കേരളത്തിലേക്ക് വരാൻ വിദേശ താരങ്ങൾ തയ്യാറാകുന്നില്ല, കാരണം നമ്മുടെ നാടോ കാലാവസ്ഥയോ അല്ല

ഈ സീസണിൽ അതിവേഗം ആണ് ഓരോ ട്രാൻസ്ഫറുകളും കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി വന്നിരുന്നത്. ഒരുപിടി ഇന്ത്യൻ താരങ്ങളെയും, രണ്ട് വിദേശ താരങ്ങളെയും ഇതിനോടകം കേരള ബ്ലാസ്റ്റേഴ്സ് പുതിയതായി സ്ക്വാഡിൽ എത്തിച്ചു കഴിഞ്ഞു. എന്നിരുന്നാലും, ഇതുവരെ ഒരു പരിചയസമ്പന്നനായ വിദേശ സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ ആരാധകർ, 

വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രകോപിതരാണ്. നിലവിൽ രണ്ട് താരങ്ങളുടെ പേരുകളാണ് കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് പറഞ്ഞു കേട്ടിരുന്നത്. മോന്റിനെഗ്രോ ദേശീയ ടീം ക്യാപ്റ്റനും മുൻ മാഞ്ചസ്റ്റർ സിറ്റി താരവും ആയിരുന്ന സ്റ്റീവൻ ജോവേറ്റിക്, ഉറുഗ്വേയൻ താരവും മുൻ ലിവർപൂൾ താരവും ആയിരുന്ന ഫകുണ്ടോ ബാഴ്സ്ലോ എന്നിവരെ കേരള ബ്ലാസ്റ്റേഴ്സ് സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് താരങ്ങളും, 

Ads

പരിചയസമ്പന്നരായ കളിക്കാരും മികച്ച താരങ്ങളും ആണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടി നേരിടുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. ഫകുണ്ടോ ബാഴ്സ്ലോയെ ബ്രസീലിയൻ ക്ലബ്ബ് സിയേറ എസ്സി സൈൻ ചെയ്തതായി ആണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം, സ്റ്റീവൻ ജോവേറ്റിക് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഓഫർ നിരസിച്ചിരിക്കുന്നു. ഇറ്റാലിയൻ ക്ലബ്ബ് ജിനോവ എഫ്സി സ്റ്റീവൻ ജോവേറ്റിക്കിനായി രംഗത്ത് ഉണ്ടെങ്കിലും

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഓഫർ മെച്ചപ്പെടുത്തി രണ്ടാമതും താരത്തെ സമീപിച്ചതായി ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ ഒരു വർഷത്തെ കോൺട്രാക്ടിൽ താരത്തെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്, ഇരു വിഭാഗത്തിനും താല്പര്യമുണ്ടെങ്കിൽ കോൺടാക്ട് ഒരു വർഷത്തേക്ക് കൂടി നീട്ടാവുന്നതും ആണ്. എന്നാൽ, ഇതിനോട് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. കേരളത്തിലെ കാലാവസ്ഥ മൂലമാണ് വിദേശ താരങ്ങൾ വരാൻ മടി കാണിക്കുന്നത് എന്ന തരത്തിൽ

ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും, ഇതിനെ പൂർണമായി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവോ. ഈ ആരോപണം സത്യമല്ല എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരള ബ്ലാസ്റ്റേഴ്സ് ഉയർന്ന പ്രൊഫൈൽ കളിക്കാർക്ക് ആയി ശ്രമിക്കുന്നുണ്ട് എന്നും, എന്നാൽ അവർ ധാരാളം പണം ആവശ്യപ്പെടുന്നു എന്നും, അതിന് ഐഎസ്എൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായ മികച്ച ഓഫറുകൾ പോലും പര്യാപ്തമല്ല എന്നും അദ്ദേഹം വ്യക്തമാക്കി. Kerala Blasters face setback in foreign striker pursuit

ISLKerala BlastersTransfer News