കൊച്ചിയിൽ കലിംഗ വാരിയേഴ്സിനെ ചാമ്പലാക്കി കേരള ബ്ലാസ്റ്റേഴ്‌സ്, മാച്ച് ഹൈലൈറ്റ്സ്

Kerala Blasters FC defeated Odisha FC by 3-2 at Kochi: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ആവേശജയം. കൊച്ചി ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് കൊമ്പൻമാരുടെ തിരിച്ചുവരവ്. ആതിഥേയർക്കായി ക്വമെ പെപ്ര (60′), പരിക്കിൽ നിന്നും മുക്തനായി കളിക്കളത്തിൽ തിരിച്ചെത്തിയ ജീസസ് ജിമെനെസ് (73′), മൊറോക്കൻ വിങ്ങർ നോവ സദൗയി (90+5′) എന്നിവർ ലക്ഷ്യം കണ്ടു. കലിംഗൻ ടീമിനായി

ജെറി മാവിഹ്മിംഗ്താംഗയും (4′) ഡോറിയും (80′) വലകുലുക്കി. 66-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തി 80-ാം മിനിട്ടിലും 83-ാം മിനിട്ടിലും മഞ്ഞക്കാർഡ് വാങ്ങി ഒഡീഷയുടെ കാർലോസ് ഡെൽഗാഡോ മത്സരത്തിനിടെ പുറത്തായിരുന്നു. ഒരു ഗോളടിച്ച് ഒരെണ്ണത്തിന് വഴിയൊരുക്കിയ ബ്ലാസ്റ്റേഴ്സിന്റെ നോവയാണ് മത്സരത്തിലെ മികച്ച താരം. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 16 മത്സരങ്ങളിൽ നിന്നും ആറ് ജയവും രണ്ട് സമനിലയും എട്ട് തോൽവിയുമായി 20 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഒഡീഷ എഫ്‌സിയാകട്ടെ ലീഗിലെ അഞ്ചാം തോൽവി വഴങ്ങി 16 മത്സരത്തിൽ നിന്നും അഞ്ച് ജയത്തോടെ 21 പോയിന്റുകളോടെ തൊട്ടുമുന്നിൽ നിൽക്കുന്നു.

Ads

ആവേശപൂർവം തുടങ്ങിയ മത്സരത്തിൽ ആദ്യ ഗോൾ അതിഥികളുടെ വകയായിരുന്നു. ഒഡീഷയുടെ ഈ സീസണിലെ പുത്തൻ സൈനിംഗ് ഡോറിയെൽട്ടൺ നൽകിയ അനായാസ അസിസ്റ്റിൽ നിന്ന് മത്സരത്തിൽ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ ജെറി മൗമിങ്തങ്ക അദ്ദേഹത്തിൻ്റെ സീസണിലെ നാലാം ഗോൾ കണ്ടെത്തി. ഒന്നാം പകുതിക്ക് അനുവദിച്ച നാല് മിനിട്ട് അധികസമയത്ത് കൊറോയുടെ ക്രോസിൽ നിന്നും ലഭിച്ച മികച്ച അവസരം പെപ്ര നഷ്ടപ്പെടുത്തിയതോടുകൂടി ആദ്യ പകുതിക്ക് അവസാനമായി. 59-ാം മിനിറ്റിൽ കൊറാ സിങ് നൽകിയ മികച്ചൊരു പാസ് ക്വമെ പെപ്ര മനോഹരമായി ഫിനിഷ് ചെയ്തു കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിലേയ്ക്ക് എത്തിച്ചു. 

72-ാം മിനിറ്റ്, ജീസസ് ഹിമിനസ് തൻ്റെ പത്താം ഗോൾ കണ്ടെത്തി ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തേ ഇളക്കിമറിച്ചു. ഡിയാഗോ മൗറീഷ്യോ അടിച്ച ഫ്രീക്കിക്ക്, സെക്കണ്ട് ബോളായി ലഭിച്ചുവെങ്കിലും അത് മുതലാക്കാൻ ഒഡീഷയ്ക്ക് കഴിഞ്ഞില്ല. ശേഷം ബോക്സിൽ സച്ചിൻ്റെ പിഴവിൽ നിന്നും വീണുകിട്ടിയ മൂന്നാം പന്ത് വലയിലേക്ക് വഴിതിരിച്ചു വിട്ടു ഡോറിയേൽട്ടൻ ഗോമസ് സമനില കണ്ടെത്തി. ഇഞ്ചുറി ടൈമിൻ്റെ അഞ്ചാം മിനിറ്റിൽ നോഹ സദോയ് വീണ്ടും നിർണായക ലീഡ് കണ്ടെത്തി ബ്ലാസ്റ്റേഴ്‌സിൻ്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകി. നന്നായി മാർക്ക് ചെയ്ത റഹീം അലിക്ക് പക്ഷെ ഒടുവിൽ നോഹയുടെ ഗോളിന് ഡിഫ്‌ളക്ഷൻ വഴി സഹായിയാകാനായിരുന്നു വിധി. സീസണിലെ ആറാം വിജയം ഇതോടെ കൊമ്പന്മാർ കരസ്ഥമാക്കി.

Kerala Blasters FC defeated Odisha FC by 3-2 at the Jawaharlal Nehru Stadium in Kochi in the Indian Super League (ISL) 2024-25 on Monday. The Kalinga Warriors are now winless in their last four games, and the Kochi-based team is now unbeaten (W5 D2) in all seven games that Noah has found the back of the net in ISL 2024-25, as the home team netted thrice in the final half hour of the game tonight.

ISLKerala BlastersOdisha FC