Site icon

അടുത്ത കളിയിൽ നോഹ ഉണ്ടാകുമോ? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മറുപടി

Kerala Blasters coach reacts on Noah Sadaoui coming back to pitch

Kerala Blasters coach reacts on Noah Sadaoui coming back to pitch: കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ മത്സരങ്ങളിൽ വലിയ പ്രതിസന്ധി നേരിട്ടത് ഫോർവേഡ് നോഹ സദോയിയുടെ പരിക്കാണ്. ബംഗളൂരുവിനെതിരെയായ മത്സരത്തിന്റെ മുന്നോടിയായി നടന്ന പരിശീലന സെഷനിൽ പരിക്കേറ്റ നോഹ, കൊച്ചിയിൽ ബംഗളൂരുവിനെതിരെ നടന്ന മത്സരത്തിലും മുംബൈ സിറ്റിക്ക് എതിരെ നടന്ന മത്സരത്തിലും ടീമിൽ ഉണ്ടായിരുന്നില്ല. ചെറിയ പരിക്കാണ് അദ്ദേഹത്തിന് പറ്റിയത് എന്ന് നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ അറിയിച്ചിരുന്നെങ്കിലും, 

Advertisement

താരത്തിന് ഇതിനോടകം രണ്ട് പ്രധാന മത്സരങ്ങൾ നഷ്ടമായി. ഒരാഴ്ചയ്ക്കകം നോഹ പരിക്കിൽ നിന്ന് മുക്തി നേടും എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ നേരത്തെ ആത്മവിശ്വാസത്തോടുകൂടി പറഞ്ഞെങ്കിലും, ഇപ്പോൾ തന്റെ പ്രതീക്ഷയിൽ അദ്ദേഹത്തിന് ഇടിവ് സംഭവിച്ചിരിക്കുന്നു. നവംബർ 7 വ്യാഴാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ കൊച്ചിയിൽ നേരിടാൻ ഒരുങ്ങുകയാണ്. രണ്ട് തുടർച്ചയായ തോൽവികൾക്ക് ശേഷം, ടീമിന് മികച്ച തിരിച്ചുവരവ് നടത്തണം എന്നതിനാൽ തന്നെ 

Advertisement

നോഹ സദോയിയെ പോലെ ഒരു കളിക്കാരന്റെ സാന്നിധ്യം അനിവാര്യമാണ്. ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നേ പ്രീ-മാച്ച് പ്രെസ്സ് മീറ്റിൽ, നോഹ സദോയി ഹൈദരാബാദിനെതിരായ മത്സരത്തിൽ പിച്ചിൽ മടങ്ങിയെത്തുമോ എന്ന് ചോദിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നൽകിയ മറുപടി ഇങ്ങനെ, “മിക്കവാറും ഉണ്ടാവും.” അതായത്, നോഹയുടെ മടങ്ങി വരവിന്റെ കാര്യത്തിൽ സ്റ്റാഹ്രെ ഉറപ്പ് നൽകുന്നില്ല. അതേസമയം, കുറച്ച് ദിവസം മുൻപ് മാധ്യമങ്ങളെ കണ്ട സ്റ്റാഹ്രെ, 

Advertisement
Advertisement

നോഹയെ ചിലപ്പോൾ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മാത്രമേ ലഭ്യമാകൂ എന്ന സൂചന നൽകിയിരുന്നു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തികഞ്ഞ ആത്മവിശ്വാസം ആണ് മത്സരത്തിന്റെ മുൻപായി പങ്കുവെച്ചിരിക്കുന്നത്. ആരുതന്നെ ഉണ്ടായാലും ഇല്ലെങ്കിലും, തന്റെ ലക്ഷ്യം ടീമിന് വേണ്ടി മൂന്ന് പോയിന്റുകൾ സമ്പാദിക്കാൻ പ്രയത്നിക്കുക എന്നതാണ് എന്ന് ലൂണ പ്രസ് മീറ്റിൽ വ്യക്തമാക്കി. ഹൈദരാബാദിനെതിരായ മത്സരത്തിന് കൊച്ചി സ്റ്റേഡിയം ഒരുങ്ങികഴിഞ്ഞു. 

Advertisement
Exit mobile version