മത്സരങ്ങളിലും തങ്ങളുടെ ക്യാപ്റ്റനിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇത് പ്രതീക്ഷിക്കുന്നു.

Adrian LunaISLKerala Blasters