Site icon

എതിരാളികൾ ശക്തരാണ്, അവർക്കെതിരെ കളിക്കാൻ കാത്തിരിക്കുകയാണ് : മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒൻപതാം മാച്ച് വീക്കിൽ ചെന്നൈയിനെതിരായ ജയത്തോടെ മൂന്ന് തുടർ തോൽവികളിൽ നിന്നും കരകയറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറീന മച്ചാൻസിനെതിരെ നേടിയ ജയം ടീമിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർദ്ധിപ്പിച്ചു. നവംബർ 28ന് മനോലോ മാർക്വേസിന്റെ എഫ്‌സി ഗോവക്ക് എതിരെ, സ്വന്തം ഹോമിലെ തുടർച്ചയായ രണ്ടാം മത്സരത്തിറങ്ങുമ്പോൾ പ്രതീക്ഷയിലാണ് കൊമ്പന്മാർ.

Advertisement

മുൻ മത്സരങ്ങളിലേതിന് സമാനമായിരുന്നു അവസാന മത്സരത്തിലെ കേരളത്തിന്റെ പ്രകടനമെന്നും എന്നാൽ പ്രതിരോധനിര മികച്ചു നിന്നത് ജയത്തിലേക്ക് വഴിയൊരുക്കിയെന്ന് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ വ്യക്തമാക്കി. “സത്യസന്ധമായി പറഞ്ഞാൽ, ഞങ്ങളുടെ പ്രകടനം മുൻ മത്സരങ്ങളിലേതിന് സമാനമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇത്തവണ (ചെന്നൈനെതിരെ) ലഭിച്ച ഫലം മികച്ചതായിരുന്നു. ഞങ്ങൾ എല്ലാ മത്സരങ്ങളിലും തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കുകയും ഗോളടിക്കുകയും ചെയ്തു. ഒരുപാട് മികച്ചതെല്ലെങ്കിലും, കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ പ്രതിരോധത്തിൽ അൽപ്പം കൂടി ഉറച്ചുനിന്നു. അതാണ് മാറ്റത്തിന് കാരണം.”

Advertisement

“ഞങ്ങൾ ഗോളുകൾ വഴങ്ങുമ്പോഴും കുറെയധികം വ്യക്തമായ അവസരങ്ങൾ വഴങ്ങുന്നില്ല. ഈ മത്സരത്തിൽ, പ്രതിരോധത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് ഞങ്ങൾ മടങ്ങിയത് ക്ലീൻ ഷീറ്റ് ലഭിക്കാൻ കാരണമായി. കളിക്കളത്തിൽ സച്ചിൻ സുരേഷ് പ്രകടനം നിർണായകമായി. മൂന്ന് ഗോളുകൾ വേണ്ടിയത് തീർച്ചയായും പോസിറ്റീവാണ്. ഞങ്ങൾ ഇപ്പോഴും പൂർണ തൃപ്തരല്ല. ഞങ്ങൾ നല്ല പ്രകടനം കാഴ്ചവെക്കുകയും നന്നായി തയ്യാറെടുക്കുകയും ചെയ്യുന്നു. അടുത്ത മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവെക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു,” സ്റ്റാറെ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ ഒരു പോയിന്റ് മാത്രം അധികമുള്ള എഫ്‌സി ഗോവ, പതിയെയാണ് ലീഗിൽ ചലനമുണ്ടാക്കിയത്. ഈസ്റ്റ് ബംഗാളിനോടുള്ള ജയത്തോടൊപ്പം മറ്റ് മത്സരങ്ങളിൽ സമനിലകൾക്കും

Advertisement
Advertisement

തോൽവിക്കും ശേഷം അവസാനത്തെ രണ്ടെണ്ണത്തിലും തുടർ വിജയങ്ങൾ കണ്ടെത്തി. എതിരാളികൾ ശക്തരാണെന്നും നല്ലൊരു പരിശീലകനുള്ള നല്ലൊരു ടീമിനെതിരെ കളിക്കാൻ കാത്തിരിക്കുകയാണ് താനെന്ന് മൈക്കേൽ സ്റ്റാറെ പറഞ്ഞു. “ഞങ്ങൾ കൃത്യമായ ഘടനയുള്ളതും നന്നായി പരിശീലിപ്പിക്കപ്പെട്ടതുമായ ശക്തരായ ടീമിനെയാണ് നേരിടുന്നത്. ഇരു ടീമുകൾക്കും ഇത് കടുപ്പമേറിയ മത്സരമായിരിക്കും. എന്നാൽ നല്ല പരിശീലകനുള്ള ശക്തരായ ടീമിനെതിരെ കളിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. ഞങ്ങൾ (മത്സരത്തെ) എങ്ങനെ സമീപിക്കും എന്നതിനെക്കുറിച്ച് എനിക്ക് ചില ആശയങ്ങളുണ്ട്.”

Summary: Kerala Blasters coach Mikael Stahre prematch talk about FC Goa

Advertisement
Exit mobile version