കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ദിവസം വന്നുചേർന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇന്ത്യയിൽ എത്തി. അലക്സാണ്ടർ കോഫിനെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതിന്റെ ഫോളോ അപ്പ് ഒന്നും വരാതിരുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിൽ ആക്കിയിരുന്നു. ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ കോഫിനെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും,
അദ്ദേഹം ടീമിനൊപ്പം ചേരാത്തത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കി. എന്നാൽ ഇപ്പോൾ എല്ലാ കാത്തിരിപ്പുകൾക്കും ആശങ്കകൾക്കും വിരാമം കുറിച്ചുകൊണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയുടെ മൂർച്ച കൂട്ടാൻ അലക്സാണ്ടർ കോഫ് എത്തിച്ചേർന്നിരിക്കുകയാണ്. നിലവിൽ താരം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നിരിക്കുന്നു. ഡ്യുറണ്ട് കപ്പ് കളിക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ ആയിരുന്നതിനാൽ,
അലക്സാണ്ടർ കോഫ് നിലവിൽ കൊൽക്കത്തയിൽ ആണ് എത്തിയിരിക്കുന്നത്. ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾക്ക് ഒപ്പം ചേർന്നു. കഴിഞ്ഞ ദിവസം നടന്ന സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ ഡ്യൂറൻഡ് കപ്പ് മത്സരത്തിന് മുന്നോടിയായി ആണ് കോഫ് കൊൽക്കത്തയിൽ എത്തിയത്. ഫ്രഞ്ച് പ്രതിരോധ താരം എയർപോർട്ടിൽ എത്തിച്ചേർന്നതിന്റെയും, തുടർന്ന് മത്സരം വേദിയിലേക്ക് കടന്നു ചെല്ലുന്നതിന്റെയും ദൃശ്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പുറത്തു വിട്ടു.
ഇന്നലെ നടന്ന മത്സരത്തിൽ കളിച്ചിട്ടില്ലായിരുന്ന, ജോഷ്വ സൊറ്റീരിയോ, ഐബാൻബ ഡോഹ്ലിംഗ് തുടങ്ങിയ താരങ്ങൾ ഗാലറിയിൽ ഇരിപ്പുണ്ടായിരുന്നു. ഇവർക്കിടയിലേക്കാണ് അലക്സാണ്ടർ കോഫ് കടന്നുചെന്നത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ തങ്ങളുടെ പുതിയ സഹതാരത്തെ സന്തോഷത്തോടെ വരവേറ്റു. വരും ദിവസങ്ങളിൽ അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം ആരംഭിക്കും എന്നാണ് കരുതുന്നത്. ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തിയതിനാൽ, വരും മത്സരങ്ങളിൽ അദ്ദേഹം കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല. Kerala Blasters defender Alexandre Coeff arrived in India