Site icon

അഭിനന്ദനത്തിനൊപ്പം പോരായ്‌മകൾ എടുത്ത് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Kerala Blasters coach Mikael Stahre analyzes the match against Mohammedan SC

ഞായറാഴ്ച്ച കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻ എസ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആവേശകരമായ വിജയം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരത്തെ വിശകലനം ചെയ്തു. ആദ്യ പകുതിയിൽ ആതിഥേയർക്ക് എതിരെ ഒരു ഗോളിന് പിറകിൽ നിന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്ത് വിജയം സ്വന്തമാക്കുകയായിരുന്നു.

Advertisement

ഒരു മികച്ച തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയ തന്റെ ടീമിനെ കുറിച്ച് തനിക്ക് അഭിമാനം ഉണ്ട് എന്ന് പറഞ്ഞ് മിഖായേൽ സ്റ്റാഹ്രെ, അതേസമയം മത്സരത്തിന്റെ ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മോശം കളിയാണ് പുറത്തെടുത്തത് എന്ന് വിമർശിക്കുകയും ചെയ്തു. “ഞങ്ങൾ ഒരു മികച്ച തിരിച്ചുവരവ് നടത്തി, ടീമിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സുപ്രധാന വിജയമാണിത്,” മിഖായേൽ സ്റ്റാഹ്രെ പറഞ്ഞു. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നും, എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ തീവ്രതയിലേക്ക് ബ്ലാസ്റ്റേഴ്സ് തിരികെയെത്തിയെന്നും പരിശീലകൻ നിരീക്ഷിച്ചു.

Advertisement

“ആദ്യ പകുതിയിൽ അവർ മികച്ചവരായിരുന്നുവെന്ന് ഞാൻ കരുതുന്നു; ഞങ്ങൾക്ക് പന്ത് വളരെയധികം നഷ്ടപ്പെട്ടു. ഞങ്ങളും ഒരു ഗെയിം കളിച്ചുവെന്ന് ഞാൻ കരുതുന്നു, പക്ഷേ ഞങ്ങളുടെ ആദ്യ 45 മിനിറ്റിൽ ഞാൻ ശരിക്കും നിരാശനായിരുന്നു,” മിഖായേൽ സ്റ്റാഹ്രെ തുറന്നടിച്ചു. “ഞങ്ങൾ മുന്നേറി (രണ്ടാം പകുതിയിൽ) രണ്ട് ഗോളുകൾ നേടി. കളിക്കാനുള്ള തീവ്രത അവരും ഞങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അവർ പിന്നോട്ട് പോയി, ഞങ്ങൾ കൂടുതൽ ആക്രമണകാരികളായ കളിക്കാരെ ഉൾപ്പെടുത്തി, ഞങ്ങൾക്ക് സ്‌കോർ ചെയ്യാൻ കൂടുതൽ അവസരമുണ്ടെന്ന് ഞാൻ കരുതുന്നു.

Advertisement
Advertisement

അതിനാൽ ഞങ്ങൾ ഈ വിജയത്തിന് അർഹരാണെന്ന് ഞാൻ കരുതുന്നു,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂട്ടിച്ചേർത്തു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നേടിയ രണ്ട് വിജയങ്ങളും കംബാക്ക് വിജയങ്ങൾ ആയിരുന്നു. സീസണിലെ ആദ്യ എവേ വിജയം നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ ആത്മവിശ്വാസം കൈവരിച്ചു. വെള്ളിയാഴ്ച ബംഗളൂരുവിനെതിരെ കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. Kerala Blasters coach Mikael Stahre analyzes the match against Mohammedan SC

Advertisement
Exit mobile version