Site icon

“ഞങ്ങൾ മികച്ച കളി കളിച്ചു” ജംഷഡ്പൂരിനോട് തോറ്റ ടീമിനെ പ്രതിരോധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Kerala Blasters Coach Defends Team After Defeat to Jamshedpur

Kerala Blasters coach defends team after defeat to Jamshedpur: മുഖ്യ പരിശീലകൻ ആയിരുന്ന മൈക്കിൾ സ്റ്റാഹ്രെയുടെ പുറത്താക്കപ്പെടലിന് പിന്നാലെ നടന്ന മൊഹമ്മദൻസിനെതിരായ മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കഴിഞ്ഞ ദിവസം ജംഷഡ്പൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ്, ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതോടെ, വീണ്ടും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ടീം വിധേയമായിരിക്കുകയാണ്. എന്നാൽ, തന്റെ ടീമിന്റെ പ്രകടനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച്

Advertisement

രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്ററിം പരിശീലകനായ ടിജി പുരുഷോത്തമൻ. കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെതിരെ മികച്ച കളിയാണ് കളിച്ചത് എന്ന് പുരുഷോത്തമൻ മത്സരശേഷം അഭിപ്രായപ്പെട്ടു. “ഞങ്ങൾ മികച്ച കളി കളിച്ചു, ഓരോ സെക്കന്റിലും പൊരുതി, ഒരു സെറ്റ് പീസിൽ ഞങ്ങൾ ഗോൾ വഴങ്ങി. ഈ ഗെയിം തോൽക്കാൻ ഞങ്ങൾ അർഹരല്ലെന്ന് ഞാൻ കരുതുന്നു, ഞങ്ങളും ചില അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ പരിവർത്തനം ചെയ്തില്ല,” പുരുഷോത്തമൻ പറഞ്ഞു. അതേസമയം, എവേ ഗ്രൗണ്ടിൽ കളിക്കേണ്ടി വന്നതിന്റെ കാഠിന്യവും പരിശീലകൻ ഓർമ്മപ്പെടുത്തി. 

Advertisement

“അവരുടെ [ജംഷഡ്പൂർ] ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നു, ഞങ്ങൾക്ക് ഞങ്ങളുടെ പദ്ധതികൾ ഉണ്ടായിരുന്നു, ഞാൻ നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു, ഞങ്ങൾ കളി തോൽക്കാൻ അർഹരായിരുന്നില്ല,” കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കൂട്ടിച്ചേർത്തു. അതോടൊപ്പം, നോഹ സദോയ് മാത്രമാണ് ടീമിൽ മികച്ച പ്രകടനം നടത്തുന്നത് എന്ന പൊതുവായ പ്രതികരണത്തെ പരിശീലകൻ തള്ളിക്കളഞ്ഞു. 

Advertisement
Advertisement

“അല്ല, ഇത് നോഹയെയോ മറ്റേതെങ്കിലും വ്യക്തിഗത കളിക്കാരനെയോ കുറിച്ചുള്ള കാര്യമല്ല, ഇതൊരു ടീം വർക്കാണ്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഗെയിമുകളിൽ ഇത് സംഭവിക്കുന്നു, ഞങ്ങൾ അതിൽ പ്രവർത്തിക്കേണ്ടതുണ്ട്,” ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കുകയും ടീമിന്റെ നിലവിലെ സാഹചര്യം മനസ്സിലാക്കിക്കൊണ്ടും ഉള്ള പ്രതികരണമാണ് പുരുഷോത്തമൻ നടത്തിയത്. പഞ്ചാബ് ആണ് അടുത്ത മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 

Advertisement
Exit mobile version